Master News Kerala
Cinema

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

ജീവിതത്തില്‍ അസുലഭമായ ചില അവസരങ്ങള്‍  ചിലര്‍ക്കു കിട്ടും. ആ അവസരം അവരുടെ തലവര തന്നെ മാറ്റിമറിക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍നിന്ന് കോമഡിതാരങ്ങള്‍ എന്ന നിലയിലേക്കു ബേബിയും മേരിയും വളര്‍ന്നത് ‘ആക്ഷന്‍ ഹീറോ ബിജു’വില്‍ ലഭിച്ച അവസരംകൊണ്ടാണ്.

ഒരുപാടുപേര്‍ക്ക് അദ്യ അവസരം ലഭിച്ച ആക്ഷന്‍ ഹീറോ ബിജുവിലെ അനുഭവങ്ങള്‍ ബേബിയും മേരിയും പങ്കുവയ്ക്കുന്നു.

തുടക്കത്തില്‍ വളരെ ഭയത്തോടെയാണ് ഇരുവരും അഭിനയിക്കാനെത്തിയത്. നിവിന്‍ പോളിയും സംവിധായകന്‍ എബ്രിഡ് ഷൈനും വലിയ പ്രോത്സാഹനമാണ് ഇരുവര്‍ക്കും നല്‍കിയത്.

ബേബിയുടെ വാക്കുകള്‍ ‘ആദ്യമായി അടുത്തിടപഴകിയ താരം നിവിന്‍ പോളിയാണ്. നല്ലസ്‌നേഹമുള്ള മനുഷ്യനാണ്. പേടിക്കേണ്ട ചേച്ചി..ചേച്ചി ബലംപിടിക്കാതെ സംസാരിക്ക്..എന്നൊക്കെ നിവിന്‍ പോളി ഉപദേശിക്കും. സിനിമയിലൊക്കെ ആണല്ലൊ എന്നൊക്കെക്കരുതി നമ്മളിത്തിരി സ്റ്റൈലൊക്കെ കാണിക്കുമല്ലൊ…സ്‌റ്റൈലൊന്നും വേണ്ട..നിങ്ങള്‍ വീട്ടില്‍ എങ്ങനെയാ സംസാരിക്കുന്നെ അങ്ങനെ മതി” താരപദവി മാറ്റിവച്ചുള്ള നിവിന്‍പോളിയുടെ ഇടപെടല്‍ ഇരുവര്‍ക്കും ഏറെ സഹായമായി.

മൂന്നുദിവസമായിരുന്നു ആക്ഷന്‍ ഹിറോ ബിജുവിന്റെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നത്. അരിസ്‌റ്റോ സുരേഷിനെ ആദ്യമായി ഇരുവരും കണുന്നത് ചൊറിയണം വയ്ക്കുന്ന സീനിലായിരുന്നു. ഇയാളെന്താ ഇങ്ങനെ ചാടിച്ചാടി പോകുന്നത് എന്നാണ് മേരി ഓര്‍ത്തത്. പിന്നീടാണ് അരിസ്‌റ്റോ സുരേഷിനെ പരിയചപ്പെടുന്നത്.

ആദ്യ ഷോയ്ക്ക് എറണാകുളം പത്മയില്‍ ചെല്ലാന്‍ ഇരുവര്‍ക്കും ക്ഷണമുണ്ടായിരുന്നു. പക്ഷേ, പേടിമൂലം മേരി പോയില്ല. ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കുമൊപ്പമാണ് ബേബി സിനിമ കണ്ടത്. ആദ്യമായി സ്‌ക്രീനില്‍ കണ്ട് ആളുകള്‍ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തില്‍ ബേബി കരഞ്ഞുപോയി. പേടിമൂലം ആദ്യദിനം കണ്ടില്ലെങ്കിലും പിന്നീട് മേരിയും സിനിമ കണ്ടു. ഇരുവരുടെയും ജീവിതത്തിലെ വഴിത്തിരിവായി ആക്ഷന്‍ ഹീറോ ബിജു. സഖാവ് എന്ന സിനിമയില്‍ മേരിക്ക് ഡയലോഗ് പറഞ്ഞുതെറ്റിയ അനുഭവവുമുണ്ട്. നിവിന്‍പോളിയാണ് അവിടെയും സഹായിച്ചത്.

അഭിമുഖം പുര്‍ണമായി കാണുവാന്‍ യൂട്യൂബ് ലിങ്കില്‍ കയറുക

Related posts

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin

‘മോഹന്‍ലാല്‍ വിളിച്ചാല്‍ ഞാന്‍ അഭിനയിച്ചിരിക്കും’

Masteradmin

ബിഗ് ബോസ് ചെയ്ത ചതി തുറന്നു പറഞ്ഞ് നടൻ..

Masteradmin

സുചിത്ര പറയുന്നു; പ്രണവിനെ ലൈനില്‍കിട്ടിയാല്‍അമ്മയെ ഒന്നുവിളിക്കാന്‍ പറയണേ..

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

ആ തന്റേടം ഉള്ളതുകൊണ്ടാണ് ജോജു ജോർജ് നായകനായത്; പുന്നപ്ര അപ്പച്ചൻ തുറന്ന് പറയുന്നു …

Masteradmin

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin

‘സ്ത്രീ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ പുരുഷന്‍ അതു നടത്തിക്കൊടുക്കണം’,മോഹന്‍ലാലിനും മമ്മൂട്ടിക്കും അതു ബാധകം

Masteradmin

തവളയെ തൊട്ടാല്‍ യക്ഷിയെ കാണാം; വ്യത്യസ്ത ഹൊറര്‍ സിനിമയുടെ കഥ

Masteradmin

മോഹന്‍ലാല്‍ മദ്യപിക്കും!

Masteradmin

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin