Master News Kerala
Cinema

‘മോഹന്‍ലാല്‍ വിളിച്ചാല്‍ ഞാന്‍ അഭിനയിച്ചിരിക്കും’

മോഹന്‍ലാലിന്റെ അമ്മവേഷമണിയാന്‍ കാത്തിരിക്കുകയാണ് ഇവിടെ ഒരു പഴയകാല നടി. മോഹന്‍ലാലിന്റെ ആദ്യസിനിമയായ ‘തിരനോട്ടം’ത്തിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ കല്ലയം കൃഷ്്ണദാസുമായി പ്രണയത്തിലായ മുടവനമുകള്‍ വസന്തകുമാരിയണ് ആ നടി. പിന്നീട് വിവാഹിതയായി അഭിനയത്തോടു വിടപറഞ്ഞ അവര്‍ക്ക് ഇന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തിനു കുറവില്ല.

അഭിനയത്തിന്റെ നിരവധികാലഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു മുടവനമുകള്‍ വസന്തകുമാരി. പിന്നിട്ട അഭിനയവഴികളിലെ അനുഭവങ്ങള്‍ എണ്ണിയലൊടുങ്ങാത്തതാണ്. നാടകനടിയായും ചലച്ചിത്രനടിയായും അരങ്ങു തകര്‍ത്ത കാലത്തിനിപ്പുറം അവര്‍ വീണ്ടും അഭിനയിക്കാന്‍ തയാറാകുന്നത് മോഹന്‍ലാല്‍ എന്ന നടനോടുള്ള ഇഷ്ടംകൊണ്ടുമാത്രമാണ്.

പക്ഷേ അതിനു മോഹന്‍ലാല്‍ വിളിക്കണമെന്നു മാത്രം. സിനിമാ നടനാകുന്നതിനു മുമ്പേ വസന്തകുമാരിക്ക് മോഹന്‍ലാലുമായി അടുപ്പമുണ്ട്. ലാലു, ലാല്‍ എന്നൊക്കെ മോഹന്‍ലാലിനെ വിളിക്കാന്‍മാത്രം സ്വാതന്ത്ര്യമുള്ള നടി. ‘മദ്രാസില്‍ വന്നാല എന്റെ പടത്തിലെല്ലാം വേഷമുണ്ടാകും’ എന്നു മോഹന്‍ലാല്‍ വാക്കുനല്‍കിയിട്ടുണ്ട്. തിരനോട്ടത്തില്‍ ഫസ്റ്റ് ഷോട്ടില്‍ രംഗത്തുവന്നത് മുടവനമുകള്‍ വസന്തകുമാരിയായിരുന്നു.

നേരില്‍ കണ്ടിട്ട് 12 വര്‍ഷമായെങ്കിലും മോഹന്‍ലാലുമായുള്ള ബന്ധം അവര്‍ തുടരുന്നു. മോഹന്‍ലാല്‍ ചേച്ചി എന്നു വിളിക്കുന്ന വസന്തകുമാരിയുടെ നാടകം എവിടെ നടന്നാലും മോന്‍ലാലും മണിയന്‍പിള്ളരാജുവും പ്രിയദര്‍ശനും ജഗദീശുമൊക്കെ കാണാനായി എത്തുമായിരുന്നു. തിലകന്‍ വസന്തകുമാരിയുടെ ‘ഡാഡി’യായി നാടകത്തില്‍ വേഷമിട്ടിട്ടുണ്ട്്. കുമാരസംഭവം, ഗുരുവായൂരപ്പന്‍, സ്വാമിഅയ്യപ്പന്‍, ദേവീ കന്യാകുമാരി, ദുഃഖപുത്രി, കൊച്ചനിയത്തി തുടങ്ങിയ പഴയകാല വിജയചിത്രങ്ങളിലൊക്കെ വസന്തകുമാരി വേഷമിട്ടിട്ടുണ്ട്. ‘യാമിനി’ എന്ന നിസിമയില്‍ സെക്കന്‍ഡ് ഹീറോയിനായും വേഷമിട്ടു. ഭദ്രദീപത്തില്‍ നസീറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

വിശദമായ അഭിമുഖം കാണാന്‍ യൂട്യൂബ് ലിങ്ക് നോക്കുക

Related posts

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin

നായകനാവാൻ വിജയരാഘവൻ പിറകെ നടന്നു; എന്നാൽ തിരിച്ച് നന്ദി പോലും കിട്ടിയില്ല …

Masteradmin

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല …

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

ചാൻസിനായി ജയസൂര്യ ആരുടെയും കാലു പിടിക്കുമായിരുന്നു; തുറന്നു പറഞ്ഞ് പഴയ സുഹൃത്ത്

Masteradmin

മമ്മൂട്ടിയും മോഹൻലാലും ഒരിക്കലും വിഗ് വയ്ക്കാതെ നടക്കാൻ ധൈര്യപ്പെടില്ല

Masteradmin

കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍

Masteradmin

സുരേഷ് ഗോപിക്ക് ഡിപ്ലൊമസിയില്ല; മമ്മൂട്ടിക്കുണ്ട്

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

ആ തന്റേടം ഉള്ളതുകൊണ്ടാണ് ജോജു ജോർജ് നായകനായത്; പുന്നപ്ര അപ്പച്ചൻ തുറന്ന് പറയുന്നു …

Masteradmin

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin