Master News Kerala
Cinema

ചാക്കിൽ കെട്ടിയാണ് മോഹൻലാലിൻറെ വീട്ടിലേക്കു കത്തുകൾ എത്തിച്ചിരുന്നത്

അഭിനേതാവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പ്രൊഡക്ഷൻ ഡിസൈനർ എന്നിങ്ങനെ വിവിധ മേഖലകളിൽ വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ആളാണ് ബദറുദ്ദീൻ അടൂർ. മോഹൻലാലുമായി ഇന്നും അടുത്ത ബന്ധം പുലർത്തുന്ന ഇദ്ദേഹത്തിന്റെ പക്കലുള്ള ഫോട്ടോ ശേഖരം ആരെയും ഞെട്ടിക്കുന്നതാണ്. ലാലും മറ്റ് പ്രശസ്ത വ്യക്തികളും ഉൾപ്പെടുന്ന നൂറുകണക്കിന് ഫോട്ടോകൾ… മോഹൻലാലിൻറെ മക്കളുടെ കുട്ടിക്കാലത്തെ അപൂർവ്വ ചിത്രങ്ങളും ശേഖരത്തിൽ ഉണ്ട്. 1980കളുടെ തുടക്കത്തിൽ നസീമ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ആദ്യമായി മോഹൻലാലിനെ നേരിട്ട് കണ്ടതെന്ന് അദ്ദേഹം ഓർക്കുന്നു. ഒരുമിച്ച് കണ്ണൂർ എക്സ്പ്രസിൽ യാത്ര ചെയ്ത് സെറ്റിലെത്തി. പിന്നെ ആ ബന്ധം ദൃഢമായി. മോഹൻലാലിനെ കുറിച്ച് കൗതുകകരമായ പല കാര്യങ്ങളും ബദറുദ്ദീന് ഓർമ്മയുണ്ട്. ആഴ്ചതോറും ലാലിനെ തിരക്കി ആരാധകരുടെ ആയിരക്കണക്കിന് കത്തുകൾ വരുന്ന കാലം. പൂജപ്പുര പോസ്റ്റ് ഓഫീസിൽ നിന്ന് ഓരോ ആഴ്ചയും ചാക്കിൽ കെട്ടിയാണ് കത്തുകൾ മോഹൻലാലിൻറെ വീട്ടിൽ എത്തിക്കുന്നത്. അത് വേർതിരിക്കേണ്ട ജോലി പലപ്പോഴും ബദറുദ്ദീന് ആയിരുന്നു. കത്തുകളിൽ കൊള്ളാമെന്നു തോന്നുന്നവ സെലക്ട് ചെയ്ത് ലാലിന് കൈമാറും. അദ്ദേഹം എല്ലാ കത്തുകളും വായിക്കും. മിക്കതിനും മറുപടി അയക്കുമായിരുന്നു എന്നും ബദറുദ്ദീൻ പറയുന്നു. അതും പേരിനു വേണ്ടി അയക്കുകയല്ല, സ്വന്തം കൈപ്പടയിൽ ഒന്നോ രണ്ടോ വാക്കെങ്കിലും എഴുതി ഒപ്പം ഫോട്ടോയും വച്ചാണ്  മറുപടി അയക്കുക. ആരാധകരോട് എത്രമാത്രം കരുതലോടെയാണ് മോഹൻലാൽ എന്ന സൂപ്പർതാരം പെരുമാറുന്നത് എന്ന് തെളിയിക്കുന്നതാണ് ബദറുദ്ദീന്റെ വാക്കുകൾ.

മോഹൻലാലിൻറെ ചെസ് കളിയോടുള്ള പ്രേമവും ബദറുദ്ദീൻ പറയും. ഷൂട്ടിംഗ് സെറ്റുകളിൽ ഇടവേളകളിൽ പലപ്പോഴും ചെസുകളി ആണ് ലാലിന് ഇഷ്ടം.

ആ ഇഷ്ടം മനസ്സിലാക്കി ഒരിക്കൽ തടിയിൽ തീർത്ത അപൂർവമായ ചെസ്സ് ബോർഡ് അദ്ദേഹത്തിന് നൽകിയതും ബദറുദ്ദീൻ പറയുന്നു. പുരാവസ്തുക്കളും മറ്റും ഏറെ ഇഷ്ടപ്പെടുന്ന ലാലിൻറെ പക്കൽ ഇന്നും ആ ചെസ്സ് ബോർഡ് ഉണ്ടാകും.സിനിമയോടുള്ള മോഹൻലാലിന്റെ അടങ്ങാത്ത അഭിനിവേശം അടുത്തുനിന്ന് കണ്ടിട്ടുള്ള ആളാണ് ബദറുദ്ദീൻ. ഇപ്പോഴും ലാലുമായുള്ള ബന്ധം മുറിഞ്ഞു പോകാതെ അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ ഏറെ സന്തോഷകരമായ നിമിഷങ്ങളായാണ് ഇദ്ദേഹം കാണുന്നത്. ബദറുദ്ദീന്റെ പക്കലുള്ള അപൂർവ്വ ഫോട്ടോ ശേഖരം ഒരു മുതൽക്കൂട്ടാണ്. മലയാള സിനിമ ചരിത്രത്തിൻറെ ഒരു കാലഘട്ടം ഇദ്ദേഹത്തിൻറെ ആൽബങ്ങളിൽ ഉണ്ട്.

അഭിമുഖം മുഴുവനായി  കാണാൻ യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

‘കിരീടം’ ഉണ്ണിക്കു മാത്രം, പണിക്കര്‍ കാണാമറയത്ത്

Masteradmin

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

സി ഐ ഡി ഉണ്ണിക്കൃഷ്ണനിൽ മണിയൻപിള്ള ഗംഭീരമാക്കിയത് മുകേഷ് വേണ്ടെന്നു പറഞ്ഞ റോൾ …

Masteradmin

ബിജു മേനോന്‍ ഒരു മടിയനല്ല

Masteradmin

മമ്മൂട്ടിക്ക് എതിരെ ഷക്കീലയെ ഇറക്കി; ഇല്ലായിരുന്നെങ്കിൽ ആ തരംഗം തുടർന്നേനെ: തുറന്നു പറഞ്ഞ് പ്രശസ്ത സംവിധായകൻ

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

Masteradmin

ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്

Masteradmin

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല …

Masteradmin

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

Masteradmin

നൂറ്റമ്പതിനു മേലെ ചിത്രങ്ങൾ അഭിനയിച്ചു; ഇപ്പോഴും തുടക്കക്കാരന്റെ പരിഗണന

Masteradmin