Master News Kerala
Cinema

പ്രേംനസീറിനെ ഗന്ധര്‍വ്വനാക്കിയ ചിത്രം

പ്രേംനസീറിനെ മലയാള സിനിയിലെ ഗന്ധര്‍വ്വനാക്കി മാറ്റിയതില്‍ പ്രധാനപങ്കുവഹിച്ച ചിത്രമാണ് എ. വിന്‍സന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ്വക്ഷേത്രം. ഗന്ധര്‍വ്വന്‍ എന്ന സങ്കല്‍പ്പത്തിന് യാഥാര്‍ത്ഥ്യത്തിന്റെ പരിവേഷം നല്‍കാന്‍ ഗന്ധര്‍വ്വക്ഷേത്രത്തിനു കഴിഞ്ഞു. ആ ചിത്രത്തിന്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ ചിത്രീകരണ സമയത്തെ വ്യത്യസ്തങ്ങളായ അനുഭവത്തിന്റെ ഊര്‍ജം ക്യാമറാമാനും സംവിധായകനുമായ വേണു. ജിയില്‍ കാണാം.

വേണു ജി.യുടെ വാക്കുകള്‍:- ഉദയാ ഫിലിംസ് നിര്‍മ്മിച്ച് എ. വിന്‍സന്റ് സംിധാനം ചെയ്ത് പ്രേംനസീര്‍ നായകനും ശാരദ നയികയമായ ചിത്രമാണ് ഗന്ധര്‍വ്വക്ഷേത്രം. തകഴി ശിവശങ്കരപ്പിള്ള കഥയും തോപ്പില്‍ ഭാസി തിരക്കഥയുമെഴുതിയ ചിത്രം. ചിത്രം വലിയ വിജയമായില്ലെങ്കിലും അതിഭയങ്കരമായ അഭിപ്രായം നേടാന്‍ കഴിഞ്ഞു. സാങ്കേതിക മേന്മയായിരുന്നു സിനിമയുടെ ഹൈലൈറ്റ്. തിലകന്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച ചിത്രം എന്ന പ്രത്യേകതയും ഗന്ധര്‍വ്വേക്ഷത്രത്തിനുണ്ട്. ഓര്‍മ്മിക്കത്തക്ക റോള്‍ സിനിമയില്‍ തിലകന് ഉണ്ടായിരുന്നില്ല. നാടകനടനായി പ്രശസ്തനായിരുന്നെങ്കിലും തിലകന്‍ പിന്നീട് വലിയ നടാനാകുമെന്ന് ആരും കരുതിയിരുന്നില്ല. അദ്ദേഹം അഭിനയിക്കാന്‍ വരുമ്പോള്‍ ചെറിയ സൗകര്യങ്ങെളാക്കെയാണ് അന്നു നല്‍കിയിരുന്നത്. അതുപോലെ ജയന്‍ ആദ്യമായി മുഖം കാണിച്ചത് ഉദയായുടെ ചിത്രത്തിലാണ്്. ‘പോസ്റ്റ്മാനെ കാണാനില്ല’ എന്ന ചിത്രത്തില്‍ ഗ്രൂപ്പ് ഡാന്‍സിന് ഇടയിലാണ്. ജയന്‍ ഇരിക്കുന്ന ഒരു രംഗം മാത്രമാണ് അതില്‍ ഉണ്ടായിരുന്നത്.

പേടിപ്പിക്കുന്ന ഗന്ധര്‍വ്വക്ഷേത്രം

തകഴിയുടെ ഒരു കഥയാണ്് ഗന്ധര്‍വ്വക്ഷേത്രമായി മാറിയത്. അടുത്തവീട്ടിലെ ചെറുപ്പക്കാരനെ പ്രേമിച്ച് ഗന്ധര്‍വ്വനായി സങ്കല്‍പ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഇതില്‍ പറയുന്നത്. ഇതില്‍ ഒരു സര്‍പ്പപ്പാട്ട് ചിത്രീകരിച്ചിട്ടുണ്ട്. ശാരദയും കവിയൂര്‍ പൊന്നമ്മയുമാണ് ആരംഗത്ത് അഭിനയിച്ചിരിക്കുന്നത്. അതിഗംഭീരമായ ഷോട്ടുകളാണ് ആരംഗത്ത്. വിരലിന്റെ ക്ലോസപ്പ് വരെ എടുത്ത് പേടിപ്പിക്കുന്ന രീതിയിലാണ് ഏ. വിന്‍സസന്റ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ‘ഭാര്‍ഗവീ നിലയം’ എന്ന മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രം എടുത്തതിന്റെ അനുഭവം വിന്‍സന്റ്മാഷിനുണ്ടായിരുന്നു. ഗന്ധര്‍വ്വ ക്ഷേത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ പിന്നീട് പ്രശസ്തസംവിധായകനായി മാറിയ ഭരതനാണ്. അന്ന് ഭരതന്‍ സംവിധായകനായി  മാറിയിട്ടില്ല. അതില്‍ ഗന്ധര്‍വ്വന്റേതായ അന്തരീക്ഷം ഒരുക്കിയത് ഭരതനാണ്. നാലുകെട്ടും കൊട്ടിയമ്പലവും അരുവിയും സര്‍പ്പക്കാവുമൊക്കെ ചേര്‍ന്ന് ഒരു അന്തരീക്ഷമായിരുന്നു വിന്‍സന്റിന്റെ മനസില്‍. ചെറുതുരുത്തി, ഷൊര്‍ണൂര്‍ ഭാഗങ്ങളിലാണ് അത് ഷൂട്ട് ചെയ്തത്. ഇന്‍ഡോറും ഔട്ട്‌ഡോറും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് ഭരതന്‍ അതിന്റെ സെറ്റ് തയാറാക്കിയത്.

ഗന്ധര്‍വ്വന്‍ എന്ന അമാനുഷിക കഴിവുള്ള നായകനാണ് സിനിമയുടെ ആകര്‍ഷണം. എല്ലാത്തരത്തിലും കലാകാരനുമാണ് ഗന്ധര്‍വ്വന്‍. പ്രേംനസീറിനെ ഗന്ധര്‍വ്വനായി കാണാന്‍ മലയാളിയെ പ്രേരിപ്പിച്ച ഒരു ഘടകം ഈ ചിത്രമാണ്.

വീഡിയോ കാണായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

കൊച്ചിൻ ഷിപ്പ് യാർഡിൽ ഷൂട്ടിങ്ങിന് അനുവാദം വാങ്ങിയത് സിൽക്ക് സ്മിതയെ ഇറക്കി; തുറന്നു പറഞ്ഞ് സംവിധായകൻ

Masteradmin

ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

നായകനാവാൻ വിജയരാഘവൻ പിറകെ നടന്നു; എന്നാൽ തിരിച്ച് നന്ദി പോലും കിട്ടിയില്ല …

Masteradmin

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin

കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍

Masteradmin

ബാദുഷ മലയാള സിനിമയെ കാർന്നു തിന്നുന്ന ക്യാൻസർ; കെ ജി ജോർജിനെ മമ്മൂട്ടി എങ്കിലും നോക്കണമെന്നും തുറന്നടിച്ച് ശാന്തിവിള ദിനേശ്

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

ദിലീപിന് അറംപറ്റിയോ ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’

Masteradmin

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin