നെഗറ്റീവ് റോളുകിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളി സിനിമാ പ്രേക്ഷകരെ പിടിച്ചിരുത്തിയ നടനാണ് തിലകന്‍. അദ്ദേഹത്തിന്റെ മക്കളും അഭിനയത്തി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. യഥാര്‍ത്ഥ സംഭവം എന്നനിലയില്‍ തങ്ങള്‍ക്കു കിട്ടിയിട്ടുള്ള കഥാപാത്രങ്ങളെ ജീവസുറ്റതാക്കി മാറ്റാന്‍ ഷമ്മി തിലകനും ഷോബി തിലകനും ശ്രമിക്കാറുണ്ട്. അഭിനയ മികവിന്റെ ഫലം പ്രേക്ഷകരില്‍നിന്ന് പലപ്പോഴും പലതരത്തിലും നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നു ഷോബി തിലകന്‍ പറയുന്നു. ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ഷോബി തിലകന്‍.
പരസ്പരം പേലെയുള്ള സീരിയലുകളിലെ പോലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്.ഐ. ധനപാലന്‍ എന്ന കഥാപാത്രം വില്ലത്തരങ്ങള്‍ ഏറെയുള്ള കഥാപാത്രമായിരുന്നു. ഈ വേഷം പിന്നീട് ഷോബിക്ക് നിരവധി വില്ലന്‍ പോലീസ് വേഷങ്ങള്‍ കിട്ടാന്‍ കാരണമായി. പരസ്പരത്തിനുശേഷം പതിനഞ്ചോളം പോലീസ് വേഷങ്ങള്‍ സീരിയലുകളില്‍ ഷോബി അവതരിപ്പിച്ചിട്ടുണ്ട്.
വീട്ടമ്മ തല്ലാന്‍ പിടിച്ചപ്പോള്‍
പരസ്പരം സീരിയലിലെ അഭിയത്തിനിടെ രസകരമായ ഒരു സംഭവമുണ്ടായി. ഓച്ചിറ അമ്പലത്തില്‍ 12 വിളക്കിന് ഭാര്യവീട്ടുകാരൊക്കെ ഭജനമിരിക്കാറുണ്ട്. ഷോബിയും ഇടയ്‌ക്കൊക്കെ തൊഴാനും ഭജനമിരിക്കാനും പോകും. ഒരു ദിവസം കൈകൂപ്പി തൊഴുതുകൊണ്ടുനില്‍ക്കെ ഒരു സ്ത്രീ വന്ന് കൈപിടിച്ചിട്ട് ‘എന്തിനാ ഇവിടെ നിന്നു തൊഴുന്നേ?. ഒരു സ്ത്രീയെ ഉപദ്രവിച്ചിട്ട് ഇങ്ങെന പ്രാര്‍ത്ഥിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ?’ എന്നു വലിയ ദേഷ്യത്തില്‍ ചോദിച്ചു. ഷോബിയുടെ കൈപിടിച്ചു വലിച്ചുകൊണ്ടായിരുന്നു അവരുടെ ദേഷ്യത്തോടെയുള്ള ചോദ്യം. ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്ന സമയം. മിക്കവരും ഇതുകണ്ടു ചിരിക്കുകയാണ്. ‘അമ്മേ, ഞാനൊന്നു തൊഴുതോട്ടെ’ എന്നു പറഞ്ഞ് ആരംഗത്തു നിന്നു ഷോബി രക്ഷപെടുകയായിരുന്നു.
പരസ്പരം സീരിയലിന്റെ സമയത്ത് ഒരുപാട് സ്്ത്രകളില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു വേഷം ചെയ്ത് അത് ശ്രദ്ധിക്കപ്പെട്ടാല്‍ അതേതരത്തിലുള്ള വേഷങ്ങളാണ് മിക്കവാറും സീരിയലുകളില്‍ ലഭിക്കുക. ‘മൈ മരുമകള്‍’ എന്ന സീരിയലിലെ പോലീസ് കഥാപത്രം പക്ഷേ വ്യത്യസ്തമായിരുന്നു. കോമഡിക്കു പ്രാധാന്യമുള്ളതായിരുന്നു ആ വേഷം. അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്ത വേഷമായി ‘മൈ മരുമകളി’ലെ വേഷം മാറിയെന്ന് ഷോബി തിലകന്‍ പറയുന്നു.
അഭിമുഖം കാണാന്‍ യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക