മലയാളത്തിന് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജോമോന്‍. നിരവധി സംവിധായകരുടെ കൂടെ അസിസ്റ്റന്റ് ഡയറക്‌റായും അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് മലയാള സിനിമാ മേഖലയിലുള്ള അനുഭവസമ്പത്ത് വിലമതിക്കാനാവാത്തതാണ്. ഇന്നു സ്റ്റാറായി നില്‍ക്കുന്ന പലര്‍ക്കും വഴിയൊരുക്കാന്‍ ജോമോനു കഴിഞ്ഞിട്ടുണ്ട്. ചില അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.
ലാലു അലക്‌സിന് ആദ്യം അവസരമൊരുക്കി നല്‍കിയത് ജോമോനായിരുന്നു. ശങ്കരന്‍ നായരുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യുമ്പോഴാണ് ലാലു അലക്‌സ് ചാന്‍സ് ചോദിച്ചു വന്നത്. ‘തരൂ ഒരു ജന്‍മം കൂടി’ എന്ന സിനിമയായിരുന്നു അത്.. പേരു മാറ്റിയാണ് ഈ സിനിമ റിലീസ് ചെയ്തത്. സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ചിത്രീകരണത്തിനിടയില്‍ ജോമോനോടു വന്ന് ചാന്‍സ് ചോദിക്കുകയായിരുന്നു. പിറ്റേദിവസത്തെ ഒരു സീനിന് അപ്പോള്‍ ആളെ ആവശ്യമുണ്ടായിരുന്നു. ജോമോനായിരുന്നു അസിസ്റ്റന്റ് ഡയറക്ടര്‍. ജോമോന്‍ ശങ്കരന്‍ നായരോട് കാര്യം പറഞ്ഞു. ശങ്കരന്‍നായര്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. പിറ്റേന്ന് എത്താന്‍ പറഞ്ഞു. ഒരു ബലാസംഗ സീനായിരുന്നു ലാലു അലക്‌സിന് ചെയ്യാനുണ്ടായിരുന്നത്. ലാലു അലക്‌സ് അത് മനോഹരമായി ചെയ്തു.
അതേപോലെ ചാന്‍സ് തേടിവന്നയാളാണ് ജയസൂര്യ. ഒരു സിനിമയുമായി ബന്ധപ്പെട്ട് കോഴിക്കോട് ചര്‍ച്ചകള്‍ നടക്കവെയാണ് ജയസൂര്യ എത്തുന്നത്. കാണാന്‍ ചുള്ളനായ ചെറുപ്പക്കാരന്‍. ആ ചിത്രത്തിലും ജോമോന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കാലചക്രം എന്ന ചിത്രമായിരുന്നു അത്. അല്‍പ്പം കാത്തുനില്‍ന്നകാന്‍ പറഞ്ഞു. പക്ഷേ, കാത്തു നില്‍ക്കാന്‍ പോലും ജയസൂര്യ തയാറല്ലായിരുന്നു. വീണ്ടും വീണ്ടും ചോദിച്ചുകൊമണ്ടയിരുന്നു. ഒടുവില്‍ നിര്‍മ്മാതാവിനോട് സംസാരിച്ചു. ഒരു വേഷത്തിന് ആളെ കിട്ടിയിരുന്നില്ല. ആ വേഷം ജയസൂര്യക്കു നല്‍കി. ആ വേഷം ജയസൂര്യ നന്നായി ചെയ്തു. എങ്കിലും ആറു തവണയെങ്കിലും സംവിധായകന്‍ വണ്‍സ്‌മോര്‍ പറഞ്ഞു. അങ്ങനെയുള്ള സംവിധായകരുമുണ്ട്. പുതുമുഖങ്ങളാണെങ്കില്‍ അവര്‍ ചെയ്തതു നന്നായോ എന്നൊരു സംശയം അവര്‍ക്കുണ്ടാകും. അതുകൊണ്ടുതന്നെ സീന്‍ നന്നായെങ്കിലും അവര്‍ വീണ്ടും എടുപ്പിക്കും. അങ്ങനെ ഒരാളായിരുന്നു കാലചക്രത്തിലെ സംവിധായകന്‍.
അസോസിയേറ്റ് ഡയറക്ടറായി ഒരുപാട് സംവിധായകരുടെയൊപ്പം ജോലി ചെയ്തിട്ടുണ്ടെങ്കിലും പാരയുമായി വന്നത് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമാണ്. അയാള്‍ ജോമോനെക്കുറിച്ച് സംവിധായകനോട് കുറ്റം പറഞ്ഞിരുന്നു. സംവിധായന്റെ ഇഷ്ടം നേടിയെടുക്കുകയാണ് അങ്ങനെയുള്ളവരുടെ ലക്ഷ്യം.
മെറിലാന്‍ഡിലെ ഒരാളുടെ ആദ്യചിത്രത്തിന് ജഗതി ശ്രീകുമാര്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. മോഹന്‍ലാലിനേമപ്പാലെ വലിയ തിരക്കില്‍ നില്‍ക്കുന്ന സമയത്താണ് ജഗതി അങ്ങനെ ചെയ്തത്. ജഗതിക്ക് അങ്ങനെ ഡേറ്റ് കൊടുക്കേണ്ട കാര്യമില്ല. പമക്ഷ ജഗതിയുടെ തുടക്കകാലത്ത് അവസരം നല്‍കിയത് മെരിലാന്റ് ആയിരുന്നു. ആ നന്ദി കാണിച്ചതാണ് ജഗതി. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞു മാറും. തമ്പി കണ്ണന്താനം, ജേസി തുടങ്ങിയവരൊക്കെ ജോമോന്റെ ഇഷ്ട സംവിധായകരാണ്.