Master News Kerala
Cinema

ബാലയെ വച്ച് സിനിമയെടുത്തതോടെ സംവിധാനം നിർത്തി; അവാർഡുകളെല്ലാം തട്ടിപ്പെന്നും തുറന്നടിച്ച് സംവിധായകൻ

പ്രശസ്ത ചായാഗ്രാഹകനായ ഉത്പ്പൽ വി നായനാർ സിനിമാ മേഖലയിലെ ചില കൊള്ളരുതായ്മകൾ തുറന്ന് പറയുകയാണ്. ഒപ്പം തനിക്ക് സംഭവിച്ച ചില ദുരനുഭവങ്ങളും. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഉത്പ്പലിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു നിലാവറിയാതെ എന്ന ചിത്രം. ബാലയെ ആണ് അതിൽ നായകനാക്കിയത്. തൻറെ കഥാപാത്രത്തിന് പൂർണമായി യോജിക്കുന്ന ആളായിരുന്നില്ല ബാല.

പറ്റിയ ചില പുതുമുഖ നടന്മാരെ സമീപിച്ചെങ്കിലും പലർക്കും താൽപര്യം ഉണ്ടായിരുന്നില്ല. ഓഫ് ബീറ്റ് പടം ആണെന്നതാണ് അവർ കാരണമായി പറഞ്ഞത്. നിർമ്മാതാവ് സമ്മർദ്ദം ചെലുത്തിയപ്പോൾ ഒടുവിൽ ബാലയെത്തന്നെ നായകൻ ആക്കുകയായിരുന്നു. എന്നാൽ ബാലയുടെ അഭിനയം മോശമാണ് എന്നൊന്നും ഇദ്ദേഹത്തിന് അഭിപ്രായം ഇല്ല. മികച്ച ചിത്രം ആയിരുന്നെങ്കിലും പബ്ലിസിറ്റി പ്രശ്നങ്ങൾ മൂലം സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന 24 ൽ പോലും ഈ സിനിമ എത്താഞ്ഞത് തനിക്ക് ഏറെ ദുഃഖം ഉണ്ടാക്കിയെന്ന് ഉത്പ്പൽ വി നായനാർ പറഞ്ഞു. സിനിമ അവർ കാണുക പോലും ഉണ്ടായിട്ടില്ല. അതിൽ യാതൊരു സംശയവുമില്ല. വർഷങ്ങളായി ഈ മേഖലയിൽ ഉള്ള ആളെന്ന നിലയിൽ തട്ടിപ്പുകൾ എല്ലാം അറിയാം. യാതൊരു നിലവാരവും ഇല്ലാത്ത ചില സിനിമകൾക്കാണ്

അവാർഡുകൾ നൽകിയത്.  

മറ്റ് പല താൽപര്യങ്ങൾ മൂലമാണ് ഇങ്ങനെ അവാർഡ് കൊടുക്കുന്നത്. തൻറെ സിനിമയെ മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു. അവാർഡുകളെല്ലാം തട്ടിപ്പാണ്. താൻ ഇനി ഒരു സിനിമ എടുത്താലും അത് അവാർഡിന് അയക്കില്ലെന്നും ഇദ്ദേഹം പറയുന്നു. 

ഇനി സിനിമ എടുക്കണമെന്നും ആഗ്രഹം ഇല്ല. ആദ്യ സിനിമയോടെ സംവിധാന മോഹം ഏറെക്കുറെ ഉപേക്ഷിച്ചു.  താരങ്ങളും മറ്റുചിലരും ഒക്കെയാണ് ഇപ്പോൾ സിനിമ മേഖല നിയന്ത്രിക്കുന്നത്. യഥാർത്ഥ കലാകാരന് പലപ്പോഴും അവഗണനയാണ് കിട്ടുന്നത്. മെച്ചപ്പെട്ട അവസരം ലഭിച്ചാൽ ഒരു കൊമേഴ്സ്യൽ സിനിമ സംവിധാനം ചെയ്യുന്നതിൽ മടിയുണ്ടാകില്ലെന്നും ഉത്പ്പൽ വി നായനാർ കൂട്ടിച്ചേർത്തു.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin

സുകുമാരന്‍ പണം സമ്പാദിച്ച നടന്‍, ദാരിദ്ര്യത്തില്‍പെട്ട നല്ല നടന്‍മാരും ഉണ്ട്

Masteradmin

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin

‘മോഹന്‍ലാല്‍ വിളിച്ചാല്‍ ഞാന്‍ അഭിനയിച്ചിരിക്കും’

Masteradmin

കൊച്ചിൻ ഷിപ്പ് യാർഡിൽ ഷൂട്ടിങ്ങിന് അനുവാദം വാങ്ങിയത് സിൽക്ക് സ്മിതയെ ഇറക്കി; തുറന്നു പറഞ്ഞ് സംവിധായകൻ

Masteradmin

സത്യന്‍മാഷിനെ മുറുകെപ്പിടിച്ചു; സിനിമയില്‍ വഴിതെളിഞ്ഞു

Masteradmin

തവളയെ തൊട്ടാല്‍ യക്ഷിയെ കാണാം; വ്യത്യസ്ത ഹൊറര്‍ സിനിമയുടെ കഥ

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin