Master News Kerala
Cinema

മദ്യപിച്ചവരെ ഇറക്കിവിട്ടിട്ടുണ്ട്; ഭാവിയില്‍ നടിമാര്‍ക്ക് ലൊക്കോഷനിലെത്താന്‍ പറ്റാതാകും

മലയാളത്തിലെ വലിയ രണ്ടു താരസംഘടനകളാണ് ‘അമ്മ’യും ‘ആത്മ’യും. അമ്മ സിനിമാരംഗത്തെ താരങ്ങളുടെയും ‘ആത്മ’ സീരിയല്‍ രംഗത്തെ താരങ്ങളുടെയും. രണ്ടു സംഘടനകളുടെയും നേതൃരംഗത്തു പ്രവര്‍ത്തിക്കുന്നയാളാണ് നടന്‍ ദിനേശ് പണിക്കര്‍. ഇരുസംഘടനകളെക്കുറിച്ചും സിനിമ, സീരിയല്‍ രംഗത്തെ ലഹരി ഉപയോഗത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

അമ്മയും ആത്മയും

‘അമ്മ’ എന്ന സിനിമാതാര സംഘടനയും ‘ആത്മ’ എന്ന സീരിയല്‍ താരസംഘടനയും വ്യത്യസ്തങ്ങളാണ്. അമ്മ ഒരു വലിയ പ്രസ്ഥാനമാണ്. മമ്മൂട്ടിയും, മോഹന്‍ലാലും സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും അടങ്ങുന്ന വലിയ താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനമാണത്. അതുകൊണ്ട് അത്രതന്നെ വലിപ്പം ‘അമ്മയ’യ്ക്കുണ്ട്. ആത്മയ്ക്ക് അത്ര വലിപ്പമില്ല. സീരിയല്‍ നടന്‍മാരെ വലിയ സ്‌നേഹത്തോടെ ജനം ഏറ്റുവാങ്ങും. അതിന്റെ കാര്യം ദിവസവും വീട്ടില്‍വരുന്ന കഥാപാത്രങ്ങളാണ്. അവര്‍ക്ക് സിനിമാ താരങ്ങളോടുള്ള സ്‌നേഹമല്ല കിട്ടുന്നത്്. വീട്ടിലെ അംഗത്തോടുള്ള സ്‌നേഹമാണ്. സിനിമാക്കാരെ കാണുന്നത് ഭയഭക്തി ബഹുമാനത്തോടെയാണ്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ വന്നുകഴിഞ്ഞാല്‍ ദൈവത്തെ കാണുന്നതുപോലെയാണ് അവരെ കാണുന്നത്. സീരിയലുകാര്‍ക്ക് അത്തരത്തിലൊരു സ്വീകാര്യതയില്ല. രണ്ട് അസോസിയേഷനുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. സിനിമയിലുള്ളവരുടെ താരപരിവേഷം സീരിയലില്‍ അഭിനയിക്കുന്നവര്‍ക്കില്ല. സീരിയല്‍ താരങ്ങള്‍ക്ക് കാരവാനില്ല, ഏ.സി. റൂമില്ല, ആഡംബര ഭക്ഷണമില്ല. സീരിയലിന് ഇങ്ങനെമമുള്ള പരിമിതികളുണ്ട്. സിനിമയ്ക്കു പക്ഷേ പരിമിതികളില്ല. കോടികള്‍ ലഭിക്കാവുന്ന സംരംഭമാണ്് സിനിമ. അതേപോലെ തന്നെ പൊട്ടാവുന്ന ഒന്നുമാണ്. സീരിയല്‍ ഒരു എപ്പിസോഡിന് ഒന്നേകാല്‍, ഒന്നര ലക്ഷത്തിന്റെ ചിലവില്‍ നില്‍ക്കേണ്ട ഒന്നാണ്. നിര്‍മാതാവിനെ സംബന്ധിച്ച് അതിനുള്ളില്‍ നിര്‍ത്തിയാല്‍ മാത്രമേ അയാള്‍ക്ക് എന്തെങ്കിലും ലാഭമുണ്ടാക്കാന്‍ പറ്റൂ.

