Master News Kerala
Cinema

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

രേഖയുടെ പ്രകടനം മുരളിയേക്കാള്‍ നന്നായിനിരവധി ഹിറ്റ് ചിത്രങ്ങളുടെ ചിത്രീകരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് രാജന്‍ മണക്കാട്. വ്യത്യസ്തനടന്‍മാരോടും നടിമാരോടും സംവിധായകരോടും നിര്‍മ്മാതാക്കളോടുമൊപ്പം പ്രവര്‍ത്തിച്ച രാജന്‍ മണക്കാട് ക്യാമറയ്ക്കു പിന്നിലെ ജീവിതത്തെ സുക്ഷ്മമായി കണ്ടറിഞ്ഞയാളാണ്. ‘ദശരഥം’ എന്ന ക്ലാസിക് ചിത്രത്തെയും അതിലെ അഭിനേതാക്കളെയും കുറിച്ചുള്ള അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.  
ദശരഥത്തിലേക്ക്
ഹിസ്‌ഹൈനസ് അബ്ദുള്ളയുടെ സബ്ജക്ടാണ് നവോദയ അപ്പച്ചനോട് പറഞ്ഞിരുന്നത്. എന്നാല്‍ ദശരഥം ആദ്യം ചെയ്യാമെന്ന് സിബിമലയിലും മറ്റും അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉള്ളില്‍ അപ്പച്ചന് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. ആ ചിത്രത്തന്റ കാര്യത്തില്‍ അപ്പച്ചന്‍ അത്ര കോണ്‍ഫിഡന്‍സല്ലായിരുന്നു. എങ്കിലും പടം ചെയ്യാമെന്ന് അദ്ദേഹം ഏല്‍ക്കുകയായിരുന്നു. സിബി മലയില്‍ തന്നെയായിരുന്നു രണ്ടുചിത്രങ്ങളുടെയും സംവിധായകന്‍. ഹിസ്‌ഹൈനസ് അബ്ദുള്ളയുടെ സംവിധായകനും സിബി മലയില്‍ തന്നെയായിരുന്നു. പലപ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും പടം അസ്സലായി ചെയ്തു. മുരളിയും രേഖയും നല്ല പ്രകടനമാണ് സിനിമയില്‍ നടത്തിയത്. മുരളിയേക്കാള്‍ നന്നായി സ്‌കോര്‍ ചെയ്യാന്‍ രേഖയ്്ക്കു കഴിഞ്ഞു.മഴയും കാറ്റും ഉള്ള സമയത്താണ് ഷൂട്ടിങ് നടന്നത്. ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മോഹന്‍ലാല്‍ ഷൂട്ടിങ് നന്നായി സഹകരിച്ചിരുന്നു. രാപകലില്ലാതെയാണ് ഈ സിനിമയുടെ ഷൂട്ടിങ് നടന്നത്. സുകുമാരിയും സുപ്രധാന പങ്കുവഹിച്ചു. ചിത്രീകരണത്തിനിടെ തമിഴ്‌നാട്ടില്‍ തമിഴ്‌സിനിമയില്‍ എന്തോ പ്രശ്‌നമുണ്ടായിട്ട് തമിഴ്‌നാട്ടില്‍ ഒരുപടവും ഷൂട്ട് ചെയ്യാന്‍ പാടില്ല എന്ന ഒരു തീരുമാനം വന്നു. അതോടെ തമിഴ്‌നാട്ടിലെ ലൊക്കേഷന്‍ പോലെ തോന്നിപ്പിക്കുന്ന ഒരു ലൊക്കേഷന്‍ കണ്ടുപിടിക്കേണ്ടിവന്നു. വയനാട്ടിലെ നെല്ലിയാമ്പതി ആ ലൊക്കേഷനുമായി സാമ്യമുള്ളതായിരുന്നു. എന്നാല്‍ അവിടെ സൗകര്യം കുറവായിരുന്നു. ടാറ്റയുടെ ചില ഗസ്റ്റ് ഹൗസുകളും കല്ല്യാണമണ്ഡപങ്ങളുമൊക്കെയാണ് എല്ലാവര്‍ക്കും താമസിക്കാനായി കിട്ടിയത്. വളരെ ബുദ്ധിമുട്ടിച്ചെയ്ത പടമായിരുന്നു അത്. എന്നാല്‍ പടം പരാജയമായിരുന്നു. ഇന്നായിരുന്നെങ്കില്‍ ആ ചിത്രം വിജയിക്കുമായിരുന്നു. അന്നത്തെ കേരള സമൂഹത്തിന് ആ ചിത്രത്തിന്റെ സബ്ജക്ട് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഇന്നു പലരും പറയുമ്പോലെ മോഷ്ടിച്ച ഒരു സബ്ജക്ടായി അതു തോന്നുന്നില്ല. മദ്രാസില്‍ ആദ്യ പ്രദര്‍ശനത്തിന് അവിടെയുള്ള മലയാളികള്‍ക്കൊക്കെ നല്ല അഭിപ്രായമായിരുന്നു. ഇതുവരെ വരാത്ത ഒരു സബ്ജക്ടായിട്ടാണ് അവരെല്ലാം അഭിപ്രായം പറഞ്ഞത്.
മുരളിയെക്കുറിച്ച്
എപ്പോഴും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് മുരളി നോക്കുന്നത്. ദശരഥത്തിലെ റോളുഗ അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. മുരളി മലയാളത്തിലെ അതുല്യനടനായിരുന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും ചില വീഴ്ചകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ‘കാറ്റത്തൊരു പെണ്‍പൂവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് അദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷനായി. പിന്നെ വിളിച്ചാല്‍ കിട്ടാതായി. പിന്നീടുള്ള ചിത്രങ്ങളിലും ഈ സ്വഭാവം അദ്ദേഹം ആവര്‍ത്തിച്ചു. മുരളി, നരേന്ദ്രപ്രസാദ്, കലാഭവന്‍ മണി എന്നിവരടെയൊക്കെ നഷ്ടം മലയാളസിനിമയ്്ക്കു നികത്താന്‍ പറ്റുന്നതല്ല.

Related posts

സുരേഷ് ഗോപിക്ക് ഡിപ്ലൊമസിയില്ല; മമ്മൂട്ടിക്കുണ്ട്

Masteradmin

നായകനാവാൻ വിജയരാഘവൻ പിറകെ നടന്നു; എന്നാൽ തിരിച്ച് നന്ദി പോലും കിട്ടിയില്ല …

Masteradmin

ഷൈന്‍ ടോം ചാക്കോയ്ക്ക് പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയും

Masteradmin

മോഹന്‍ലാല്‍ മദ്യപിക്കും!

Masteradmin

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin