Master News Kerala
Interview

താരമില്ലാത്ത കുടുംബം; ബോബി കൊട്ടാരക്കരയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

ബോബി കൊട്ടാരക്കര മലയാളികൾക്ക് എല്ലാം സുപരിചിതനാണ്. നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച താരം. 

പക്ഷേ ജീവിതത്തിൽ അദ്ദേഹത്തിന് വലിയ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ 

മരണവും വളരെ ദാരുണമായിട്ടാണെന്ന് പറയുകയാണ് താരകുടുംബം.  ബോബിയുടെ സഹോദരങ്ങള്‍ക്കും സഹോദര ഭാര്യമാർക്കും ഒക്കെ ഇപ്പോഴും ബോബി കൊട്ടാരക്കരയെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ്. സിനിമയില്‍ മൊത്തം പാരയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്ന സഹോദരങ്ങൾ പറയുന്നു. പല വേഷങ്ങളും അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. മാത്രമല്ല അവസാനം ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് ബോബി മരിക്കുന്നതെന്നും സഹോദരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ദ്രന്‍സ്, ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, തുടങ്ങിയവരൊക്കെയായിരുന്നു ബോബിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ഇന്ദ്രന്‍സ് സ്ഥിരം വീട്ടില്‍ വരുമായിരുന്നു. കൂടെ അഭിനയിച്ചിരുന്നവരുമൊക്കെയായി നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല. എന്നാല്‍ നല്ല വേഷങ്ങളൊന്നും അദ്ദേഹത്തിന് കിട്ടിയിരുന്നില്ല.

തനിക്ക് കിട്ടുന്ന ഏത് വേഷവും നന്നായി ചെയ്യുന്ന നടനായിരുന്നു ബോബി കൊട്ടാരക്കര. നെറ്റിപ്പട്ടം എന്ന ചിത്രത്തിലൊക്കെ കിടിലന്‍ കഥാപാത്രം ചെയ്തിരുന്നു. നല്ല വേഷങ്ങളൊന്നും കിട്ടാതെ പുള്ളിയെ അങ്ങ് ഒതുക്കിയെന്ന് പറയാം. സിനിമാ ഫീല്‍ഡ് മൊത്തം പാരയാണെന്നാണ് പുള്ളി പറഞ്ഞിരുന്നതെന്ന് സഹോദരന്‍ സൂചിപ്പിച്ചു.

ചിത്രം സിനിമയില്‍ മണിയന്‍പിള്ള രാജു ചെയ്ത കഥാപാത്രം ബോബിയ്ക്ക് പറഞ്ഞിരുന്നതാണ്. എന്നാല്‍ അത് നഷ്ടപ്പെടുകയായിരുന്നു. അതിനെ പറ്റി വീട്ടില്‍ നിന്നും ഫോണിലൂടെ സുഹൃത്തിനോട് സംസാരിച്ചത് വളരെ വികാരപരമായിട്ടാണ്. ആ വേഷം പോയതില്‍ പുള്ളിയ്ക്ക് വിഷമം ഉണ്ടായിരുന്നു. പിന്നീട് ‘ചിത്രം’ സിനിമയില്‍ തന്നെ ഒരു കല്യാണ ബ്രോക്കറുടെ ചെറിയൊരു വേഷം കൊടുത്തു. അതിനകത്ത് ഒക്കെ ഒത്തിരി പേര്‍ കളിച്ചത് കൊണ്ടാണ് ആ വേഷം നഷ്ടപ്പെട്ടത്.

തന്റെ വേദനകളും വിഷമങ്ങളുമൊക്കെ അദ്ദേഹം വീട്ടില്‍ ആരോടും പറയില്ലായിരുന്നു. എല്ലാ ടെന്‍ഷനും അദ്ദേഹം തലയില്‍ ചുമന്ന് നടക്കും. അഭിനയിച്ച സിനിമകൾ പലതിനും പൈസ പോലും കിട്ടിയിരുന്നില്ല. ആദ്യം ചെറിയ തുക മാത്രം കൊടുക്കും.

