മലയാള സിനിമാരംഗത്തെ പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ എ ടി ജോയ് തനിക്കുണ്ടായ ചില അനുഭവങ്ങൾ തുറന്നുപറയുകയാണ്. പ്രശസ്ത സംവിധായകൻ പി ജി വിശ്വംഭരനോടുള്ള വാശിയാണ് താൻ സെക്സ് സിനിമകളുടെ സംവിധായകനാകാൻ കാരണമെന്ന് ജോയ് തുറന്നു പറയുന്നു. ഒരു സിനിമയിൽ തന്നെ ക്യാമറാമാനായി നിർമ്മാതാവ്, പി ജി വിശ്വംഭരന് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം അത് അനുവദിച്ചില്ല. എങ്കിൽ സംവിധാനവും കൂടി ജോയ് ചെയ്യട്ടെ എന്നാണ് പി ജി വിശ്വംഭരൻ പറഞ്ഞത്. അപ്പോൾ തന്നെ അവസരം വേണ്ട എന്നു പറഞ്ഞ് അവിടെ നിന്ന് പോന്നു എങ്കിലും വിശ്വംഭരനോടുള്ള ആ വാശിയാണ് പിന്നീട് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിലേക്ക് എത്തിയത് എന്ന് ജോയ് പറഞ്ഞു.
ഷക്കീലയെ അടക്കം വച്ച് നിരവധി സെക്സ് ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ പല പ്രശസ്ത നിർമ്മാതാക്കളും ബിനാമി പേരുകളിൽ ആണ് നിർമ്മാണം നിർവഹിച്ചത്. എല്ലാവർക്കും സാമ്പത്തികമായി മെച്ചം ഉണ്ടായി. അഭിനയിക്കാൻ വരുന്നവരോട് ആദ്യമേ തന്നെ കാര്യങ്ങൾ തുറന്നു പറയുമായിരുന്നു. നിങ്ങളുടെ വീടിന് മുൻവശം പോലും ചിലപ്പോൾ പോസ്റ്റർ ഉണ്ടാകാം എന്നും പറയും.
അത്തരം ചിത്രങ്ങൾ കൊണ്ട് താൻ വലിയ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. പക്ഷേ നിരവധി പേർക്ക് അത്തരം ചിത്രങ്ങൾ തുണയായിട്ടുണ്ട്. യാതൊരു വൃത്തികേടുകളും സെറ്റിൽ അനുവദിക്കുമായിരുന്നില്ല. ചിത്രീകരണം കഴിഞ്ഞാൽ എല്ലാവരും അവരവരുടെ മുറിയിൽ പോയി വിശ്രമിക്കും. ഇപ്പോൾ കമ്പിപ്പടങ്ങൾ എന്നു പറഞ്ഞ് അപമാനിക്കുന്നവരുടെ സിനിമാ സെറ്റുകളിൽ എന്തൊക്കെയാണ് നടക്കുന്നത് എന്നും എടി ജോയ് ചോദിക്കുന്നു.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