Master News Kerala
Interview

ഒ.എന്‍.വിയുടെ കൊച്ചുമകളാണെങ്കിലും അവസരം ലഭിക്കുക എളുപ്പമല്ല

ഗായിക എന്ന നിലയില്‍ സ്വന്തമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുത്ത ഗായികയാണ് അപര്‍ണ്ണ രാജീവ്. മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പിന്റെ കൊച്ചുമകള്‍ എന്ന മേല്‍വിലാസത്തില്‍നിന്ന് ഗായികയായുള്ള അപര്‍ണ്ണയുടെ വളര്‍ച്ച താരതമ്യേന സാവധാനമായിരുന്നു. തന്റെ സംഗീതജീവിതത്തെക്കുറിച്ച് അപര്‍ണ്ണ പറയുന്നു. അപര്‍ണ്ണയുടെ വാക്കുകളിലേക്ക്.

മാളികപ്പുറം സിനിമയില്‍ അപര്‍ണ്ണ രാജീവ് പാടിയ ‘നങ്ങേലിപ്പൂവേ..’ എന്നു തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. മാളിക്കപ്പുറം സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് അപര്‍ണ്ണ കാണുന്നത്. സിനിമ ഇത്രയും ഹിറ്റാകുമെന്നും അപര്‍ണ്ണ കരുതിയിരുന്നില്ല. ആദ്യ സിനിമാഗാനം തന്നെ ഹിറ്റായിരുന്നു. രാജീവ് അഞ്ചലിന്റെ സിനിമയില്‍ ഒ.എന്‍വിയുടെ വരികള്‍ക്ക് വിദ്യാസാഗറിന്റെ സംഗീതത്തിലൂടെയായിരുന്നു അരങ്ങേറ്റം. കാവേരി നായികയായി അഭിനയിച്ച സിനിമാ രംഗത്തായിരുന്നു അത്.

‘പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത് പൂത്തുമ്പി പൊന്നൂഞ്ഞാലാടിയ കാഴ്ചകാണാം…’ എന്ന ആ സൂപ്പര്‍ ഹിറ്റ് ഗാനം പാടുമ്പോള്‍ അപര്‍ണ്ണ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പകല്‍വീട് എന്ന സിനിമയിലേതായിരുന്നു രണ്ടാമത്തേത്. ഗിരീഷ് പുത്തഞ്ചേരിയായിരുന്നു വരികള്‍ എഴുതിയത്. പൃഥ്വിരാജായിരുന്നു നായകന്‍.

മുത്തശ്ശ്ന്‍ ഒ.എന്‍.വി.

മുത്തശ്ശന്‍ ഒരിക്കല്‍പോലും റെക്കമന്‍ഡ് ചെയ്തിട്ടില്ല. ഒ.എന്‍.വിയെ മുത്തശ്ശന്‍ എന്നു വിളിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. അതുകൊണ്ട് അങ്ങനെതന്നെയാണ് അപര്‍ണയും മറ്റു കൊച്ചുമക്കളും ഒ.എന്‍.വിയെ വിളിച്ചിരുന്നത്.

വിവാഹം കഴിഞ്ഞ് മറ്റു ജോലിയൊക്കെ ചെയ്ത് വിദേശത്തായിരുന്ന സമയത്താണ് സംഗീതം ഒരു പ്രൊഫഷണായി സ്വീകരിക്കാന്‍ തോന്നിയത്. ചെറുപ്പത്തിലോ പിന്നീടോ അങ്ങനെ ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നേരത്തെ ആകാമായിരുന്നു എന്നു തോന്നുന്നു. മെലഡി പാടാനാണ് ഇഷ്ടം.

