Master News Kerala
Cinema

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല …

മലയാളത്തിലെ പ്രശസ്ത നിർമ്മാതാവും അഭിനേതാവുമാണ് ദിനേശ് പണിക്കർ. മോഹൻലാലുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആൾ. ഏതാണ്ട് 40 വർഷമായി തങ്ങൾ തമ്മിൽ സൗഹൃദം ഉണ്ടെന്ന് ദിനേശ് പണിക്കർ ഓർത്തെടുക്കുന്നു. സഞ്ചാരി എന്ന സിനിമയുടെ സെറ്റിലാണ് ആദ്യം മോഹൻലാലിനെ കണ്ടതെന്നാണ് ഓർമ്മ. അന്ന് മോഹൻലാലിന് ഒരു സിനിമാ നടൻ ആകാൻ വേണ്ട യോഗ്യത ഒന്നും ഉണ്ടെന്ന് ആർക്കും തോന്നുമായിരുന്നില്ല. മുടിയും താടിയും ഒക്കെ ആ രൂപത്തിൽ ആയിരുന്നു. നായകന്മാർക്ക് വേണ്ട സൗന്ദര്യസങ്കൽപങ്ങൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ അന്നുതന്നെ ഫ്ലെക്സിബിലിറ്റി കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുള്ള ആളാണ് മോഹൻലാൽ. ഗുസ്തി

അറിയാമായിരുന്ന മോഹൻലാലിൻറെ മെയ് വഴക്കം കണ്ട് സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടിട്ടുണ്ട്.

പിന്നീട് നിരവധി ചിത്രങ്ങളിൽ അദ്ദേഹവുമായി ഒന്നിച്ച് അഭിനയിച്ചു. വില്ലനായി വന്ന മോഹൻലാൽ മലയാളികളുടെ നായക സങ്കല്പത്തിന് ഉദാഹരണമായി.

ഒടുവിൽ ബിഗ് ബ്രദർ എന്ന സിദ്ദിഖ് സിനിമയിൽ മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കാനുള്ള അപൂർവ്വ ഭാഗ്യവും കൈവന്നു. അന്ന് ഇടവേളകളിൽ കാരവാനിൽ ഇരുന്ന് കുശലം പറയുമ്പോൾ തന്നെ ആദ്യം കണ്ടത് മോഹൻലാൽ ഓർത്തു പറഞ്ഞു. അദ്ദേഹത്തെപ്പോലെ ഒരു വലിയ മനുഷ്യൻ ഇത്തരം കാര്യങ്ങൾ ഓർത്തിരിക്കുന്നു എന്നത് തന്നെ അത്ഭുതമായി തോന്നി. ഇന്ന് പകരം വയ്ക്കാനില്ലാത്ത നടനാണ് മോഹൻലാൽ. ആളുകൾ അഭിനേതാവ് എന്നതിലുപരി ദൈവത്തെ പോലെയാണ് മോഹൻലാലിനെ കാണുന്നത് എന്നും ദിനേശ് പണിക്കർ പറയുന്നു. പലപ്പോഴും അദ്ദേഹം നടന്നു വരുന്നത് കാണുമ്പോൾ തനിക്കും അങ്ങനെ തോന്നാറുണ്ട്. അസൂയ ഉണ്ടാക്കുന്ന വളർച്ചയാണ് മോഹൻലാലിൻറെത്. പഴയ മോഹൻലാലിൽ നിന്നും ഇന്ന് അദ്ദേഹം ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു.എന്നാൽ ഇപ്പോഴും സൗഹൃദത്തിന് കോട്ടം ഒന്നുമില്ലെന്നും ദിനേശ് പണിക്കർ പറഞ്ഞു നിർത്തി.

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

Masteradmin

ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

മോഹൻലാൽ അവസാനകാലത്ത് ആ നിർമ്മാതാവിനെ സഹായിച്ചു എന്നത് പച്ച കള്ളം

Masteradmin

ഷൈന്‍ ടോം ചാക്കോയ്ക്ക് പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയും

Masteradmin

സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്

Masteradmin

‘സ്ത്രീ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ പുരുഷന്‍ അതു നടത്തിക്കൊടുക്കണം’,മോഹന്‍ലാലിനും മമ്മൂട്ടിക്കും അതു ബാധകം

Masteradmin

മദ്യപിച്ചവരെ ഇറക്കിവിട്ടിട്ടുണ്ട്; ഭാവിയില്‍ നടിമാര്‍ക്ക് ലൊക്കോഷനിലെത്താന്‍ പറ്റാതാകും

Masteradmin

എഫക്ട്‌സിന്റെ രാജാവ്

Masteradmin

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin