Master News Kerala
Cinema

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

‘ആരോമലുണ്ണി’ മലയാളത്തിലെ എക്കാലത്തെയും വിജയചിത്രങ്ങളില്‍ ഒന്നാണ്. പഴയകാല മലയാളസിനിമയിലെ വിജയചേരുവകളെല്ലാം ഒത്തുചേര്‍ന്ന കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രം. കലാസംവിധാനത്തില്‍ ഒരു അത്ഭുതമായി ആ ചിത്രം ഇന്നും നില്‍ക്കുന്നു. ആ ചിത്രത്തിലെ അനുഭവം പഴയകാല സംവിധായകനും ക്യാമറാമാനുമായ ജി. വേണു പങ്കുവയ്ക്കുന്നു.

ഷീല പിണങ്ങി; വിജയശ്രീ നായികയായി

ഉദയായുടെ വളരെപ്രശസ്തമായ ചിത്രമാണ് ആരോമലുണ്ണി. ഈ സിനിമയുടെ കഥ ശാരംഗപാണിയും സംഗീതം ദേവരാജനും ഗാനരചന വയലാര്‍ രാമവര്‍മ്മയുമായിരുന്നു. എല്ലാപാട്ടുകളും ഹിറ്റാണ്. ആ ചിത്രം എല്ലാ തിയറ്ററുകളിലും നൂറുദിവസം ഓടി. ചിത്രം വന്‍വിജയമായതോടെ ടെക്‌നീഷ്യന്‍സിനും നടന്‍മാര്‍ക്കും ശമ്പളം കൂടാതെ ബോണസ് ലഭിക്കുകയും ചെയ്ത പടമാണ്. ‘ആരോമലുണ്ണി’ ഒരു വടക്കന്‍ ഇതിഹാസ കഥയാണ്. ആരോമലുണ്ണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രേം നസീറാണ്. വിജയശ്രീയാണ് ഹീറോയിനായി അഭിനയിച്ചത്. ആ സമയത്ത് പ്രേംനസീറും ഷീലയുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അതിനാലാണ് വിജയശ്രീ നായികയായി വന്നത്. എങ്കിലും ഷീലയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പിന്നീട് ഷീല വിവാഹം കഴിച്ച രവിചന്ദ്രന്‍ എന്ന തമിഴ് നടന്റെ ഭാര്യയായിട്ടാണ് ഷീല ഇതില്‍ വേഷമിടുന്നത്.

കലാസംവിധാനത്തിന്റെ സൗന്ദര്യം

അതില്‍ എല്ലാപാട്ടുകളും പോപ്പുലറായിരുന്നു. കലാസംവിധാനം അതിസുന്ദരമായി നിര്‍വഹിച്ചിരുന്ന സിനിമയായിരുന്നു ആരോമലുണ്ണി. സെറ്റിട്ടു ഷൂട്ട് ചെയ്യുകയായിരുന്നു അന്ന്്. സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ ഭരതനായിരുന്നു. ഭരതന്‍ അന്നു സ്വതന്ത്രസംവിധായകനായിട്ടില്ല. ജീവനുള്ളതുപോലുള്ള പാമ്പുകളെയും മറ്റും ചിത്രത്തിനായി ഭരതന്‍ നിര്‍മ്മിച്ചു. ഭരതന്‍ അസാധാരണ ചിത്രകാരനായിരുന്നു. മനസില്‍ കണ്ട് പടം വരയ്ക്കാനുള്ള കഴിവ് സിനിമയിില്‍ ഭരതനു മാത്രമേയുള്ളു. ഭരതന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രയാണം’. ബാലുമഹേന്ദ്രയായിരുന്നു ആ ചിത്രത്തിന്റെ ക്യാമറാമാന്‍. ആ ചിത്രം കാണ്ടപ്പോള്‍ അമ്പരന്നു പോയി. ആ ചിത്രത്തിന്റെ ഫ്രെയിമിന്റെ ഭംഗി ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഓരോഫ്രെയിമിനും അതിന്റേതായ കലാചാതുരി ഉണ്ടായിരുന്നു. ഭരതന്റെ എല്ലാ ചിത്രങ്ങള്‍ക്കും അതുണ്ട്. വൈശാലി പോലുള്ള ചിത്രങ്ങള്‍ നോക്കിയാലറിയാം.

ആരോമണലുണ്ണിയിലെ കോട്ടകൊത്തളങ്ങളുടെയും മറ്റുമൊക്കെ നിര്‍മ്മാണം അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നിപ്പോള്‍ സാബു സിറിള്‍ ഒക്കെ അതുപോലെ ചെയ്യുമായിരിക്കും. ആരോമലുണ്ണിയില്‍ അന്നത്തെ പ്രധാന നടീനടന്‍മാരെല്ലാം അഭിനയിച്ചിരുന്നു. കെ.പി. ഉമ്മര്‍, കവിയുര്‍ പൊന്നമ്മ, പറവൂര്‍ ഭരതന്‍, എസ്.പി. പിള്ള, അടൂര്‍ പങ്കജം ഇങ്ങനെ അപ്രശസ്തരയ പലരുംഅഭിനയിച്ചിട്ടുണ്ട്്. ഏ.വിന്‍സെന്റിന്റെ അസാധാരണ കാ്യമറാമികവും കുഞ്ചാക്കോയുടെ സംവിധാനമികവും ഈ ചിത്രത്തിന് അസാധാരണ മിഴിവേകി.

സംഭാഷണം പൂര്‍ണമായി കാണാന്‍ യട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

Related posts

നൂറ്റമ്പതിനു മേലെ ചിത്രങ്ങൾ അഭിനയിച്ചു; ഇപ്പോഴും തുടക്കക്കാരന്റെ പരിഗണന

Masteradmin

മദ്യപിച്ചവരെ ഇറക്കിവിട്ടിട്ടുണ്ട്; ഭാവിയില്‍ നടിമാര്‍ക്ക് ലൊക്കോഷനിലെത്താന്‍ പറ്റാതാകും

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin

ചെറിയ മുടക്കുമുതല്‍; വമ്പന്‍ ഹിറ്റ്, ഇത് നിസാര്‍ സ്‌റ്റൈല്‍

Masteradmin

സത്യന്‍മാഷിനെ മുറുകെപ്പിടിച്ചു; സിനിമയില്‍ വഴിതെളിഞ്ഞു

Masteradmin

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin

ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയി മദ്യപിച്ച മിമിക്രി താരങ്ങൾക്ക് അന്ന് സംഭവിച്ചത്; സഹായിക്കാൻ എത്തിയത് മമ്മൂട്ടിയും ദിലീപും മാത്രം …

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

Masteradmin

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin

‘മോഹന്‍ലാല്‍ വിളിച്ചാല്‍ ഞാന്‍ അഭിനയിച്ചിരിക്കും’

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin