Master News Kerala
Cinema

സത്യന്‍മാഷിനെ മുറുകെപ്പിടിച്ചു; സിനിമയില്‍ വഴിതെളിഞ്ഞു

സിനിമയില്‍ പലരും എത്തിപ്പെടുന്നതും വിജയംവരിക്കുന്നതും സ്വന്തം പരിശ്രമംകൊണ്ടും ഭാഗ്യംകൊണ്ടും മറ്റുള്ളവരുടെ സഹായംകൊണ്ടുമാണ്. അത്തരത്തില്‍ അനുഭവങ്ങളുള്ള നിരവധി ചലച്ചിത്രപ്രവര്‍ത്തകരുണ്ട്. സിനിമാ സംവിധായകന്‍ കല്ലയം കൃഷ്ണദാസിന്റെ അനുഭവം മലയാളത്തിലെ അനശ്വരനടന്‍ സത്യനുമായി ബന്ധപ്പെട്ടതാണ്. ദേഷ്യക്കാരനും സംസാരിക്കാന്‍ മടിയുള്ള ആരും അടുക്കാന്‍ മടിക്കുന്ന സത്യന്‍മാഷിന്റെ സഹായംകൊണ്ട് ചലച്ചിത്രകാരനായ കഥപറയുകയാണ് കല്ലയം കൃഷ്ണദാസ്.

കൃഷ്ണദാസിന്റെ വാക്കുകള്‍-”ചന്ദ്രന്‍, ഗോപി, തങ്കന്‍ എന്നീ സുഹൃത്തുക്കളുടെ പ്രേരണെകാണ്ടാണ് മദ്രാസിലേക്കു വണ്ടികയറുന്നത്. നാടകത്തിലെ പെര്‍ഫോമന്‍സ് കണ്ട് അവരാണ് പ്രോത്സാഹിപ്പിച്ചത്്. അഭിനയം കണ്ടാല്‍ കെ.പി. ഉമ്മറിന്റേതുപോലുണ്ട് എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. അതൊക്കെ കേട്ടപ്പോള്‍ ഒരു ആഗ്രഹം തോന്നി. സിനിമയില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചു.

ആദ്യശ്രമം

സത്യന്‍ സാറിനെ കണ്ടിട്ടുണ്ട്. മധുസാറിനെ ഒന്നു കാണണം എന്നു തീരുമാനിച്ചു. മധുസാറിന്റെ വീട് അറിയാം. കൂട്ടുകാരന്റെ ചേട്ടന്‍ താമസിക്കുന്നത് മുധസാറ് താമസിക്കുന്നതിനു സമീപത്താണ്, ഗൗരീശപട്ടത്ത്. അങ്ങനെ ഒരുദിവസം മധുസാറിനെ കണ്ടു. ”ശ്രമിക്കുക, എനിക്കൊന്നും പറയാന്‍ പറ്റത്തില്ല, ഓരോരുത്തരുടെ ശ്രമംകൊണ്ടല്ലെ ഓരോരുത്തരും ലക്ഷ്യത്തിലെത്തുന്നത്. അതുകൊണ്ട് നിങ്ങളും ശ്രമിക്കുക” എെന്നാക്കെ മധുസാര്‍ പറഞ്ഞു വിട്ടു.

അതുകഴിഞ്ഞപ്പോള്‍ ഒരു ധൈര്യമായി സത്യന്‍മാഷിനേക്കൂടി കാണാന്‍ തീരുമാനിച്ചു. മതില്‍ക്കെട്ടിനടുത്തു ചെല്ലുന്നതുവരെ പേടിയാണ്. ഗേറ്റ് തുറന്ന് അകത്തുകടന്നപ്പോള്‍ ഒരു തോര്‍ത്തുമുടുത്തു നില്‍ക്കുകയാണ് സത്യന്‍മാഷ്. ഊം…ആരാ..എന്താ…ചിരിയൊന്നുമില്ലാത്ത പെരുമാറ്റം. അദ്ദേഹത്തോടു കാര്യം പറഞ്ഞു. ”മോഹം നല്ലതാണ്.. സഫലമായാല്‍ കൊള്ളാം. ശ്രമിക്കുക..ശരി..വരട്ടെ ‘ എന്നു പറഞ്ഞ് അദ്ദേഹം പോയി.

