Master News Kerala
Cinema

ജഗതിയെപ്പോലെ ജഗതി മാത്രം

1990കളില്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ തുടര്‍ച്ചയായി സംവിധാനം ചെയ്തുകൊണ്ടു രംഗത്തുവന്ന സംവിധായകനാണ് തുളസീദാസ്. ദിലീപിനെ പോലുള്ള പില്‍ക്കാല സൂപ്പര്‍താരങ്ങള്‍ക്ക് സ്വതന്ത്രനായകപദവി ആദ്യമായി നല്‍കിയത് തുളസീദാസാണ്. സിനിമയുടെ കഴിഞ്ഞകാലവും പുതിയ കാലവും തുളസീദാസ് വിലയിരുത്തുന്നു.  

നായകന്‍ ദിലീപ്

‘മായപ്പൊന്‍മാന്‍’ എന്ന തുളസീദാസിന്റെ ചിത്രത്തിലൂടെയാണ് ഹീറോ ആയി ദിലീപ് വരുന്നത്. ആ സിനിമ ചെയ്തപ്പോള്‍ ദിലീപിന്റെ അഭിനയത്തിലുള്ള കഴിവ് തുളസീദാസ് മനസിലാക്കി. സെന്റിമെന്റ്‌സും ആക്ഷനും ഒക്കെ ചെയ്യാന്‍ ദിലീപിനു കഴിയുന്നുണ്ടായിരുന്നു. ദോസ്ത് എന്ന അടുത്ത സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം ദിലീപിനെ നായകനാക്കുന്നത് അങ്ങനെയാണ്. ഇരട്ടനായകന്‍മാരില്‍ ഒരാളാകുന്നതില്‍ ആദ്യം ചാക്കോച്ചന് വിസമ്മതമുണ്ടായരുന്നു. പക്ഷേ തുളസീദാസ് ഉറപ്പു നല്‍കി. ചാക്കോച്ചനു പ്രാധാന്യം കുറയില്ല എന്ന്. രണ്ടുപേരോടും സംസാരിച്ചു. സിനിമയേക്കുറിച്ചു തീരുമാനമായപ്പോഴേ രണ്ടുപേരെയും അന്നു വൈകിട്ടു തന്നെ കൊച്ചിക്കു വളിപ്പിച്ചു. രണ്ടുപേരേയും വച്ച് സ്റ്റില്‍സ് എടുത്തു. അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു. ഒരു കാര്‍ഡ് തന്നെ ദോസ്ത് എന്ന സിനിമയ്ക്കായി രൂപകല്‍പ്പന ചെയ്തു. ഒരു സൈഡഡില്‍ ചക്കോച്ചന്റെയും ഒരു ൈസഡില്‍ ദിലീപിന്റെയും. രണ്ടുപേരുടെയും പ്രാധാന്യം ഒട്ടും കുറയാതെയായിരുന്നു ആ കാര്‍ഡ് ചെയ്തത്.  

84 മുതല്‍ തുളസീദാസ് മദ്രാസിലുണ്ടായിരുന്നു. ‘ഒന്നിനു പിറകേ മറ്റൊന്ന്’ എന്ന സിനിമയായിരുന്നു ആദ്യത്തെ സ്വതന്ത്രചിത്രം. രതീഷ്, തിലകന്‍, സോമന്‍ തുടങ്ങിയവരൊക്കെ അഭിനയിച്ച മിസ്റ്ററി മൂഡിലുള്ള ഒരു സിനിമയായിരുന്നു അത്. 1990ലാണ് സിനിമ റിലീസ് െചയ്തത്. അതു കഴിഞ്ഞാണ് ലയനം എടുക്കുന്നത്്. മലയാളികളുടെ ഇടയില്‍ തുളസീദാസിന് വിലാസമുണ്ടാക്കി കൊടുത്ത സിനിമയായിരുന്നു ‘ലയനം’. അതിനുശേഷം ചെയ്ത സിനിമയായിരുന്നു ‘കൗതുകവാര്‍ത്തകള്‍’. ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. തുടര്‍ന്ന് പാരലല്‍ കോളജ്. സുരേഷ് ഗോപിയെ നായകനാക്കി ചെയ്തു. ഫാമിലി സെന്റിമെന്റ്‌സ് ഒക്കെയുള്ള സിനിമയായിരുന്നു അത്. അതിനുശേഷം ചെയ്ത സിനിമയായിരുന്നു മിമിക്‌സ് പരേഡ്. കാസര്‍ഗോഡ് കാദര്‍ഭായി 1992ല്‍  വന്നു. മലപ്പുറം ഹാജി മഹാനായ ജോജി എന്ന ചിത്രം 1993ല്‍ പുറത്തുവന്നു. ഇങ്ങനെ ഒന്നു രണ്ടുവര്‍ഷംകൊണ്ട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ചെയ്യാന്‍ തുളസീദാസിനു കഴിഞ്ഞു.  