പിന്നെ കൊടുക്കുന്ന ചെക്ക് ബൗണ്‍സായി പോകും. അങ്ങനെ ഒത്തിരി പൈസ കിട്ടാനുണ്ട്. പക്ഷേ പുള്ളി അത് തിരിച്ച് ചോദിക്കില്ല. കാരണം പൈസ ചോദിച്ചാല്‍ പിന്നെ വേഷം കിട്ടിയില്ലെങ്കിലോ എന്ന പേടിയായിരുന്നു. അത്രത്തോളം ശുദ്ധനായിരുന്നു ബോബി.

ആരെയും വെറുപ്പിക്കാത്ത വ്യക്തിത്വമായിരുന്നു ബോബി കൊട്ടാരക്കരയുടേത്. എനിക്ക് ഇയാള്‍ പൈസ തരാനുണ്ടെന്ന് പറഞ്ഞ് ആരുടെയും അടുത്തേക്ക് പോവില്ല. പൈസ കിട്ടിയില്ലെങ്കിലും അഭിനയിക്കും. അതുപോലെ ഈ കഥാപാത്രം വേണമെന്നൊന്നും  ചോദിക്കാറില്ല.

ബോബിയുടെ മരണം വളരെ ദാരുണമായിരുന്നുവെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. ശ്വാസകോശം ചുരുങ്ങി പോവുകയായിരുന്നു. അദ്ദേഹത്തിന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് മരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 75 ശതമാനം അനാസ്ഥ  കൊണ്ട് ഉണ്ടായ മരണമാണെന്നാണ് പറഞ്ഞിരുന്നതെന്നും സഹോദരങ്ങള്‍ പറഞ്ഞു.

ബോബി കൊട്ടാരക്കര അവിവാഹിതനായിരുന്നു. സിനിമയിൽ നിന്ന് ഏറെയൊന്നും സമ്പാദിച്ചിട്ടില്ല. ഉള്ളത് സഹോദരങ്ങൾ വീതം വച്ച് എടുത്തു. 

സായികുമാറും ഒക്കെയായി നല്ല ബന്ധമായിരുന്നു. പക്ഷേ പിന്നീട് ഒരു നടൻ വീടിന് മുമ്പിൽ കൂടി പോയിട്ടും തിരിഞ്ഞുനോക്കിയില്ല എന്നും സഹോദരങ്ങൾ പറയുന്നു. ആ പേര് പറയുന്നില്ല. ബോബിയുടെ ഒരു സഹോദരന് നല്ല മുഖച്ഛായയാണ്. അന്ന് വിചാരിച്ചിരുന്നെങ്കിൽ സിനിമാ നടൻ ആകാമായിരുന്നു.

താരമില്ലാത്ത വീടിൻറെ ദുഃഖവും പേറി ജീവിക്കുകയാണ് ഈ സഹോദരങ്ങൾ

Related posts

പാടിയ പാട്ടുകളെല്ലാം ഹിറ്റായി; പക്ഷേ അന്ന് വിനായകൻ ഞെട്ടിച്ചു കളഞ്ഞതായി ഗായകൻ

Masteradmin

പൈപ്പുവെള്ളം കുടിച്ചും പട്ടിണികിടന്നുമുള്ള അനുഭവങ്ങൾ; കവിതയുടെ മൂലധനം തുറന്നുപറഞ്ഞ് മുരുകൻ കാട്ടാക്കട

Masteradmin

സംഗീതത്തിന്റെ ‘പോളിടെക്‌നിക്’ അറിഞ്ഞ കല്ലറ ഗോപന്‍

Masteradmin

കൃഷ്ണൻകുട്ടി നായരുടെ ഓർമ്മകളിൽ കുടുംബം

Masteradmin

കൃഷ്ണൻകുട്ടി നായരെ മലയാളികൾ മറന്നോ?

Masteradmin

‘പാലും കുടുമെടുത്തു’ മനസില്‍ കയറിയ ഗായിക സരസ്വതി ശങ്കര്‍ ഇവിടെയുണ്ട്

Masteradmin

നമ്മൾ കണ്ട ആളല്ല ഈ വില്ലൻ; ഭാര്യയും മകളും പറയുന്നത് കേൾക്കണം …

Masteradmin

ഒ.എന്‍.വിയുടെ കൊച്ചുമകളാണെങ്കിലും അവസരം ലഭിക്കുക എളുപ്പമല്ല

Masteradmin