കോടമ്പാക്കത്തേക്ക്

ആരും പരിചയപ്പെടുത്താനൊന്നുമില്ലാതെ വന്നതോടെ നേരേ കോടമ്പാക്കത്തേക്കു പോയി. അവിടെ ഒന്നുരണ്ടു സ്റ്റുഡിയോയുടെ സമീപത്തുകൂടി ഒക്കെ കറങ്ങി നോക്കി. ആരും അകത്തേക്കു കടത്തിവിട്ടില്ല. എന്തു ചെയ്യണമെന്നറിയാതെയിരിക്കുമ്പോഴാണ് ഓള്‍റൗണ്ട് രാജന്‍ എന്ന സ്റ്റന്‍ണ്ട് മാസ്റ്ററെ കാണുന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘അഭിനയംകൊണ്ടു മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. മറ്റെന്തെങ്കിലും കൂടി വേണം. എന്നാലെ പിടിച്ചുനില്‍ക്കാന്‍ കഴിയൂ’ എന്ന്.

ഞാന്‍ പറഞ്ഞു. ‘നേരത്തെ അഞ്ചാറുദിവസം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.’ ‘അതുമതി..ആരുടെയെങ്കിലും കൂടെ അസിസ്റ്റന്റ് ഡയറക്ടറായാല്‍ മതി. പടങ്ങളില്‍ അഭിനയിക്കുകയും ചെയ്യാം, അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയും ചെയ്യാം.

അപ്പോള്‍ എന്തു ചെയ്യും എന്നായി ആലോചന. ഇവിടെ ഒരാള്‍ വിചാരിച്ചാല്‍ മാത്രമേ ഇതു നടക്കൂ..അതാരാ??..സത്യന്‍മാഷ്… അതുകേട്ടതോടെ തളര്‍ന്നു. കാരണം ചെന്നപ്പോള്‍ കണ്ടതാണല്ലൊ. രണ്ടുവാക്കില്‍ നിര്‍ത്തിയല്ലോ.

വീണ്ടും സത്യന്‍മാഷ്

എന്തായാലും ശ്രമിക്കാന്‍ തീരുമാനിച്ചു. ടി നഗറിലെ അദ്ദേഹത്തിന്റെ ഫഌറ്റ് സുരഭിയില്‍ ചെന്നു. രണ്ടാമത്തെ നിലയിലാണ്. സ്‌റ്റെപ്പ് കയറിത്തുടങ്ങിയപ്പോള്‍ പുറകില്‍നിന്നൊരു വിളി. ‘ആരാ..എന്താ..’സത്യന്‍ മാഷിനെ കാണാന്‍ വന്നതാണെന്നു പറഞ്ഞു. സത്യന്‍മാഷ് അവിടെ ഉണ്ടായിരുന്നില്ല. പൊന്നപ്പന്‍ എന്ന ഒരു പ്രൊഡ്യൂസറായിരുന്നു അദ്ദേഹം. ഫഌറ്റില്‍ കൊണ്ടുപോയി കാപ്പിയൊക്കെ തന്നു. കാര്യം നടക്കണമെങ്കില്‍ സത്യന്‍ മാഷിനെ മുറുകെപിടിക്കണമെന്ന് ഉപദേശിച്ചത് പൊന്നപ്പന്‍ സാറാണ്. ‘ചിലപ്പോള്‍ ആട്ടിപ്പുറത്താക്കും. എന്നാലും വിടരുത് ‘എന്നു പറഞ്ഞു.

രക്ഷകന്‍

സത്യന്‍ മാഷ് വന്നു. അദ്ദേഹത്തെ കണ്ടു. ആരാ..എന്നു ചോദിച്ചു. തിരുവനന്തപുരത്ത് വീട്ടില്‍ ചെന്ന കാര്യം പറഞ്ഞു. ‘വീട്ടില്‍ അങ്ങനെ ഒരുപാടുപേരുവരും. അവരുെട ലിസ്‌റ്റൊന്നും എന്റെ കൈയിലില്ല. വീണ്ടും താഴെയിറങ്ങി പൊന്നപ്പന്‍ സാറിനെ കണ്ടു. അത്രേയല്ലെ ഉണ്ടായുള്ളു, വിടണ്ട എന്നു’ പറഞ്ഞു.

