തേനി: വിശ്വാസങ്ങള്‍ പലവിധമുണ്ട്. ശക്്തികള്‍ പലവിധമുള്ള ദേവീദേവന്മാരും. ആചാരങ്ങളിലും വിശ്വാസങ്ങളിലുമെല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്ന ദേവിസങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നത് തേനിയിലെ മീനാക്ഷിയമ്മന്‍ കോവിലില്‍ കാണാം. ഇവിടെ ഒരേസമയം വരദായിനിയും സര്‍വ്വനാശിനിയുമായ ദേവി കുടികൊള്ളുന്നു. ആ ശക്തിയുടെ ഇഷ്ടം ഭക്തര്‍ക്ക് അഭിഷ്ടകാര്യസിദ്ധി നല്കുമ്പോള് അനിഷ്ടം ഭക്തരുടെ ജീവന് തന്നെ അപകടത്തിലാക്കും. ആ ഭക്തിയുടെ അനുഭവവം ഇങ്ങനെയാണ്.
മീനാക്ഷിയമ്മന്‍ കോവിലിലെ പ്രധാന വഴിപാട് നെയ്യ് സമര്‍പ്പണമാണ്. ഭക്തര്‍ക്ക് നെയ്യ് നിവേദ്യമായി അര്‍പ്പിക്കാന്‍ മീനാക്ഷിയമ്മന്‍ കോവിലിനു ചുറ്റും നെയ്വില്‍ക്കുന്ന ധാരാളം കടകളുമുണ്ട്. നല്ല ശുദ്ധമായ നെയ്യ് ആര്‍ക്കും വാങ്ങി അമ്മയ്ക്കും സമര്‍പ്പിക്കാം. ഇവിടെനിന്നു മാത്രമല്ല, ലോകത്തിന്റെ ഏതുകോണില്‍നിന്നും അമ്മയ്ക്കു നെയ്യ് നിവേദിക്കാനായി എത്തിക്കാം.
പക്ഷേ ഒരു കുഴപ്പമുണ്ട്. അമ്മയ്ക്കു സമര്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ആ നെയ്യ് അമ്മയ്ക്കു തന്നെ നല്‍കണം. അമ്മയ്ക്കു നല്കാന് എടുത്തുവച്ച നെയ്യ് അമ്മയ്ക്കു നല്‍കാതെ സ്വന്തമായി ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ അതുകൊടിയ വിഷമായിത്തീരും. ഇതിന് അനുഭവങ്ങളാണ് സാക്ഷി. മീനാക്ഷിയമ്മന്‍ കോവിലില്‍ ചെല്ലുമ്പോള്‍ വീപ്പകണക്കിനു നെയ്യാണ് ശ്രീകോവിലിനു ചുറ്റും ഇരിക്കുന്നത്. എല്ലാം ഭക്തര്‍ അമ്മയ്ക്കായി സമര്‍പ്പിച്ചത്. ഈ നെയ്യ് മറ്റൊന്നിനും ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ട് വീപ്പകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയില്‍നിന്നും മലേഷ്യയില്‍നിന്നും അമ്മയ്ക്കു കൊടുക്കാനായി നെയ്യ് എത്താറുണ്ട്. കാരണം ഒരിക്കല്‍ അമ്മയ്ക്കായി നിശ്ചയിച്ച നെയ്യാണെങ്കില്‍ പിന്നെയത് മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. മീനാക്ഷിയമ്മയെ സാക്ഷിയാക്കി മുഖ്യപൂജാരി പറയുന്നു. അമ്മയുടെ നെയ്യ് കയ്യില്‍ പുരളുന്നതുപോലും അപകടത്തിനു കാരണമാകുമെന്നു പൂജാരി പറയുന്നു. കോവിലിലെത്തുന്നവര്‍ കൈ വൃത്തിയായി കഴുകിയിട്ടു മാത്രമേ കോവില്‍വിട്ടു പോകാറുള്ളു. ദേവിയുടെ നെയയഅല്‍പ്പംപോലും പുറത്തുപോകുന്നില്ലെന്ന് ഉറപ്പിക്കാനാണിത്്.
വിഗ്രഹമില്ലാത്തതാണ് ഇവിടുത്തെ ദൈവസങ്കല്പ്പം. ആയിരത്തിലേറെ വര്‍ഷമായി കെടാതെകത്തിക്കൊണ്ടിരിക്കുന്ന രണ്ടു വിളക്കുകളാണ് ദേവിയുടെ ശക്തിയുടെഅടയാളം. ഭക്തര്‍ അര്‍പ്പിക്കുന്ന നെയ്യാണ് ഈ വിളക്കുകില്‍ ഒഴിക്കുന്നത്്. അടഞ്ഞ വാതിലിനുമുന്നില്‍നിന്നു ഭക്തര്‍ക്കു ദേവിയെ തൊഴാം, അനുഗ്രഹം വാങ്ങാം. ഭക്തരുടെ വിഷമങ്ങള്‍ പുജാരിമാരോടുപറയാം. അവര്‍ അതു േദവിയ അറിയിക്കും പൂജയ്്ക്കു ശേഷം ദേവിയുടെ മുന്നിലെ സത്യപ്പടിക്കെട്ടില്‍നിന്ന് പൂജാരി എന്തുപറഞ്ഞാലും അതു നടക്കും.
മുഖ്യപൂജാരി ഒരു മൃഗപരിശീലകന്‍ കൂടിയാണ്. ദിലീപിന്റെ റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തിലെ നായയെ പരിശീലിപ്പിച്ചത് ഇദ്ദേഹമാണത്രെ. വിശ്വാസങ്ങളുടെയും ആരാധനകളുടെയും അത്ഭുതലോകത്തെ മറ്റൊരു അത്ഭുതമാണ് ഈ മീനാക്ഷിയമ്മന്‍ കോവിലെന്നു പറയാതെവയ്യ.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