Master News Kerala
Cinema

നസീര്‍ മകനുവേണ്ടി ഡേറ്റ് നല്‍കി; ജയന് ഒരു മകനുണ്ട്

മലയാളസിനിമയിലെ മക്കള്‍ മാഹാത്മ്യം
പുന്നപ്ര പാപ്പച്ചന്‍ ചെറിയവേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ നടനാണ്്. ചാരായവാറ്റുകാരനായും രാഷ്ട്രീയക്കാരനായും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് സത്യന്റെയും പ്രേംനസീറിന്റെയും കാലഘട്ടംമുതലുള്ളതാണ്. അക്കാലം മുതലുള്ള സിനിമയുടെ അണിയറക്കഥകളിലെ ഭാഗമായ അദ്ദേഹത്തിനു നിരവധി കഥകള്‍ പറയാനുണ്ട്.
 
കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയിലെ ചാരായം വാറ്റുകാരന്‍, ദി ട്രൂത്തിലെ രാഷ്ട്രീയക്കാരന്‍ എന്നീ വേഷങ്ങള്‍ പുന്നപ്രപാപ്പച്ചന് പ്രിയങ്കരമാണ്. ന്യൂ ജനറേഷന്‍ സിനിമക്കാര്‍ക്ക് തന്നെ അത്രതാല്‍പ്പര്യമില്ല എന്ന ഒരു പരിഭവം പുന്നപ്ര പാപ്പച്ചനുണ്ട്. അടുത്തകാലത്ത് അഭിനയിച്ചതില്‍ മംഗല്യം താന്തുനാനേനാ എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടു. അതില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ രസകരമായ അനുഭവങ്ങളുണ്ടായി. ‘അമ്പതിനായിരം രൂപ പ്രതീക്ഷിച്ചാണ് ആ പടത്തില്‍ അഭിനയിക്കാന്‍ പോയത്. പക്ഷേ, അഭിനയം കഴിഞ്ഞപ്പോള്‍ ഒന്നരലക്ഷം രൂപ കിട്ടി.’ സിനിമയില്‍ ഒന്നുമല്ലാതിരുന്നശേഷം വളര്‍ന്നുവന്ന നിരവധിപേരെ കണ്ടിട്ടുണ്ട്. ഇന്ദ്രന്‍സ് ഒന്നുമല്ലാതിരുന്നിട്ട് വളര്‍ന്നു വന്നയാളാണ്. എന്നാല്‍ ചെമ്പില്‍ അശോകനെ പോലുള്ളവര്‍ക്ക് നല്ല പ്രതിഭയുണ്ടെങ്കിലും മതിയായ അവസരങ്ങള്‍ കിട്ടിയിട്ടില്ല.
നസീര്‍ മകനുവേണ്ടി ഡേറ്റ് നല്‍കി
മകനുവേണ്ടി ഒന്നും ചെയ്യാത്തയാള്‍ എന്ന ലേബലാണു പലപ്പോഴും പ്രേംനസീറിനുള്ളത്. എന്നാല്‍ ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ഡേറ്റ് കൊടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞ നിര്‍മ്മാതാവിന് നസീര്‍ ഡേറ്റ് നല്‍കി. അതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളു. ‘ മകന്‍ ഷാനവാസിന് ഈ ചിത്രത്തില്‍ ഞങ്ങള്‍ ഒരു വേഷം നല്‍കുന്നുണ്ട്.’ എന്നു നിര്‍മ്മാതാവ് പറഞ്ഞു. ‘അവന്‍ അഭിനയിക്കുമോ…എന്തായാലും ഞാന്‍ ഡേറ്റിന്റെ കാര്യം ശരിയാക്കാം’ എന്നായിരുന്നു അതുവരെ ഡേറ്റ് നല്‍കില്ല എന്നു പറഞ്ഞിരുന്ന നസീറിന്റെ മറുപടി. പക്ഷേ അഭിനയത്തിലെ പ്രതിഭാ ദാരിദ്ര്യം ഷാനവാസിന് തിരിച്ചടിയായി. അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല, അതുകൊണ്ട് സിനിമയില്‍ വിജയിക്കാനും. എം.ജി. സോമന്റമകനും കെ.പി. ഉമ്മറിന്റെ മകനും ആലംമൂടന്റെ മകനും പരാജയപ്പെട്ടവരുടെ കൂടെയാണ്.
വിജയിച്ചവര്‍
എന്നാല്‍ ശ്രീനിവാസന്റെ മകന്‍ ഏറ്റവുമധികം വിജയിച്ചയാളാണ്. സിനിമയുടെ മിക്കമേഖലയിലും വിനീത് ശ്രീനിവാസന്‍ വ്യക്തിമുദ്രപതിപ്പിച്ചു കഴിഞ്ഞു. അതേപോലെ മമ്മൂട്ടിയുടെ മകനും വിജയിച്ചവരുടെ കൂട്ടത്തിലാണ്. മോഹന്‍ലാലിന്റെ മകനും നല്ല നടനാണ്. പക്ഷേ,  യാത്രയിലും മറ്റുമൊക്കെയാണ് ശ്രദ്ധ.
ജയന്റെ മകന്‍
ജയന് ഒരു മകനുണ്ടെന്നു പറയുന്നത് സത്യമാണെന്നാണ് പുന്നപ്ര പാപ്പച്ചന്‍ പറയുന്നു. ആളെകണ്ടാല്‍ ജയന്റെ അതേ ഛായയാണ്്. ജയന്‍ ജീവിച്ചിരുന്ന കാലത്തുതന്നെ ഇതു വിവാദമായിരുന്നു. ജയന്‍ പക്ഷേ, അതു സമ്മതിച്ചിരുന്നില്ല.
അഭിമുഖം കാണാന്‍ യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക..

Related posts

കാലുപിടിച്ചു കിട്ടിയ റോള്‍; കണ്ട് ആളുകള്‍ ചീത്തവിളിച്ചു

Masteradmin

ചാക്കിൽ കെട്ടിയാണ് മോഹൻലാലിൻറെ വീട്ടിലേക്കു കത്തുകൾ എത്തിച്ചിരുന്നത്

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

എഫക്ട്‌സിന്റെ രാജാവ്

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

ഇന്ദ്രന്‍സ് കോസ്റ്റിയുമറല്ലെ; എന്തിനു നടനാകണം?

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin

ബിജു മേനോന്‍ ഒരു മടിയനല്ല

Masteradmin

തവളയെ തൊട്ടാല്‍ യക്ഷിയെ കാണാം; വ്യത്യസ്ത ഹൊറര്‍ സിനിമയുടെ കഥ

Masteradmin