Master News Kerala
Cinema

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

ഡ്രഗ്‌സിനെതിരേ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു

മലയാള സിനിമയില്‍ അനാരോഗ്യകരമായ പുതിയ പലപ്രവണതകളും കടന്നു കൂടിയിട്ടുണ്ട്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള നിര്‍മ്മാതാവിനും സംവിധായകര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും പുതുതലമുറ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഇത്തരം പ്രവണതകള്‍ക്കെതിരേ നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. കാമറാമാന്‍ ഉത്പല്‍ വി നായനാര്‍ക്കും ഈ അനുഭവങ്ങള്‍ തന്നെയാണ് പങ്കുവയ്ക്കാനുള്ളത്.

ഉത്പല്‍ വി. നായനാര്‍ പറയുന്നു.

പുതിയ തലമുറയിലെ നടന്‍മാര്‍ കാണിക്കുന്ന പരിപാടികള്‍ സഹിക്കില്ല. കാരവാന്‍ വേണമെന്ന് ആവശ്യപ്പെടുകയൊക്കെ ഇവിടെ പതിവാണ്. ഷൂട്ടിങ്ങിനിടെ മറ്റു പരിപാടികള്‍ക്കൊക്കെ ഇവര്‍ പോകും. കാരവാനില്‍ കയറിക്കഴിഞ്ഞാല്‍ ഇറങ്ങിവരാതിരിക്കുക, ചീട്ടുകളിക്കുക, സംവിധായകന്‍ വിളിക്കുമ്പോള്‍ ഇപ്പോള്‍ വരാം എന്നുപറഞ്ഞിരിക്കുക ഇതൊക്കെ പുതുതലമുറ നടന്‍മാരുടെ ശീലങ്ങളാണ്. കാശുപോകുന്നത് പ്രൊഡ്യൂസറുടേതാണ്. അതിനു പിന്നില്‍ ഒരു നൂറ് ആള്‍ക്കാര്‍ പണിയെടുക്കുന്നുണ്ട്്. അതുകാണണം അവര്. മനസില്‍ ഇതൊക്കെ കണ്ടാല്‍ നമ്മള്‍ തീര്‍ച്ചയായും സംവിധായകരുമായി സഹകരിക്കും.

സാധാരണ ഒരു ചിത്രമാണെങ്കില്‍ കാമറാമാന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരും അഡ്ജസ്റ്റ് ചെയ്യാന്‍ തയാറാകണം. നിര്‍മ്മാതാവിന് എന്താണു വേണ്ടത് അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകണം.

സിനിമയില്‍ ഏറ്റവും വലിയ സ്ഥാനം നിര്‍മ്മാതാവിനു തന്നെയാണ്. അദ്ദേഹം ഇറങ്ങിക്കഴിഞ്ഞേ ബാക്കിയെല്ലാവരും വരികയുള്ളു. പിന്നീടേ സംവിധായകനും നടന്‍മാര്‍ക്കുമൊക്കെ സ്ഥാനമുള്ളു. സിനിമാ മേഖലയില്‍ മാത്രമല്ല എല്ലായിടങ്ങളിലും വളരെ െചറിയ കുട്ടികള്‍ വരെ ഡ്രഗ്‌സുപയോഗിക്കുന്നു. അതിനെതിരേ ശക്തമായി പ്രതിരിക്കേണ്ടതുണ്ട്.  

കൂടുതല്‍ കാണാന്‍ യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

Related posts

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin

ഒരു രൂപ കുറഞ്ഞാലും അഭിനയിക്കില്ലെന്ന് സുരേഷ് കൃഷ്ണ;അങ്ങനെ കത്തനാരുടെ തലവര മാറി

Masteradmin

ഞെട്ടിച്ചത് മമ്മൂട്ടി; ദിലീപും മോശമല്ലെന്ന് ഈ താരങ്ങൾ …

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

നൂറ്റമ്പതിനു മേലെ ചിത്രങ്ങൾ അഭിനയിച്ചു; ഇപ്പോഴും തുടക്കക്കാരന്റെ പരിഗണന

Masteradmin

ചെറിയ മുടക്കുമുതല്‍; വമ്പന്‍ ഹിറ്റ്, ഇത് നിസാര്‍ സ്‌റ്റൈല്‍

Masteradmin

ജഗതിയെപ്പോലെ ജഗതി മാത്രം

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin

മമ്മൂട്ടിക്ക് എതിരെ ഷക്കീലയെ ഇറക്കി; ഇല്ലായിരുന്നെങ്കിൽ ആ തരംഗം തുടർന്നേനെ: തുറന്നു പറഞ്ഞ് പ്രശസ്ത സംവിധായകൻ

Masteradmin