അന്ന് അവിടെ ഫ്ഌറ്റിന്റെ ചുവട്ടില്‍ കിടന്നു. സത്യന്‍മാഷ് വരുമ്പോള്‍ ഒരാള്‍ താഴെക്കിടക്കുന്നു. ഇയാളു പോയില്ലെ എന്ന ചോദ്യം. സത്യന്‍ മാഷിനെ കണ്ടു. ”സര്‍ രക്ഷിക്കണം, ഒരു രക്ഷയുമില്ല’ എന്നു പറഞ്ഞു. മറുപടി ‘ഞാന്‍ രക്ഷിതാവൊന്നുമല്ല’ എന്നായിരുന്നു. എന്നിട്ടും പോയില്ല. അന്നും ഫഌറ്റിനു താഴെക്കിടന്നു. മൂന്നുദിവസം അങ്ങനെ നിന്നു. മൂന്നാംദിവസം അമ്പതു രൂപതന്നു. എത്രയും വേഗം നാട്ടിലേക്കു പൊയ്‌ക്കൊള്ളണമെന്നു പറഞ്ഞു. എന്നാല്‍ അതുവാങ്ങി നേരേ മറീന ബീച്ചിലേക്കു പോയി. കപ്പലണ്ടിയും മാങ്ങയും ഒക്കെ വാങ്ങിത്തിന്നു.

എന്നിട്ടു വൈകിട്ടുവന്ന് വീണ്ടും ഫഌറ്റിന്റെ ചുവട്ടില്‍ കിടന്നു.

സത്യന്‍ മാഷ് വൈകിട്ടുവരുമ്പോള്‍ വീണ്ടും ഇതാ കിടക്കുന്നു. പിറ്റേന്നു രാവിലെ കണ്ടു. ”പോണം. വൈകിട്ടുവരുമ്പോള്‍ ഈ കോമ്പൗണ്ടില്‍ കണ്ടുപോകരുത്”എന്ന് സത്യന്‍ മാഷ്.  ”ഞാന്‍ പോകില്ല, എനിക്കു പോകാന്‍ കഴിയില്ല…കൃഷ്ദാസ്. ദേഷ്യപ്പെട്ട് അദ്ദേഹം അകത്തേക്കുപോയി. കുളിച്ചു റെഡിയായി പോകാന്‍ തയാറായാണ് പിന്നീടു പുറത്തേക്കു വന്നത്.

എന്നിട്ട് മണി അന്തിക്കാട് എന്നെഴുതിയ ഒരു സ്ലിപ്പ്് തന്നു. അതില്‍ സിനി ക്രാഫ്റ്റ് മൂവിസ് എന്നെഴുതിയിരുന്നു. ലിബര്‍ട്ടി തിയറ്ററിന്റെ സമീപത്തായിരുന്നു സിനി ക്രാഫ്റ്റ് പ്രൊഡക്ഷന്‍സിന്റെ കേന്ദ്രം. എട്ടുഭാഷകളില്‍ സിനിമ നിര്‍മിക്കുന്ന സിനിമാക്കകമ്പിയായിരുന്നു അത്. അതിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു മണി അന്തിക്കാട്. അദ്ദേഹം പിന്നീട് പ്രൊഡ്യൂസറായി, ഡയറക്ടറായി. ക്പനി അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന പോസ്റ്റില്‍ ജോലി ലഭിച്ചു. അങ്ങനെ സിനി ക്രാഫ്റ്റ് മൂവിസിന്റെ അസിസ്റ്റന്റ് ഡയറക്ടറായി.

വീഡിയോ കാണുവാനായി യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

മദ്യപിച്ചവരെ ഇറക്കിവിട്ടിട്ടുണ്ട്; ഭാവിയില്‍ നടിമാര്‍ക്ക് ലൊക്കോഷനിലെത്താന്‍ പറ്റാതാകും

Masteradmin

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

Masteradmin

ഇടച്ചേന കുങ്കനെ ഹിറ്റാക്കിയത് ശരത്കുമാർ തന്നെയോ; ഇത് കേട്ടാൽ ആരും അങ്ങനെ പറയില്ല

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

Masteradmin

ദിലീപിന് അറംപറ്റിയോ ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

സി ഐ ഡി ഉണ്ണിക്കൃഷ്ണനിൽ മണിയൻപിള്ള ഗംഭീരമാക്കിയത് മുകേഷ് വേണ്ടെന്നു പറഞ്ഞ റോൾ …

Masteradmin

ചാൻസിനായി ജയസൂര്യ ആരുടെയും കാലു പിടിക്കുമായിരുന്നു; തുറന്നു പറഞ്ഞ് പഴയ സുഹൃത്ത്

Masteradmin

ഷൈന്‍ ടോം ചാക്കോയ്ക്ക് പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയും

Masteradmin

സിദ്ദിഖിന്റെ മുഖം ആദ്യമായി പോസ്റ്ററിൽ എത്തിച്ചു; പക്ഷേ ഈ സംവിധായകന് സിദ്ദിഖ് തിരിച്ചു നൽകിയതോ

Masteradmin