തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ ആണെങ്കിലും വേലുസ്വാമി ഭജിക്കുന്നത് മലയാളക്കരയുടെ സ്വന്തം ചോറ്റാനിക്കര അമ്മയെ ആണ്. വേലുസ്വാമി എന്നു പറഞ്ഞാൽ വെറും നിസ്സാരക്കാരൻ ആണെന്ന് ധരിക്കരുത്. വേലുസ്വാമി ദേഹത്ത് കടിച്ചു തുപ്പി കളഞ്ഞാൽ ഏത് രോഗവും പമ്പ കടക്കുമത്രേ. അങ്ങനെയാണ് വേലുസ്വാമിയുടെ വിശ്വാസികളുടെ പ്രതീക്ഷയും വിശ്വാസവും … വേലുസ്വാമി ഒരു അമ്പലം ഉണ്ടാക്കി ചോറ്റാനിക്കര അമ്മയെ ഉപാസിക്കുകയാണ് എന്നാണ് പറയുന്നത്. ഇവിടെ വരുന്നവരെ എല്ലാം വേലുസ്വാമി പ്രശ്നങ്ങൾ തീർത്ത് സന്തോഷത്തോടെ ആണ് തിരിച്ചയക്കാറുള്ളതെന്നും വിശ്വാസികൾ പറയുന്നു.
സത്യം അറിയാൻ വേണ്ടി ആണ് അവിടെ പോയി നോക്കിയത്. അസുഖം വന്നതും ബാധ കയറിയതും ഒക്കെ ദേഹത്ത് കടിച്ചു തുപ്പി രക്തം കളഞ്ഞ് വേലുസ്വാമി ഒഴിപ്പിക്കും എന്നാണ് വിശ്വാസം. ബൈക്ക് അപകടത്തിൽ പരുക്കേറ്റ ഒരു യുവാവിനെ അവിടെ കണ്ടു. അയാളുടെ കയ്യിൽ കടിച്ച് മുറിവേൽപ്പിച്ച് വേലു സ്വാമി കട്ടച്ചോര നിലത്തേക്ക് തുപ്പിക്കളഞ്ഞു. അതിനുമുമ്പ് ചെറുപ്പക്കാരന്റെ ചെവിയിൽ എന്തോ പറയുകയും ചെയ്തു. ഒരു ചെവിയിൽ കാറ്റിന്റെ ശബ്ദവും മറുചെവിയിൽ വേറെ ഒരു ശബ്ദവും കേട്ടു എന്നൊക്കെയാണ് അയാൾ പറയുന്നത്. എന്തായാലും വേലുസ്വാമി കടിച്ചു തുപ്പി കളഞ്ഞതോടെ ചെറുപ്പക്കാരന്റെ പ്രശ്നം എല്ലാം മാറി. വേലുസ്വാമി പറയുന്നത് ഒരു ബാധ ഈ യുവാവിൻറെ ശരീരത്ത് കയറിയിട്ടുണ്ടായിരുന്നു എന്നാണ്. അതാണ് അയാളെ അപകടത്തിൽ പെടുത്തിയത്. അപകടത്തിന് ശേഷം ആ ബാധ അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നു. സ്വാമി കടിച്ചു തുപ്പി കളഞ്ഞതോടെ ബാധ ഒഴിഞ്ഞു പോയി. സ്ത്രീപുരുഷഭേദമന്യേ നിരവധി ആളുകളാണ് ഇങ്ങേരെ വിശ്വസിച്ച് ഇവിടെ വന്നുകൊണ്ടിരിക്കുന്നത്.
അവതാരകനെയും വേലുസ്വാമി ഒന്ന് വിശ്വസിപ്പിക്കാൻ തീരുമാനിച്ചു. കുറച്ചു മുത്തുകൾ വാരിയിട്ടാണ് വേലുസ്വാമിയുടെ പരീക്ഷണങ്ങളും പ്രവചനങ്ങളും. ചില സംഖ്യകൾ വന്നാൽ നല്ലതാണെന്നും ചിലത് മോശമാണെന്നും വേലുസ്വാമി പറയുന്നു. ഇപ്പോൾ അത്ര നല്ല കാലമല്ല എന്നാണ് വേലുസ്വാമി പറയുന്നത്. എന്തായാലും സിനിമയിൽ എത്തുമെന്നും സൈഡ് റോൾസ് ഒക്കെ ചെയ്തു നന്നാവും എന്നുമാണ് വേലുസ്വാമിയുടെ പ്രവചനം. അതും ഏതാനും മാസത്തിനുള്ളിൽ സിനിമയിൽ എത്തുമെന്നും വേലുസ്വാമി പ്രവചിക്കുന്നു. എന്തായാലും പ്രേക്ഷകർക്ക് തീരുമാനിക്കാൻ സമയമുണ്ട്. കാത്തിരുന്ന് കാണാം …
വേലുസ്വാമിയുടെ ഉടായിപ്പിൻറെ കഥകൾ.
വീഡിയോ മുഴുവനായി കാണാൻ യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