Master News Kerala
Cinema

സിദ്ദിഖിന്റെ മുഖം ആദ്യമായി പോസ്റ്ററിൽ എത്തിച്ചു; പക്ഷേ ഈ സംവിധായകന് സിദ്ദിഖ് തിരിച്ചു നൽകിയതോ

പ്രശസ്ത നടൻ സിദ്ദിഖിനെ കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് സിനിമാട്ടോഗ്രാഫറും സംവിധായകനുമായ എ ടി ജോയ് .  

സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ കൂടി ആണ് എ ടി ജോയ് സിനിമാരംഗത്ത് എത്തുന്നത്. പ്രശസ്തരായ നിരവധി താരങ്ങൾക്കൊപ്പം അദ്ദേഹം പിന്നീട് പ്രവർത്തിച്ചു. അവിസ്മരണീയമായ പല ചിത്രങ്ങളും തൻറെ ക്യാമറയിൽ പകർത്തി. പലർക്കും സിനിമാ ജീവിതത്തിലേക്ക് വഴി സുഗമമാക്കിയതിൽ എ ടി ജോയിയുടെ പങ്ക് തള്ളിക്കളയാർ ആകില്ല. എന്നാൽ തനിക്കുണ്ടായ ഒരു ദുരനുഭവം തുറന്നു പറയുകയാണ് അദ്ദേഹം.

 നടൻ സിദ്ദിഖ് വില്ലൻ വേഷങ്ങൾ ചെയ്തു പ്രശസ്തനാണല്ലോ. സിനിമയിലും സിനിമയ്ക്ക് പുറത്തും സിദ്ദിഖിന്റെ വില്ലത്തരങ്ങൾക്ക് കുറവില്ല എന്നാണ് എ ടി ജോയിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ജന്മാന്തരങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ പോസ്റ്ററിൽ മുഖം അച്ചടിക്കാൻ തന്റെ ഫോട്ടോ കൂടി കൊടുക്കണം എന്ന് സിദ്ദിഖ് അപേക്ഷിച്ചത് ജോയി മറന്നിട്ടില്ല. സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജോയ് തിരിച്ചുകൊടുത്ത മറുപടി നല്ല സീനുകൾ , നല്ല മുഹൂർത്തങ്ങൾ അതെല്ലാം ക്യാമറയിൽ പകർത്തുന്നുണ്ട് എന്നായിരുന്നു .

ആ സിനിമയിൽ സിദ്ദിഖിന്റെ മുഖം വച്ച് പോസ്റ്റർ അച്ചടിക്കുകയും ചെയ്തു .

എന്നാൽ പിന്നീട് എ ടി ജോയ് ക്യാമറ ചെയ്ത ഒരു സിനിമയിൽ സിദ്ദിഖിനെ അഭിനയിക്കാൻ വിളിച്ചപ്പോൾ പുതിയ ക്യാമറാമാൻ ആയതിനാൽ പറ്റില്ല എന്നാണ് പറഞ്ഞത്. ഈ ദുരനുഭവം തൻറെ സിനിമാജീവിതത്തെ ഏറെ ബാധിച്ചതായി ജോയ് തുറന്നുപറയുന്നു. ഏതാണ്ട് മൂന്നുമാസത്തോളം ഉറങ്ങാൻ പോലും ആയില്ല . അത്രയ്ക്ക് വേദനയായിരുന്നു. പിന്നീട് സോളാർ സ്വപ്നം എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ സിദ്ദിഖ് വീണ്ടും തനിനിറം കാണിച്ചു. : സംവിധായകൻ ജോയ് ആണെന്ന് പറഞ്ഞപ്പോൾ കമ്പി പടങ്ങളുടെ സംവിധായകൻ ആണോ എന്നാണ് സിദ്ധീഖ് തിരിച്ചു ചോദിച്ചത്. പിന്നീട് നിർമാതാവിനെ പിന്തിരിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു എന്നും എ ടി ജോയ് പറയുന്നു …

സിൽക്ക് സ്മിതയും മാധുരിയും ഒക്കെ അടക്കം നിരവധി താരങ്ങൾ … മോഹൻലാൽ അടക്കമുള്ള പ്രശസ്ത താരങ്ങൾ .. ഇവരുടെയെല്ലാം ഒട്ടനവധി ഫോട്ടോകളും അഭിനയ മുഹൂർത്തങ്ങളും പകർത്തിയ ആളാണ് എ ടി ജോയ് . സിദ്ദിഖ് തനിക്ക് നൽകിയ ദുരനുഭവം അദ്ദേഹം മറയില്ലാതെ തന്നെ വ്യക്തമാക്കുകയാണ്

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin

ബിജു മേനോന്‍ ഒരു മടിയനല്ല

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

പ്രേംനസീറിനെ ഗന്ധര്‍വ്വനാക്കിയ ചിത്രം

Masteradmin

ആ ഒരു ചിത്രം തകർത്തത് സാജൻ സൂര്യയുടെ സിനിമാ സ്വപ്നങ്ങൾ …

Masteradmin

മമ്മൂട്ടി മോഹന്‍ലാലിനു കഥാപാത്രത്തെ വച്ചുനീട്ടി; സിനിമയും ഹിറ്റ് കഥാപാത്രവും ഹിറ്റ്

Masteradmin

പട്ടിണി കിടന്നാലും ആ നടൻറെ മുഖത്തു ഇനി ക്യാമറ വക്കില്ല

Masteradmin

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

Masteradmin