മലയാള സിനിമയിലെ താരങ്ങള്‍ക്കു സംഘടനാപരമായ ശക്തി നല്‍കിയ സംഘടനയാണ് ‘അമ്മ’. ഒരു നടനു കിട്ടിയ അിടയാണ് അമ്മ എന്ന താരസംഘടനയുടെ പിറവിക്കു കാരണമായത്. അമ്മയുടെ രൂപീകരണത്തെക്കുറിച്ച് അതുമായി തുടക്കം മുതല്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച അഭിനേതാവും സംഘടനാ പ്രവര്‍ത്തകനുമായ പൂജപ്പുര രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
സംഘടനയേക്കുറിച്ചുള്ള ചിന്ത
ഇന്ന് കഷ്ടതയനുഭവിക്കുന്ന നടീനടന്‍മാര്‍ക്ക് മാസം അയ്യായിരം രൂപയുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം മാത്രമേയുള്ളു, ‘അമ്മ’ എന്ന സംഘടന.
ടി.കെ. രാജീവ് കുമാറിന്റെ ‘മഹാനഗരം’ എന്ന സിനിമ കോഴിക്കോട് ചിത്രീകരിക്കുന്ന സമയത്താണ് അമ്മ എന്ന സംഘടനയക്കുറിച്ച് ആലോചിക്കുന്നത്. അന്ന് നടന്‍മാര്‍ കാരവാനില്‍ കഴിയാറില്ല. എല്ലാവരും തമ്മില്‍ വട്ടമായിട്ടിരുന്നു സംസാരിക്കുന്ന ഒരു രീതിയായിരുന്നു സെറ്റുകളില്‍് അതുകൊണ്ടുതന്നെ ഒരു കൂട്ടായ്മയും ഒക്കെയുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരത്തുനിന്ന് ഒരു ഫോണ്‍ സന്ദേശം വന്നു. സിദ്ദിക്കിനെ സിമ്പിള്‍ ബഷീര്‍ എന്നയാള്‍ മര്‍ദ്ദിച്ചു എന്ന്. ഇത് ‘മഹാനഗര’ത്തിന്റെ സെറ്റിലുള്ളവര്‍ക്കെല്ലാം വിഷമമുണ്ടാക്കി. ആ സമയത്ത് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ‘മാക്ട’ നിലവില്‍ വന്നു.
സിദ്ദിഖിനേറ്റ മര്‍ദ്ദനം
സിദ്ദിഖിനെ അടിച്ചു എന്നു കേട്ടപ്പോള്‍ ആര്‍ക്കും സഹിച്ചില്ല. ചെയ്ത ജോലിക്ക് പ്രതിഫലം ചോദിച്ചതിനാണ് ബഷീര്‍ സിദ്ദിഖിനെ അടിച്ചത്.
ഡബ്ബിങ്ങിനിരുന്നപ്പോഴാണ് സിദ്ദിഖ് പ്രതിഫലം ചോദിക്കുന്നത്. അതിനേത്തുടര്‍ന്ന് വാക്കുതകര്‍ക്കമുണ്ടായി, ബഷീര്‍ സിദ്ദിക്കിനെ അടിക്കുകയായിരുന്നു. കെ.ബി. ഗണേഷ് കുമാറും അന്ന് മഹാനഗരത്തില്‍ അഭിനയിക്കുന്നുണ്ട്. അന്നുതന്നെ സെറ്റിലുണ്ടായിരുന്ന എല്ലാവരും കൂടി ചേര്‍ന്ന് ഒരു സംഘടനയണ്ടാക്കാന്‍ തീരുമാനിച്ചു. ‘അമ്മ’ ( അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ് )എന്ന പേര് അന്നിട്ടിട്ടില്ല. പിന്നീട് നടന്‍ മുരളിയാണ് ‘അമ്മ’ എന്ന പേര് തീരുമാനിക്കുന്നത്. ഹോട്ടല്‍ പങ്കജില്‍് അമ്മയുടെ ഒരു മീറ്റിങ് ആദ്യമായി നടന്നു. മധു അദ്ധ്യക്ഷതവഹിച്ചു. ടി.പി. മാധവനൊക്കെ അതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിന്നു. സിനിമയുടെ മുന്നിലും പിന്നിലും നിന്നു പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അതിന്റെ പ്രയാസം മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. താരങ്ങള്‍ക്ക് ഒരു അച്ചടക്കം ഉണ്ടാകണമെന്ന ഒരു പൊതുവായ നിര്‍ദ്ദേശം അമ്മയുടെ വരവോടെ ഉണ്ടായി. നടനും പിന്നീട് മന്ത്രിയുമായ ഗണേഷിന്റെ സജീവമായ ഇടപെടലുകൊണ്ടാണ് ഈ സംഘടയ്ക്ക് ഇത്രയും ശക്തമാകാന്‍ കഴിഞ്ഞത്. ഉത്സാഹക്കമ്മറ്റിയായി പൂജപ്പുര രാധാകൃഷ്ണനെ പോലുള്ളവര്‍ എല്ലാത്തിനും പിന്നിലുണ്ടായിരുന്നു. 2001ല്‍ ആദ്യമായി മന്ത്രിയായപ്പോള്‍ ഗണേഷ് കുമാര്‍ ‘പൂജപ്പുര എന്റെ കൂടെ വേണ’മെന്നു പറഞ്ഞു. അങ്ങനെ അന്ന് പി.എ. ആയി പോയി. നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായി. ഇപ്പോഴും ഗണേഷിന്റെ കൂടെയുണ്ട്. മരിക്കുന്നതുവരെ തുടരും.
വീഡിയോ കാണായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