മരിച്ചുകഴിഞ്ഞവരുമായി സംസാരിക്കാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നു എന്നു ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെയിടയില്‍ കാണും. എന്നാല്‍ അത് വെറും സങ്കല്‍പ്പമല്ല. ഈ ഉസ്താദിന്റെ കാര്യത്തിലെങ്കിലും. നിങ്ങള്‍ ഒരിക്കലെങ്കിലും ഇദ്ദേഹത്തെ നേരിട്ടു കണ്ടാല്‍ നിങ്ങളെ അദ്ദേഹം ഞെട്ടിക്കുമെന്ന് ഉറപ്പ്.
ഉസ്താദിനെ പരിചയപ്പെടൂ..-
കളമശേരിക്കാരനായ മുഹമ്മദ് ഉസ്താദിന് ലോകത്തു തന്നെ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള കഴിവുണ്ട്. എങ്ങനെയാണെന്നു ചോദിച്ചാല്‍ മരിച്ചവരുമായി സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഈ ഉസ്താദിന് ആത്മാവി െ ന വിളിച്ചുവരുത്താന്‍ കഴിയും. ഏതു പ്രായത്തിലുള്ള ആത്മാവായാലും ഏതു മതക്കാരനായാലും ഏതു കാലത്തു ജീവിച്ചിരുന്ന ആളായാലും ഉസ്താദിനു പ്രശ്‌നമില്ല. ഉസ്താദ് വിളിച്ചാല്‍ ആത്മാവ് വന്നിരിക്കും. എന്നാല്‍ ഒരാള്‍ മധ്യസ്ഥനായി വേണം എന്നു മാത്രം. ദൈവവിശ്വാസമുള്ള ഉസ്താദിന്റെ മതക്കാരനായ ആളാണെങ്കില്‍ നല്ലത്. കാരണം ഉസ്താദിന്റെ രീതികളുമായി അവര്‍ക്കു പെട്ടെന്ന് ഇണങ്ങാനാവും. മറ്റു മതത്തില്‍പെട്ട ആത്മാക്കളെ വിളിച്ചുവരുത്താന്‍ അതേ മതത്തിലുള്ള ആളുകളുണ്ടെങ്കില്‍ അതാണു നല്ലതെന്ന് ഉസ്താദ് പറയുന്നു.
ഉസ്താദ് വിളിച്ചുവരുത്തിയിട്ടുള്ള ആത്മാക്കള്‍ ചില്ലറക്കാരല്ല. സൂഫി വര്യന്‍മാര്‍, മണ്‍മറഞ്ഞ മഹാന്‍മാരുമെല്ലാം അതില്‍ പെടും. എന്തിന് നമ്മുടെ ഇന്ദിരാഗാന്ധിയെയും പഴയ പാക് പട്ടാളഭരണാധികാരി സിയാ ഉള്‍ഹക്കിനെയും വരെ വിളിച്ചുവരുത്തി സംസാരിച്ചിട്ടുണ്ട് ഈ ഉസ്താദ്. കാര്‍ഗില്‍ യുദ്ധസമയത്ത് ദിവ്യദൃഷ്ടികൊണ്ട് പടക്കളം ഉസ്ദാദ് നേരിട്ടു കണ്ടു. പട്ടാളക്കാരുടെ കഷ്ടപ്പാടുംദുരിതവും അദ്ദേഹം മനസിലാക്കി.
ആത്മാവിനെ വിളിക്കുന്നത് രസത്തിനുവേണ്ടിയല്ല. ഈ കഴിവുകൊണ്ട് മനുഷ്യര്‍ക്കു നന്മചെയ്യുക എന്നതാണ് ഉസ്താദിന്റെ ലക്ഷ്യം. പ്രത്യേക സമയത്തെ ആത്മാവിനെ വിളിക്കൂ. മിക്കവാറുംഅതു രാത്രിയിലായിരിക്കും. കേസുകള്‍ പരിഹരിക്കാനും മറ്റും ഈ കഴിവ് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഉസ്താദ് പറയുന്നത്. എന്നാല്‍ അത്തരത്തില്‍ ഇതുവരെ ഈ കഴിവ് പ്രയോഗിച്ചിട്ടില്ല.
ഇത്രയും നാളുകള്‍ക്കൊണ്ട് നൂറ്റമ്പതോളം ആത്മാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിളിക്കുന്ന സമയത്ത് അതേ ആത്മാവ് തന്നെ വരണമെന്നില്ല. ആ വഴി പോകുന്ന ആത്മാക്കളിലാരെങ്കിലുംവരും. പിന്നെ അവരെ അതിന്റേതായ രീതിയില്‍ ഒഴിപ്പിച്ചതിനുശേഷമേ ഉദ്ദേശിക്കുന്ന ആത്മാവിനെ വിളിച്ചുവരുത്താന്‍ കഴിയൂ. ആര്‍ക്കും ഈ വിദ്യ പഠിച്ചെടുക്കാവുന്നതേയുള്ളു എന്നാണ് ഉസ്താദ് പറയുന്നത്. അതിന് അതിന്റേതായ രീതികള്‍ ഉണ്ടെന്നു മാത്രം. ഇപ്പോള്‍ ഉസ്താദിന്റെ മധ്യസ്ഥനായ വ്യ്ക്തി മരിച്ച അവസരമാണ്. പഴയതുപോലെ ആതമാക്കളെ വളിച്ചുവരുത്താന്‍ അതുകൊണ്ടു കഴിയുന്നില്ല. പുതിയ ഒരാളെ കാത്തിരിപ്പാണ് മുഹമ്മദ് ഉസ്താദ്