Master News Kerala
Cinema

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

തമിഴ്, മലയാളം സിനിമകളിൽ ഏറെ തിരക്കുള്ള ഛായാഗ്രാഹകൻ ആയിരുന്നുഉത്പൽ വി നായനാർ.  പതിറ്റാണ്ടുകൾ നീണ്ട തൻറെ സിനിമാരംഗത്തെ അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയാണ്.ചിത്രീകരണ വേളയിൽ ക്യാമറയ്ക്ക് പിന്നിലിരുന്ന് ചിരി നിയന്ത്രിക്കാൻ ആവാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഉത്പൽ പറയുന്നു. താൻ അങ്ങനെയൊന്നും ചിരിക്കുന്ന ആളല്ല. പക്ഷേ ചില സിനിമകൾ കണ്ടാൽ ചിരി നിർത്താൻ പറ്റില്ല. ഉദയപുരം സുൽത്താനിൽ കോമഡി താരങ്ങൾ മത്സരിച്ച് അഭിനയിക്കുകയായിരുന്നു. പലപ്പോഴും ചിരി സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ചിത്രീകരണം നടക്കുമ്പോൾ തന്നെ ചിരി പതിവായിരുന്നു.

ക്യാമറയ്ക്ക് പിന്നിൽ കരഞ്ഞ അനുഭവവും ഇദ്ദേഹത്തിന് പറയാനുണ്ട്.കലാഭവൻ മണിയെന്ന അതുല്യ പ്രതിഭയുടെ ചില വേഷങ്ങൾ പകർത്തുമ്പോൾ അങ്ങനെ ഉണ്ടായിട്ടുണ്ട്. കഥ പറയുമ്പോൾ എന്ന സിനിമയിൽഏതാണ്ട് 400 അടി ഫിലിം ഷൂട്ട് ചെയ്തു നിൽക്കുമ്പോഴായിരുന്നു അത്.  വളരെ പാടുപെട്ടാണ് രംഗം പൂർത്തിയാക്കിയത്.കരുമാടിക്കുട്ടൻ എന്ന സിനിമയിൽ അടക്കം പല സിനിമകളിലും കലാഭവൻ മണിയുടേത് അമിത അഭിനയമാണ് എന്ന് തോന്നിയിട്ടുണ്ട്. താനും സംവിധായകനും ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോൾ കുഴപ്പമില്ല, കിടക്കട്ടെ എന്ന തരത്തിലാണ് മണി പ്രതികരിച്ചിട്ടുള്ളത്.

എത്ര ബുദ്ധിമുട്ടുകൾ സഹിച്ചും കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കുന്ന നടനായിരുന്നു കലാഭവൻ മണി. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ അദ്ദേഹത്തിൻറെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യാനാവുമായിരുന്നില്ല. പലപ്പോഴും ഗ്ലിസറിൻ ഇല്ലാതെ മണി കരയുന്നത് കണ്ടിട്ടുണ്ട്.

കലാഭവൻ മണിയുടെ വിയോഗം മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താൻ ആവാത്ത നഷ്ടമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ഈ ഛായാഗ്രാഹകന്റെ വാക്കുകൾ …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

സുചിത്ര പറയുന്നു; പ്രണവിനെ ലൈനില്‍കിട്ടിയാല്‍അമ്മയെ ഒന്നുവിളിക്കാന്‍ പറയണേ..

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin

നൂറ്റമ്പതിനു മേലെ ചിത്രങ്ങൾ അഭിനയിച്ചു; ഇപ്പോഴും തുടക്കക്കാരന്റെ പരിഗണന

Masteradmin

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin

ഇന്ദ്രന്‍സ് കോസ്റ്റിയുമറല്ലെ; എന്തിനു നടനാകണം?

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin

ആക്ഷൻ ഹീറോ ബിജുവിലെ മേരി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin

മോഹന്‍ലാല്‍ മദ്യപിക്കും!

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin