Master News Kerala
Interview

കൃഷ്ണൻകുട്ടി നായരെ മലയാളികൾ മറന്നോ?

മലയാള സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൃഷ്ണന്‍കുട്ടി നായര്‍.  നടനായ പിതാവിനെ കുറിച്ച് താരത്തിന്റെ മക്കളും ഭാര്യയും തുറന്ന് പറയുകയാണ്. 
സിനിമയില്‍ കാണുന്നത് പോലെയായിരുന്നില്ല അച്ഛന്‍ എന്ന് മകൻ പറയുന്നു. തമാശയൊന്നും പറയുന്ന ആളല്ല. വീട്ടിലുള്ളപ്പോള്‍ വായനയും മറ്റുമായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ മരണം  വലിയൊരു ഷോക്ക് ആയിരുന്നു. ഒരു അപകടത്തിലാണ് അദ്ദേഹം മരിക്കുന്നത്. ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ച് വന്നില്ല. 
ഒരേ തൂവല്‍പക്ഷികള്‍ എന്ന സിനിമയിലെ പ്രകടനത്തിന് അച്ഛന് അവാര്‍ഡ് കിട്ടുമെന്ന് കരുതിയിരുന്നു. യഥാര്‍ഥത്തിലുള്ള പച്ചമത്തി അച്ഛന്റെ വായിലേക്ക് കുത്തി ഇറക്കുന്നൊരു സീനുണ്ടായിരുന്നു അതില്‍. തലമുടിയും മീശയും പകുതി മാത്രമായി വടിച്ച് കളയുകയും ചെയ്തിരുന്നു. അത്രയും കഷ്ടപ്പെട്ട് അഭിനയിച്ച സിനിമയാണത്. അവാര്‍ഡ് കിട്ടുമെന്ന് കൃഷ്ണൻകുട്ടി നായർ പ്രതീക്ഷിച്ചിരുന്നു.   പിന്നീട് ഒരു പരിപാടിയില്‍ എനിക്ക് അവാര്‍ഡ് അല്ല, നിങ്ങളുടെ സ്‌നേഹം മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഭാര്യയും മകനും രണ്ട് പെൺമക്കളും ഇപ്പോഴും കൃഷ്ണൻകുട്ടി നായരെ കുറിച്ചുള്ള ഓർമകളിലാണ്.

Related posts

പൈപ്പുവെള്ളം കുടിച്ചും പട്ടിണികിടന്നുമുള്ള അനുഭവങ്ങൾ; കവിതയുടെ മൂലധനം തുറന്നുപറഞ്ഞ് മുരുകൻ കാട്ടാക്കട

Masteradmin

കൃഷ്ണൻകുട്ടി നായരുടെ ഓർമ്മകളിൽ കുടുംബം

Masteradmin

താരമില്ലാത്ത കുടുംബം; ബോബി കൊട്ടാരക്കരയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

Masteradmin

പാടിയ പാട്ടുകളെല്ലാം ഹിറ്റായി; പക്ഷേ അന്ന് വിനായകൻ ഞെട്ടിച്ചു കളഞ്ഞതായി ഗായകൻ

Masteradmin

ഒ.എന്‍.വിയുടെ കൊച്ചുമകളാണെങ്കിലും അവസരം ലഭിക്കുക എളുപ്പമല്ല

Masteradmin

നമ്മൾ കണ്ട ആളല്ല ഈ വില്ലൻ; ഭാര്യയും മകളും പറയുന്നത് കേൾക്കണം …

Masteradmin

സംഗീതത്തിന്റെ ‘പോളിടെക്‌നിക്’ അറിഞ്ഞ കല്ലറ ഗോപന്‍

Masteradmin

‘പാലും കുടുമെടുത്തു’ മനസില്‍ കയറിയ ഗായിക സരസ്വതി ശങ്കര്‍ ഇവിടെയുണ്ട്

Masteradmin