Master News Kerala
Cinema

തവളയെ തൊട്ടാല്‍ യക്ഷിയെ കാണാം; വ്യത്യസ്ത ഹൊറര്‍ സിനിമയുടെ കഥ

തവളയുടെ അഭിനയം കണ്ട് ജനം ചിരിച്ച അപുര്‍വമായ സിനിമയായിരുന്നു പകല്‍പ്പൂരം. ഗ്രാഫിക്‌സ് ഉപയോഗിക്കാതെ ഇറങ്ങിയ മലയാളത്തില്‍ പുതുതലമുറ ഹൊറര്‍ ചിത്രമായിരുന്നു പകല്‍പ്പൂരം. ആ സിനിമയ്ക്കായി സ്വീകരിച്ച വ്യത്യസ്ത തന്ത്രങ്ങള്‍ പങ്കവയ്ക്കുകയാണ് തിരക്കഥാകൃത്ത് രാജന്‍ കിരിയത്ത്്.

പകല്‍പ്പൂരത്തിന്റെ പിറവി

പകല്‍പ്പൂരത്തെക്കുറിച്ചു ചിന്തിക്കുന്ന സമയത്താണ് രാജസേനന്റെ മേഘസന്ദേശം എന്ന ഹൊറര്‍ സിനിമ വരുന്നത്. കാഴ്ച്ചക്കാരില്‍ ഭയമുളവാക്കാന്‍ അതില്‍ ധാരാളം ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഗ്രാഫിക്‌സ് ഇല്ലാതെ എങ്ങനെ ആളുകളെ പേടിപ്പിക്കാം എന്നാണ് അന്നു ചിന്തിച്ചത്. അങ്ങനെയുള്ള ആലോചനയില്‍നിന്നാണ് ‘പകല്‍പ്പൂരം’ എന്ന സിനിമ രൂപപ്പെടുന്നത്. മുകേഷും ഗീതുമോഹന്‍ദാസുമായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

തവളയുടെ അഭിനയം

യക്ഷിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന അത്ഭുത തവളയായിരുന്നു ‘പകല്‍പ്പൂരത്തി’ലെ തവളയില്ലാക്കുളത്തിലെ തവള. മനുഷ്യകഥാപാത്രങ്ങളുടെ അത്രയും പ്രാധാന്യം തവളയ്്ക്കുണ്ടായിരുന്നു. തവളയെ പിടിക്കുന്നവര്‍ക്കു മാത്രമേ യക്ഷിയുടെ ഭീകരരൂപം കാണാന്‍ കഴിയൂ. അങ്ങനെ തവളയെ പിടിപ്പിക്കാനുള്ള ശ്രമം സിനിമയില്‍ ഹ്യൂമര്‍ സൃഷ്ടിക്കുകയായിരുന്നു. ആനയെ അഭിനയിപ്പിക്കുന്നതുപോലെ തന്നെ പ്രയാസമാണ് തവളയെ അഭിനയിപ്പിക്കാനും.

തെങ്കാശിയിലാണ് പകല്‍പ്പൂരത്തിന്റെ ഷൂട്ടിങ് നടന്നത്. കുട്ടനാട്ടില്‍നിന്ന് ഒരു അണ്ടാവില്‍ കുേറ തവളകളെ പിടിച്ചിട്ടാണ് ഷൂട്ടിങ്ങിനായി ഉപയോഗിച്ചത്. ഇടയ്ക്കിടയ്ക്ക് തവളകള്‍ ചാടിപ്പോകും. പകരം വേറൊന്നിനെ ഉപയോഗിക്കും അങ്ങനെയായിരുന്നു ഷുട്ടിങ് മുന്നോട്ടുകൊണ്ടുപോയത്. അണ്ടാവിലെ തീറ്റതിന്ന് പല തവളകള്‍ക്കും വല്ലാതെ വലുപ്പംവച്ചു. അങ്ങനെയുള്ളവയെ ഷൂട്ടിങ്ങിന് ഉപയോഗിക്കാന്‍ പ്രയാസമായിരുന്നു. ചാടിപ്പോകുന്ന തവളയെ പിടിക്കാന്‍ ശ്രമിക്കുന്ന ജഗതി ശ്രീകുമാറിന്റെ അഭിയവും സിനിമയെ ആകര്‍ഷകമാക്കി. ഗ്രാഫിക്‌സ് കാട്ടി വിരട്ടാതെ തന്നെ തവളയെ കണ്ട് ജനം തിയറ്ററിലെത്തി.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ആക്ഷൻ ഹീറോ ബിജുവിലെ മേരി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

സിദ്ദിഖിന്റെ മുഖം ആദ്യമായി പോസ്റ്ററിൽ എത്തിച്ചു; പക്ഷേ ഈ സംവിധായകന് സിദ്ദിഖ് തിരിച്ചു നൽകിയതോ

Masteradmin

നായകനാവാൻ വിജയരാഘവൻ പിറകെ നടന്നു; എന്നാൽ തിരിച്ച് നന്ദി പോലും കിട്ടിയില്ല …

Masteradmin

ചാക്കിൽ കെട്ടിയാണ് മോഹൻലാലിൻറെ വീട്ടിലേക്കു കത്തുകൾ എത്തിച്ചിരുന്നത്

Masteradmin

സെക്സ് പടങ്ങൾ ചെയ്യാൻ കാരണം ആ സംവിധായകനോടുള്ള വാശി; തുറന്നടിച്ച് എ ടി ജോയ്

Masteradmin

ചെറിയ മുടക്കുമുതല്‍; വമ്പന്‍ ഹിറ്റ്, ഇത് നിസാര്‍ സ്‌റ്റൈല്‍

Masteradmin

എഫക്ട്‌സിന്റെ രാജാവ്

Masteradmin

മദ്യപിച്ചവരെ ഇറക്കിവിട്ടിട്ടുണ്ട്; ഭാവിയില്‍ നടിമാര്‍ക്ക് ലൊക്കോഷനിലെത്താന്‍ പറ്റാതാകും

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

നൂറ്റമ്പതിനു മേലെ ചിത്രങ്ങൾ അഭിനയിച്ചു; ഇപ്പോഴും തുടക്കക്കാരന്റെ പരിഗണന

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin