Master News Kerala
Cinema

ഞെട്ടിച്ചത് മമ്മൂട്ടി; ദിലീപും മോശമല്ലെന്ന് ഈ താരങ്ങൾ …

ആക്ഷൻ ഹീറോ ബിജു എന്ന മലയാള സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ അതിനൊപ്പം സൂപ്പർ ഹിറ്റ് ആയവരാണ് നടിമാരായ ബേബിയും മേരിയും.ഇരുവരും മലയാളികളെ ഒത്തിരി ചിരിപ്പിച്ചു. കഴിവ് പൂർണമായും പുറത്തെടുക്കാൻ പറ്റിയ വേഷങ്ങൾ ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും അടുത്തകാലത്തായി നിരവധി പടങ്ങളിൽ രണ്ടുപേരും അഭിനയിച്ചിട്ടുണ്ട്. അവർ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.നടന്മാരോടൊപ്പം ഫോട്ടോ എടുക്കാനും ഒക്കെ ഏറെ കമ്പമുള്ളവരാണ് രണ്ടുപേരും. പക്ഷേ താൻ അങ്ങോട്ട് പോയി ചോദിക്കാൻ വൈമുഖ്യം ഉള്ള കൂട്ടത്തിലാണെന്ന് ബേബി പറയുന്നു. എന്നാൽ മേരി ചേച്ചിക്ക് ഈ ചമ്മൽ ഒന്നുമില്ല. എവിടെ ഷൂട്ടിംഗ് നടക്കുമ്പോഴും മേരി ചേച്ചി ഇടിച്ചു കയറിച്ചെന്ന് താരങ്ങളോട് ഒപ്പം ഫോട്ടോ എടുക്കാൻ അനുമതി ചോദിക്കും. കിട്ടിക്കഴിഞ്ഞാൽ ബേബി ചേച്ചിയേയും കയ്യാട്ടി വിളിച്ച് കൂടെ നിർത്തും.

ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോഴാണ് എരമല്ലൂരിൽ ദിലീപിന്റെ ചിത്രത്തിൻറെ ഷൂട്ടിംഗ് ഉണ്ടെന്ന് അറിഞ്ഞത്. സമയം വൈകിയതിനാൽ ബേബി നേരെ പോയി. മേരി ചേച്ചി ദിലീപിനെ കണ്ടിട്ട് പോകൂ എന്ന വാശിയിലായിരുന്നു. ഷൂട്ടിംഗ് നടക്കുന്ന തുണിക്കടയിൽ കയറി പരതിയിട്ടും ദിലീപിനെ മാത്രം കാണുന്നില്ല. അപ്പോഴാണ് അപ്പുറത്തുനിന്ന് ഒരു ശബ്ദം. ചേച്ചി ആരെയാണ് നോക്കുന്നത്? ദിലീപിനെ എന്നു പറഞ്ഞപ്പോൾ മുഖംമൂടി ഉയർത്തി ദിലീപ് മുഖം കാണിച്ചുകൊടുത്തു.

ചിത്രീകരണത്തിനായി

ദിലീപ് വേഷം മാറി നിന്നതിനാൽ ആണ് മേരി ചേച്ചിക്ക് തിരിച്ചറിയാൻ കഴിയാതെ പോയത്.ഡയലോഗ് പറയാൻ ഏറ്റവും മിടുക്കൻ മമ്മൂട്ടി ആണെന്നാണ് ബേബി ചേച്ചിയുടെ അഭിപ്രായം. തങ്ങൾ ചെറിയ ഡയലോഗ് പറയാൻ ബുദ്ധിമുട്ടുമ്പോൾ മമ്മൂട്ടി നെടുനീളൻ ഡയലോഗുകൾ പോലും കാണാതെപറയുന്നത് കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ആരും ഡയലോഗുകൾ പറഞ്ഞ് കൊടുക്കുക പോലും വേണ്ട. ദിലീപും ഇക്കാര്യത്തിൽ മോശമല്ലെന്ന് ഈ താരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ബിന്ദു പണിക്കർക്കൊപ്പം അഭിനയിച്ചതും മേരി ചേച്ചി ഓർമ്മിച്ചു. വഴക്ക് സീനിലാണ് അഭിനയിച്ചത്. വെട്ടുകത്തിയും ഒക്കെ പിടിച്ച് അഭിനയിക്കുമ്പോൾ ബിന്ദു പണിക്കരോട് കടുപ്പിച്ച് പറയാൻ മേരി ചേച്ചിക്ക് മടിയായി. ഒടുവിൽ കുഴപ്പമില്ലെന്ന് പറഞ്ഞ് ബിന്ദു പണിക്കർ തന്നെ ആശ്വസിപ്പിച്ചപ്പോഴാണ് ഡയലോഗ് പറയാൻ പറ്റിയത്.സുരേഷ് ഗോപിയും പൃഥ്വിരാജും ഫഹദ് ഫാസിലും ഒക്കെ അടക്കം നിരവധി പേർക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല.എന്നാലും ഈ താരങ്ങൾക്ക് ഒക്കെ തങ്ങളെയും അറിയാമായിരിക്കുമെന്ന പ്രതീക്ഷ ആണിവർക്ക്.സുധീർ കരമന ഒരു പൂജാവേളയിൽ കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞതും ഇവർ എടുത്തുപറയുന്നു. എന്തായാലും തങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരം വരുമെന്ന പ്രതീക്ഷയിലാണ് ഇരുവരും

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

Masteradmin

ആ തന്റേടം ഉള്ളതുകൊണ്ടാണ് ജോജു ജോർജ് നായകനായത്; പുന്നപ്ര അപ്പച്ചൻ തുറന്ന് പറയുന്നു …

Masteradmin

സുകുമാരന്‍ പണം സമ്പാദിച്ച നടന്‍, ദാരിദ്ര്യത്തില്‍പെട്ട നല്ല നടന്‍മാരും ഉണ്ട്

Masteradmin

ഒരു രൂപ കുറഞ്ഞാലും അഭിനയിക്കില്ലെന്ന് സുരേഷ് കൃഷ്ണ;അങ്ങനെ കത്തനാരുടെ തലവര മാറി

Masteradmin

‘കിരീടം’ ഉണ്ണിക്കു മാത്രം, പണിക്കര്‍ കാണാമറയത്ത്

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin

ആ ഒരു ചിത്രം തകർത്തത് സാജൻ സൂര്യയുടെ സിനിമാ സ്വപ്നങ്ങൾ …

Masteradmin

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin