Master News Kerala
Cinema

എഫക്ട്‌സിന്റെ രാജാവ്

സിനിമയ്ക്ക് പുര്‍ണത നല്‍കുന്നതില്‍ സുക്ഷ്മശബ്ദങ്ങളുടെ പങ്ക് വളരെവലുതാണ്. എഫക്ട്‌സ്് എന്ന പേരില്‍ സിനിമയില്‍ ഇത്തരം ശബ്ദസാന്നിധ്യങ്ങള്‍ അവതരിപ്പിക്കുന്നതിനു വളരെ ചുരുക്കം കലാകാരന്‍മാര്‍ മത്രമേയുള്ളു. മലയാളത്തില്‍ എഫക്ട് നല്‍കുന്നതില്‍ മുന്നില്‍നില്‍ക്കുന്നത് രാജ് മാര്‍ത്താണ്ഡം എന്ന കലാകാരനാണ്. രാജ് മാര്‍ത്താണ്ഡത്തിന്റെ സിനിമാ അനുഭവം മലയാള സിനിമയിലെ സ്‌പെഷല്‍ എഫക്ടുകളുടെ ചരിത്രംകൂടിയാണ്്. ആ അനുഭവങ്ങളിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു.
സ്‌പെഷല്‍ എഫക്ട്
ലോകത്തിലെ മികച്ച സിനികള്‍ക്ക് സൗണ്ട് എഫക്ട് നല്‍കാന്‍ രാജ് മാര്‍ത്താണ്ഡത്തിനു കഴിഞ്ഞിട്ടുണ്ട്. ചെന്നൈയില്‍ 15-ാം വയസിലാണ് രാജ് മാര്‍ത്തണ്ഡം സൗണ്ട് എഫക്ട് രംഗത്തു പ്രവര്‍ത്തനമാരംഭിച്ചത്.   അക്കാലത്ത് സിനിമയിലുണ്ടായിരുന്ന ഏകസൗണ്ട് എഫക്ട് കലാകാരനായ വൈരസ്വാമിയാണ് ഈ രംഗത്തേക്ക് രാജ് മാര്‍ത്താണ്ഡത്തെ കൊണ്ടുവന്നത്. എട്ടുവര്‍ഷം അദ്ദേഹത്തോടൊപ്പം ജോലി ചയ്തു. അേദ്ദഹത്തിന്റെ മരണശേഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ ഓരോ ഗ്രൂപ്പ് ഉണ്ടാക്കി. അതില്‍ വന്നതാണ് മനോഹര്‍ എന്നു പറയുന്ന സൗണ്ട് എഫക്ട് ആട്ടിസ്റ്റ്്. മനോഹറിനൊപ്പം ആയിരന്നു കുറേനാള്‍. അപ്പോഴാണ് ഭരതന്റെ വൈശാലി, കമലഹാസന്റെ തങ്കക്കലശം തുടങ്ങിയ സിനിമകള്‍ ചെയ്തത്.
സ്വതന്ത്രമായി ആദ്യസിനിമ
ചെന്നൈയിലെ ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ രാജ് മാര്‍ത്താണ്ഡം ഇടയ്ക്കു വരുമായിരുന്നു. ഇവിടെ വന്ന് ജോലി ചെയ്യാനുള്ളതു ചെയ്തിട്ട് ഉടനേ മടങ്ങിപ്പോകും. ആ ഇടയ്ക്ക് അമ്മയ്ക്കു സുഖമില്ലാത്തതിനാല്‍ പെട്ടെന്നു മാര്‍ത്താണ്ഡത്തേക്കു പോവരേണ്ടിവന്നു. അങ്ങനെ കുറച്ചുദിവസം ഇവിടെ നില്‍ക്കേണ്ടിവന്നു. അപ്പോള്‍ ഒരു ടെലിഗ്രാം വന്നു. ചിത്രാഞ്ജലിയില്‍ വരെ എത്തണം എന്നറിയിച്ചുകൊണ്ടായിരുന്നു ടെലഗ്രാം. ചിത്രാഞ്ജലിയിലെത്തിയപ്പോള്‍ ഷാജി.എന്‍. കരുണിനെ കാണണമെന്നു പറഞ്ഞു. അദ്ദേഹത്തേക്കണ്ടപ്പോള്‍ പിറവി എന്ന ചിത്രത്തിന്റെ എഫക്ട് ചെയ്യുന്നതിനു വേണ്ടിയായിരുന്നു അത്. ചെയ്യാമോ എന്നു ചോദിച്ചു. പുര്‍ണമനമസാടെ ആ സിനിമയുടെ േജാലികള്‍ ഏറ്റെടുത്തു. അങ്ങനെ ആദ്യസ്വതന്ത്രചിത്രം പിറവിയായി. പ്രേംജിയുടെ അസാധാരണ അഭിനയത്തിന് ഇഫക്ട് നല്‍കുക വെല്ലുവിളിയായിരുന്നു. മഴയുടെ പശ്ചാത്തലത്തിലുള്ള പലദൃശ്യങ്ങള്‍ക്കും ശബ്ദം നല്‍കിയതും മറക്കാനാവാത്തതായി. ഒരുമാസത്തോളം ജോലി ചെയ്തു കഷ്ടപ്പെട്ടാണ് ആ പടം പൂര്‍ത്തിയാക്കിയത്.
എഫക്ടസിലെ എഫക്ട്
എഫക്ട് ചെയ്യുന്നത് ചിത്രം മുഴുവനായി കണ്ടതിനുശേഷമാണ്. ഓരോ സൗണ്ടിനും ചേരുന്ന മെറ്റീരിയല്‍ കണ്ടെത്തേണ്ടിവരും. കുളത്തില്‍ വീഴുന്നത്, ചാടുന്നത്, തുഴയുന്നത് ഇതിന്റെയൊക്കെ സൗണ്ട് എഫക്ട് ഉണ്ടാക്കുന്നത് കൃത്രിമമായിട്ടാണ്. ടാങ്കില്‍ വെള്ളംനിറച്ചാണ് ഇത്തരം സൗണ്ടുകള്‍ സൃഷ്ടിക്കുന്നത്.
മതിലുകള്‍ ചെയ്യുമ്പോഴും ഇതേപോലെയുള്ള അനുഭവങ്ങളുണ്ട്. മമ്മൂട്ടി ജയിലില്‍ കിടക്കുന്ന സമയത്തെ അനുഭവങ്ങള്‍ വളെര വെല്ലുവിളി നിറഞ്ഞതായിരുന്നു. തീപ്പെട്ടിക്കൊള്ളി ഉരയ്ക്കുന്നതിന്റെയൊക്കെ ശബ്ദം സൃഷ്ടിച്ചെടുക്കാന്‍ പാടുപെട്ടു. എല്ലാ സീനുകളിലും പടത്തില്‍ കാണുന്ന അതേ സൗണ്ട് വച്ചു കൊടുക്കണമെന്നില്ല. ചില സൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തുകൊടുക്കും. പൈപ്പില്‍നിന്നു മമ്മൂട്ടി വെള്ളമെടുത്തു കുളിക്കുന്ന സീന്‍ ചിത്രീകരിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ‘ഓരോ കഥാപത്രത്തിന്റെയും ഭാവത്തിനനുസരിച്ചു സൗണ്ട് കൊടുക്കുക അല്ലെങ്കില്‍ കൊടുക്കാതിരിക്കുക’ എന്ന് അടൂര്‍ പറയും. ബ്രീത്ത്, വെള്ളം കുടിക്കുന്നതും ഒക്കെ ടൈമിങ്ങോടെ ചെയ്യണം. അടൂരിന്റെ ചിത്രത്തില്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കേണ്ടിയിരുന്നു. ചെറിയ ദൃശ്യങ്ങളാണെന്നു തോന്നുമെങ്കിലും വളരെയേറെ കഷ്ടപ്പാട് അത്തരം ദൃശ്യങ്ങള്‍ക്കു പിന്നിലുണ്ട്. മങ്കമ്മയില്‍ അരിയാട്ടുന്നതും ഉരളില്‍ ഉഴുന്നാട്ടുന്നതും സൗണ്ട് സൃഷ്ടിച്ചെടുത്തതാണ്. കേരളത്തില്‍ ഇഫക്ടസിന് അവാര്‍ഡ് ഒന്നും ലഭിക്കാറില്ല. ചെറിയ ഒരു സൗണ്ടിനു വേണ്ടി തിരുനെല്‍വേലിയിലും പലസ്ഥലങ്ങളിലും അലഞ്ഞ അനുഭവമുണ്ട്. എപ്പോഴും സൗണ്ട് െറക്കോര്‍ഡര്‍ കൈയില്‍ ഉണ്ടാവും. ഇപ്പോള്‍ സൗണ്ടുകള്‍ പലതും വാങ്ങാനും നെറ്റിലുമൊക്കെ കിട്ടും. സ്‌പോട്ട് റെക്കോഡിങ്ങിനു ശേഷം അത് പ്രത്യേക അനുഭവമാണ്. ആയിരമാത്തെ ചിത്രമാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘നിത്യസുമംഗലി’ എന്ന ചിത്രം.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

അഭിനയം കണ്ടു മോഹൻലാൽ വരെ അഭിനന്ദിച്ചിട്ടുണ്ട്; പക്ഷേ സംവിധായകൻ ജോഷി നിർബന്ധിച്ചു ചെയ്യിച്ച ഒരു രംഗം മറക്കാനാവില്ല …

Masteradmin

ഒരു രൂപ കുറഞ്ഞാലും അഭിനയിക്കില്ലെന്ന് സുരേഷ് കൃഷ്ണ;അങ്ങനെ കത്തനാരുടെ തലവര മാറി

Masteradmin

മോഹൻലാൽ അവസാനകാലത്ത് ആ നിർമ്മാതാവിനെ സഹായിച്ചു എന്നത് പച്ച കള്ളം

Masteradmin

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

Masteradmin

മമ്മൂട്ടിയും മോഹന്‍ലാലും ലോഹിക്കു പ്രിയപ്പെട്ടവര്‍;മീരാജാസ്മിന്‍ അപഹരിച്ചത് സിന്ധു ലോഹിക്കു നല്‍കിയത്!

Masteradmin

സുചിത്ര പറയുന്നു; പ്രണവിനെ ലൈനില്‍കിട്ടിയാല്‍അമ്മയെ ഒന്നുവിളിക്കാന്‍ പറയണേ..

Masteradmin

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin

മമ്മൂട്ടി മോഹന്‍ലാലിനു കഥാപാത്രത്തെ വച്ചുനീട്ടി; സിനിമയും ഹിറ്റ് കഥാപാത്രവും ഹിറ്റ്

Masteradmin

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

ബിഗ് ബോസ് ചെയ്ത ചതി തുറന്നു പറഞ്ഞ് നടൻ..

Masteradmin

തിരക്കഥ മോശം; മമ്മൂട്ടിയോട് ‘നോ’ പറഞ്ഞ നിര്‍മ്മാതാവ്

Masteradmin