മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവായിരുന്ന പി കെ ആർ പിള്ള അടുത്തിടെയാണ് വിട പറഞ്ഞത്. മോഹൻലാലിൻറെ പല ഹിറ്റ് ചിത്രങ്ങളുടെയും നിർമ്മാതാവായിരുന്ന അദ്ദേഹം ലാലുമോൻ എന്നാണ് സൂപ്പർതാരത്തെ വിളിച്ചിരുന്നത്. മോഹൻലാലിനെ അവസാനമായി ഒന്ന് കാണണം എന്ന ആഗ്രഹം സഫലമാകാതെയാണ് പി കെ ആർ പിള്ള വിട പറഞ്ഞതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞു.
താൻ അതേക്കുറിച്ച് വീഡിയോ ചെയ്തപ്പോൾ
ബി. ഉണ്ണികൃഷ്ണൻ അത് മോഹൻലാലിൻറെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിള്ള സാറിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് എന്ന് മോഹൻലാൽ പറഞ്ഞതായി ഉണ്ണികൃഷ്ണൻ അറിയിച്ചു. അത് രമാ പിള്ളയെ താൻ അറിയിച്ചിരുന്നു. തങ്ങൾക്ക് പണത്തിൻറെ ആവശ്യമില്ലന്നും അത്തരം സഹായം വേണ്ട എന്നുമാണ് അവർ മറുപടി പറഞ്ഞത്. അൽഷിമേഴ്സ് രോഗമായിരുന്നു പി കെ ആർ പിള്ളയ്ക്ക്. അതിന് മരുന്നു വാങ്ങാൻ മാസം തോറും പണം നൽകി എന്ന് പലരും പ്രചരിപ്പിക്കുന്നത് ശരിയല്ല. നടനായിരുന്ന മകൻറെ ദുരൂഹ മരണം ആണ് പി കെ ആർ പിള്ളയെ തളർത്തിയത്. അൽഷിമേഴ്സ് ബാധിച്ച് മകനെ പോലും മറന്നിട്ടും ഗേറ്റിന്റെ അടുത്ത് ആരെങ്കിലും എത്തിയാൽ ലാലുമോൻ ആണോ വരുന്നത് എന്ന് പിള്ള ചോദിക്കുമായിരുന്നു. അത്ര സ്നേഹമായിരുന്നു മോഹൻലാലിനോട് അദ്ദേഹത്തിന്. മാമുക്കോയയുടെ കബറടക്കത്തിന് സൂപ്പർതാരങ്ങൾ പോകാഞ്ഞത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ ആണ് മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കും ഒന്നും പോകാൻ കഴിയാതിരുന്നത്. തിരുവനന്തപുരത്ത് പല പ്രശസ്തരും മരിച്ച ചടങ്ങുകളിൽ ഒന്നും മാമുക്കോയ പങ്കെടുത്തിട്ടില്ലല്ലോ എന്നും ശാന്തിവിള ചോദിച്ചു.
അതേസമയം മാമുക്കോയയുടെ മകൻറെ പ്രതികരണം ഏറെ പക്വത നിറഞ്ഞതായിരുന്നു. അതിനെ അഭിനന്ദിക്കുന്നു.
ഹിറ്റ് ഉണ്ടാക്കാൻ വേണ്ടി യൂട്യൂബർമാർ നടത്തുന്ന ശ്രമങ്ങളെയും ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. മാമുക്കോയയുടെ മകന് പോലും ഒരു ഘട്ടത്തിൽ ക്ഷമ നശിച്ചു ഫോൺ പിടിച്ചു വാങ്ങേണ്ട അവസ്ഥയുണ്ടായി. വളരെ മോശപ്പെട്ട ചോദ്യങ്ങളാണ് പല യൂട്യൂബർമാരും ചോദിക്കുന്നത്. ഇതിനൊക്കെ നിയന്ത്രണം വേണമെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