ജഗതിക്കുതുല്യം ജഗതി മാത്രം

‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ റോള്‍ മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ല. അതിന്റെ രണ്ടാം ഭാഗം ആലോചിച്ചു. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ചെയ്തു. മുകേഷിനോടും ജഗതിയോടുമൊക്കെ സംസാരിക്കുകയും  ചെയ്തിരുന്നു. അപ്പോഴാണ് ജഗതിയ്ക്ക് ആക്‌സിന്റ് പറ്റുന്നത്. അപ്പോള്‍ നിര്‍മ്മാതാവ് ചോദിച്ചു. ജഗതിയില്ലാതെ ആ സിനിമയെക്കുറിച്ച് ആലോചിച്ചാലോ എന്ന്. എന്നാല്‍ ജഗതി ശ്രീകുമാറില്ലാതെ ആ ചിത്രത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്നായിരുന്നു തുളസിദാസിന്റെ മറുപടി. പകരം വയ്ക്കാനില്ലാത്ത ചില നടന്‍മാരുണ്ട്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, പപ്പു, ശങ്കരാടി തുടങ്ങിയവരൊക്കെ ഇങ്ങനെയാണ്. ‘മലപ്പുറം ഹാജി മഹാനായ ജോജി’യില്‍ അഭിനയിക്കുമ്പോള്‍ എന്താണ് അതിലെ കഥ എന്നു ജഗതി ചോദിച്ചിട്ടില്ല. ഷൂട്ടിങ്ങിന്റെ തലേദിവസം മുറിയിലേക്കു വന്നിട്ട് ‘എന്താണനിയാ നമ്മുടെ സംഭവം’ എന്നു േചാദിച്ചപ്പോഴാണ് കഥ പറഞ്ഞുകൊടുക്കുന്നത്. മുകേഷുപോലും കഥ കേള്‍ക്കുന്നത് സെറ്റില്‍ വന്നതിനുശേഷമാണ്. അവര്‍ക്ക് സംവിധായകനെ അത്രവിശ്വാസമായിരുന്നു. ഇന്ന് അങ്ങനെയല്ല. അന്ന് നല്ല സിനിമയുണ്ടാകുന്നത് സംവിധായകനെ നടന്‍മാര്‍ വിശ്വസിച്ചിരുന്നതുകൊണ്ടും ആ വിശ്വാസം കാക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നതുകൊണ്ടുമാണ്. ഇപ്പോള്‍ പുതിയ ആര്‍ട്ടിസ്റ്റാണെങ്കിലും സ്‌ക്രിപ്റ്റ്ാണ് ചോദിക്കുന്നത്. അതു വായിക്കാന്‍ പറയുന്നു. ടോട്ടല്‍ സിനിമ ഒരിക്കലും പറഞ്ഞുകൊടുക്കാന്‍ ആര്‍ക്കും കഴിയില്ല. അവരവരുടെ റോളുകള്‍ മാത്രം നോക്കിയിട്ട് പല നടന്‍മാരും സിനിമ ഒഴിവാക്കും. അതുകൊണ്ടു നിര്‍മ്മാതാവും പിന്‍മാറുന്നു. സംവിധായകനെ വിശ്വസിക്കുന്ന നടന്‍മാരാണെങ്കിലെ സിനിമ നടക്കൂ. സ്ത്രീകളെ മാത്രം കഥാപാത്രമാക്കി ഇന്ത്യന്‍ സിനിമയിലെ ആദ്യചിത്രം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് തുളസീദാസ്. 85 ശതമാനവും ഷൂട്ടിങ് കഴിഞ്ഞു. തമിഴിലും മലയാളത്തിലുമായിട്ട് സംഗീതത്തിനു പ്രാധാന്യമുള്ള സിനിമയാണ്.

വീഡിയോ കാണാനായി ലിങ്ക് തുറക്കുക 

Related posts

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin

സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

ഇടച്ചേന കുങ്കനെ ഹിറ്റാക്കിയത് ശരത്കുമാർ തന്നെയോ; ഇത് കേട്ടാൽ ആരും അങ്ങനെ പറയില്ല

Masteradmin

നസീര്‍ മകനുവേണ്ടി ഡേറ്റ് നല്‍കി; ജയന് ഒരു മകനുണ്ട്

Masteradmin

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin

ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്

Masteradmin