ഹിറ്റായ ‘മഞ്ജുതര ശ്രീ..’ എന്നു തുടങ്ങുന്ന ഗാനത്തിന് ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു സംഗീതം പകര്‍ന്നത്. ഒ.എന്‍.വിയായിരുന്നു വരികള്‍ എഴുതിയത്. രണ്ടുപേരും ചേര്‍ന്നുള്ള ഒരു ഗാനം പാടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പതിനഞ്ചുമിനിറ്റുകൊണ്ടാണ് ദക്ഷിണാമുര്‍ത്തി ആ ഗാനത്തിന് ഈണം പകര്‍ന്നത്. ഈ പാട്ടിനാണ് ഫിലിംക്രിറ്റിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ കിട്ടിയത്. ഒ.എന്‍.വിയുടെ കൊച്ചുമോള്‍ എന്ന പരിഗണന ഏറ്റവും നല്‍കിയത് ദേവരാന്‍ മാസ്റ്ററായിരുന്നു. ‘ദേവരാജന്‍ അപ്പൂപ്പന്‍’ എന്നേ അദ്ദേഹം വിളിപ്പിച്ചിട്ടുള്ളു. ഒരു സംഗീത സംവിധയകരും ബുദ്ധിമുട്ടിച്ചിട്ടില്ല. ഇപ്പോള്‍ എല്ലാ പാട്ടുകാര്‍ക്കും അവസരമുണ്ട്. നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്. അതുകൊണ്ട് മത്സരം കൂടുതലാണ്.

അടുത്തിടെ തെലുങ്കില്‍ ആദ്യമായി പാടി. രണ്ടു ഡ്യൂയറ്റ് ഗാനമാണ് പാടിയത്. തെലുങ്ക് ഭാഷ അത്ര പ്രശ്‌നമൊന്നുമായിരുന്നില്ല. തമിഴിലും ആദ്യഗാനം പാടാന്‍ കഴിഞ്ഞു. ‘തുരുത്ത്’ എന്ന സിനിമയലെ പാട്ടിന് ഫിലിംക്രിറ്റിക്‌സ് അവാര്‍ഡും ജെ.സി. ഡാനിയേല്‍ അവാര്‍ഡും ലഭിച്ചു. അച്ഛന്‍ രാജീവ് കുമാറായിരുന്നു ഈ ഗാനത്തിന്റെ സംഗീതം. ദേവരാജന്‍ മാസ്റ്റര്‍ അവസാനം ചെയ്ത ഗുരുദീപം എന്ന ആല്‍ബത്തില്‍ പാടാനും അവസരം ലഭിച്ചിട്ടുണ്ട്. ഒ.എന്‍.വിയുടെ കൊച്ചുമോള്‍ക്ക് എല്ലാം ഈസിയാണെന്ന് മിക്ക ആളുകളും വിചാരിക്കാറുണ്ട്. എന്നാല്‍ അത് ശരിയല്ല. നന്നായി കഷ്ട്ടപ്പെട്ടിട്ടാണ് ഓരോ അവസരവും ലഭിക്കുന്നത്. നിരവധി നഷ്ടങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. അപര്‍ണ്ണ പറഞ്ഞുനിര്‍ത്തി.

അഭിമുഖം കാണാന്‍ യൂട്യൂബ് ലിങ്ക് കാണുക.

Related posts

കൃഷ്ണൻകുട്ടി നായരുടെ ഓർമ്മകളിൽ കുടുംബം

Masteradmin

പാടിയ പാട്ടുകളെല്ലാം ഹിറ്റായി; പക്ഷേ അന്ന് വിനായകൻ ഞെട്ടിച്ചു കളഞ്ഞതായി ഗായകൻ

Masteradmin

‘പാലും കുടുമെടുത്തു’ മനസില്‍ കയറിയ ഗായിക സരസ്വതി ശങ്കര്‍ ഇവിടെയുണ്ട്

Masteradmin

നമ്മൾ കണ്ട ആളല്ല ഈ വില്ലൻ; ഭാര്യയും മകളും പറയുന്നത് കേൾക്കണം …

Masteradmin

താരമില്ലാത്ത കുടുംബം; ബോബി കൊട്ടാരക്കരയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

Masteradmin

കൃഷ്ണൻകുട്ടി നായരെ മലയാളികൾ മറന്നോ?

Masteradmin

പൈപ്പുവെള്ളം കുടിച്ചും പട്ടിണികിടന്നുമുള്ള അനുഭവങ്ങൾ; കവിതയുടെ മൂലധനം തുറന്നുപറഞ്ഞ് മുരുകൻ കാട്ടാക്കട

Masteradmin

സംഗീതത്തിന്റെ ‘പോളിടെക്‌നിക്’ അറിഞ്ഞ കല്ലറ ഗോപന്‍

Masteradmin