സംഗീത ലോകത്ത് വിസ്മയം സൃഷ്ടിക്കുകയാണ് അജി മാസ്റ്റർ. അതിന് റെക്കോർഡ് അടക്കം പല പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് അജി മാസ്റ്ററുടെ സഞ്ചാരം. വ്യത്യസ്തമായ പരീക്ഷണങ്ങളും അതിൽ കൈവരിച്ച നേട്ടങ്ങളുമാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. കീബോർഡിൻറെ ഒരു കീ ഉപയോഗിച്ച് മാത്രം സംഗീതം അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സാധാരണ 22 സ്വരമാണ് ഉള്ളതെങ്കിൽ 24 സ്വരങ്ങൾ വരെ താൻ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേപോലെതന്നെ മേളകർത്താരാഗങ്ങളിലും അത്രയേറെ വൈവിധ്യം കണ്ടെത്തിയിട്ടുണ്ട്.
വരുംകാലത്ത് സംഗീതം പഠിക്കുന്നവർക്ക് എല്ലാം ഇത് പാഠപുസ്തകം ആയിരിക്കുമെന്ന് അജിമാസ്റ്റർ പറഞ്ഞു