ലഹരി സീരിയലിലും സിനിമയിലും

മയക്കുമരുന്നിന്റെയൊക്കെ അതിപ്രസരമുള്ളതിനാല്‍ ഭാവിയിലേക്കു വേണ്ടി ലൊക്കേഷനുകളില്‍ പരിശോധന ആവശ്യമാണ്്. ഇപ്പോഴത്തെ ഒരു ആവശ്യമായി അതിനെ കാണേണ്ടതില്ല. ഇപ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെ ലഹരിക്ക് അടിപ്പെടുന്നുണ്ട്. ഇപ്പോള്‍ സെറ്റിലിരുന്നുകൊണ്ടുതന്നെ ആരും അറിയാതെ ലഹരി ഉപയോഗിക്കാവുന്ന ഒരു അവസ്ഥയുണ്ട്. കാലക്രമേണ ലഹരിയുടെ മട്ട് അങ്ങ് മാറും. ഗോവിന്ദച്ചാമി എന്നൊക്കെ പറയാവുന്ന പോലുള്ള ആളുകളെ അതു സൃഷ്ടിക്കും. സീരിയല്‍, സിനിമാ സെറ്റുകളില്‍ വളരെ സുന്ദരികളായ സ്ത്രീകള്‍ ഉണ്ടാകും. അവരൊന്നും ലഹരിയുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ സുരക്ഷിതരായിരിക്കില്ല. അതിനൊരു പ്രതിവിധി എന്ന നിലയില്‍ ഇപ്പോഴേ തടയിടേണ്ടത് ആവശ്യമാണ്. സീരിയല്‍ രംഗത്തും ലഹരിയുടെ സ്വാധീനമുണ്ട്. ലഹരി സംബന്ധിച്ച് ടിനി ടോമിന്റെ പ്രസ്താവന സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും. സ്‌ക്രീനില്‍ പലരേയും കാണുമ്പോള്‍, പല നടന്‍മാരുടെയും ആറ്റിറ്റിയൂഡ് കാണുമ്പോള്‍ ലഹരിയുടെ സാന്നിധ്യം ഉണ്ടെന്നു തോന്നിയിട്ടുണ്ട്. പല അനഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. ആത്മയുടെ ജനറല്‍ ബോഡി നടക്കാറുണ്ട്്. മൂന്നുവര്‍ഷം മുമ്പ് ഒരാള്‍ മദ്യപിച്ച് ജനറല്‍ബോഡിക്കെത്തി. അയാളെ ഗണേഷ്‌കുമാര്‍ ഒക്കെ ഇടപെട്ട് യോഗത്തില്‍നിന്ന് ഇറക്കിവിട്ടു. ആറുമാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിനുശേഷവും ഇതുപോലുള്ള സംഭവം ഉണ്ടായി. അവര്‍ക്കെതിരേയും ആക്ഷനെടുത്തു. എല്ലാവരും വളരെ മാന്യരായി നില്‍ക്കേണ്ട അവസരത്തില്‍ മദ്യപിച്ചോ ലഹരി പയോഗിച്ചോ വരുന്നത് തെറ്റായിട്ടാണു കാണുന്നത്.

വീഡിയോ കാണായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

മമ്മൂട്ടിക്ക് എതിരെ ഷക്കീലയെ ഇറക്കി; ഇല്ലായിരുന്നെങ്കിൽ ആ തരംഗം തുടർന്നേനെ: തുറന്നു പറഞ്ഞ് പ്രശസ്ത സംവിധായകൻ

Masteradmin

‘മോഹന്‍ലാല്‍ വിളിച്ചാല്‍ ഞാന്‍ അഭിനയിച്ചിരിക്കും’

Masteradmin

കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

അഭിനയം കണ്ടു മോഹൻലാൽ വരെ അഭിനന്ദിച്ചിട്ടുണ്ട്; പക്ഷേ സംവിധായകൻ ജോഷി നിർബന്ധിച്ചു ചെയ്യിച്ച ഒരു രംഗം മറക്കാനാവില്ല …

Masteradmin

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

സി ഐ ഡി ഉണ്ണിക്കൃഷ്ണനിൽ മണിയൻപിള്ള ഗംഭീരമാക്കിയത് മുകേഷ് വേണ്ടെന്നു പറഞ്ഞ റോൾ …

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin