Master News Kerala
Cinema

ചാൻസിനായി ജയസൂര്യ ആരുടെയും കാലു പിടിക്കുമായിരുന്നു; തുറന്നു പറഞ്ഞ് പഴയ സുഹൃത്ത്

നടനും ഡബ്ബിങ് ആർട്ടിസ്റ്റും മിമിക്രി താരവും ടെലിവിഷൻ അവതാരകനുമൊക്കെയായ പ്രശാന്ത് കാഞ്ഞിരമറ്റം മലയാളികൾക്ക് സുപരിചിതനാണ്.നായകനായി സിനിമയിൽ എത്തിയിട്ടും പിന്നീട് വേണ്ടത്ര വേഷങ്ങൾ കിട്ടാതെ പോയ ദൗർഭാഗ്യമാണ് പ്രശാന്തിന്റേത്. ഇപ്പോഴത്തെ പ്രമുഖ നടൻ ജയസൂര്യയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്നു  പ്രശാന്ത്.

ന്നിച്ച് മിമിക്രി വേദികളിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും ഒക്കെ സിനിമാ സ്വപ്നങ്ങൾ പങ്കുവച്ചിരുന്ന കാര്യം പ്രശാന്ത് ഓർക്കുന്നു.

ജയസൂര്യ ആരുടെയും കാലുപിടിച്ചു പോലും ചാൻസ് ചോദിക്കുമായിരുന്നു. തന്നെയുമല്ല കഠിനാധ്വാനിയാണ് ജയസൂര്യ. ആ ഹാർഡ് വർക്ക് ആണ് അദ്ദേഹത്തെ വിജയത്തിലെത്തിച്ചതെന്ന് പ്രശാന്ത് പറയുന്നു.

ഒരു പ്രോ​ഗ്രാം കഴിഞ്ഞ് ഉറങ്ങി, പിറ്റേ ദിവസം രാവിലെ ട്രെയിൻ കയറി ഒറ്റപ്പാലത്ത് പോയി ഷൂട്ടിം​ഗ് ലൊക്കേഷനുകളിൽ അലഞ്ഞ് ചാൻസ് ചോദിക്കും. ഏത് സിനിമാക്കാരനെ കണ്ടാലും ഓടിപ്പോയി ചാൻസ് ചോദിക്കും. അദ്ദേഹം ചാൻസ് ചോദിക്കാത്ത ഒരു സംവിധായകനും അന്ന് മലയാള സിനിമയിൽ ഇല്ല. ഇപ്പോഴും ജയസൂര്യക്ക് ചാൻസ് ചോദിക്കാൻ മടിയില്ല. അത് അദ്ദേഹം തുറന്നു പറയാറുണ്ട്. ചോദിക്കുന്ന രീതി മാറി എന്ന് മാത്രം. അതേസമയം തനിക്ക് ചാൻസ് ചോദിച്ച് പോകാൻ അറിയില്ല. അതുകൊണ്ടുതന്നെ പല അവസരങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കം ചില സിനിമകളിലെ ചാൻസ് ചോദിച്ചിട്ടുള്ളു.

റിഥം എന്ന സിനിമയിലാണ് പ്രശാന്ത് കാഞ്ഞിരമറ്റം നായകനായി അഭിനയിച്ചത്. ആദിത്യൻ, ഷാനവാസ് എന്നിവരും ആ സിനിമയിൽ നായക വേഷം ചെയ്തു. അത് ഇങ്ങോട്ട് കിട്ടിയ അവസരം ആയിരുന്നു. അതിനുമുമ്പ് സത്യൻ അന്തിക്കാടിനോട് ഒരു വേഷം ചോദിച്ചിരുന്നു. ആ അവസരം വന്നത് റിഥം ചെയ്യുമ്പോഴാണ്. അതുകൊണ്ടുതന്നെ സ്വീകരിക്കാൻ ആയില്ല. നിരവധി ചിത്രങ്ങളിൽ അതിനുമുമ്പും പിന്നെയും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പലതും ചോദിക്കാതെ ലഭിച്ചതാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിൽ മുരളി ഗോപിയോട് ചാൻസ് ചോദിച്ചതും അദ്ദേഹം ഒരു പോലീസ് വേഷം തന്നതും പ്രശാന്ത് നന്ദിയോടെ ഓർക്കുന്നു.

ജയസൂര്യയുമായുള്ള ചില തമാശ അനുഭവങ്ങളും പ്രശാന്ത് കാഞ്ഞിരമറ്റം പങ്കുവച്ചു. ഒരിക്കൽ താനും ജയസൂര്യയും ചേർന്ന് ഒരു കോളേജിൽ മിമിക്രി പരിപാടി അവതരിപ്പിക്കുന്നു. പെൺകുട്ടികൾ നിരവധിപേർ കൂട്ടം കൂടി നിന്ന് അത് ആസ്വദിക്കുകയാണ്.അപ്പോഴാണ് കുഞ്ചാക്കോ ബോബൻ വന്നത്. പെൺകുട്ടികളെല്ലാം കുഞ്ചാക്കോ ബോബന്റെ പിന്നാലെ പോയി. ഇത് കണ്ട് അവൻറെ ഒരു സമയം എന്നു പറഞ്ഞ ജയസൂര്യയോട് ഒരുകാലത്ത് നിനക്കും ഇതുപോലെ ഒരു സമയം വരും എന്ന് താൻ പറഞ്ഞിരുന്നതായി പ്രശാന്ത് വ്യക്തമാക്കി.മിമിക്രിയിലാണ് താൻ ഏറെ ശ്രദ്ധിച്ചത്. അതുകൊണ്ടാണ് സിനിമയിൽ വേഷങ്ങൾ കുറഞ്ഞു പോയത്. ഇനിയും മികച്ച അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നടൻ …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

മമ്മൂട്ടിക്ക് എതിരെ ഷക്കീലയെ ഇറക്കി; ഇല്ലായിരുന്നെങ്കിൽ ആ തരംഗം തുടർന്നേനെ: തുറന്നു പറഞ്ഞ് പ്രശസ്ത സംവിധായകൻ

Masteradmin

കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍

Masteradmin

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin

ഞെട്ടിച്ചത് മമ്മൂട്ടി; ദിലീപും മോശമല്ലെന്ന് ഈ താരങ്ങൾ …

Masteradmin

ബാദുഷ മലയാള സിനിമയെ കാർന്നു തിന്നുന്ന ക്യാൻസർ; കെ ജി ജോർജിനെ മമ്മൂട്ടി എങ്കിലും നോക്കണമെന്നും തുറന്നടിച്ച് ശാന്തിവിള ദിനേശ്

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

ഷൈന്‍ ടോം ചാക്കോയ്ക്ക് പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയും

Masteradmin

മമ്മൂട്ടിയും മോഹൻലാലും ഒരിക്കലും വിഗ് വയ്ക്കാതെ നടക്കാൻ ധൈര്യപ്പെടില്ല

Masteradmin

സുകുമാരന്‍ പണം സമ്പാദിച്ച നടന്‍, ദാരിദ്ര്യത്തില്‍പെട്ട നല്ല നടന്‍മാരും ഉണ്ട്

Masteradmin