ഒരു സിനിമയില്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞ് അഡ്വാന്‍സും കൊടുത്ത് ഷൂട്ടിങ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് മമ്മൂട്ടിയെ വിളിച്ച് നിര്‍മ്മാതാവ് പറയുന്നു; ‘ഇല്ല മമ്മൂക്ക, ഈ സിനിമ ഞാന്‍ ചെയ്യുന്നില്ല.’ എന്താകും മമ്മൂട്ടിയുടെ പ്രതികരണം. അങ്ങനെ പറഞ്ഞ നിര്‍മ്മാതാവ് മറ്റാരുമല്ല. കിരീടത്തിന്റെ സഹനിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. സ്റ്റാലിന്‍ ശിവദാസിന്റെ അണിയറയില്‍ നടന്ന കഥകളില്‍ ഒന്നായിരുന്നു സിിനിമയില്‍ിന്നു പിന്‍മാറാനുള്ള നീക്കവും. അതേക്കുറിച്ച് വായിക്കുക.
ദിനശ് പണിക്കരുടെ വാക്കുകള്‍: മോഹന്‍ലാലിനെ വച്ച് സൂപ്പര്‍ഹിറ്റ് ചിത്രം കിരീടമെടുത്തു. സുരേഷ് ഗോപിയെവച്ച് രണ്ടു ചിത്രമെടുത്തു. ജയറാമിനെ വ്ച്ചും കുഞ്ചാക്കോ ബോബനെ വച്ചും സിനിമയെടുത്തു. മമ്മൂട്ടിയെവച്ച് ഒരുചിത്രമെടുക്കണമെന്ന് 1989 മുതല്‍ ആലോചിക്കുന്നതാണ്. അതുമാത്രം നടന്നില്ല.
കിരീടം എടുക്കുന്നതിനു മുന്നേയുള്ള പരിചയമാണ് മമ്മൂട്ടിയുമായി. 1989ല്‍ മമ്മൂട്ടിയെ കണ്ടു. ചെറിയ ഒരു അഡ്വാന്‍സ് അദ്ദേഹത്തിന് അന്നേ നല്‍കി. അഡ്വാന്‍സായി നല്‍കിയ തുക തൂക്കി നോക്കുന്നതുപോലെ നോക്കിയിട്ട് അദ്ദേഹം പറഞ്ഞു.’അഡ്വാന്‍സിനു കനം പോരല്ലോ ദിനേശേ…മമ്മൂക്ക എപ്പോള്‍ ആവശ്യപ്പെടുന്നോ അപ്പോള്‍ അതിനു മതിയായ തൂക്കം വരും’ എന്നു ദിനേശും പറഞ്ഞു. പിന്നീട് തിരുവനന്തപുരത്തു വരുമ്പോഴൊക്കെ മമ്മൂട്ടി ദിനേശിനെ വിളിക്കും. ദിനേശ് ചെല്ലുകയും തിരുവനന്തപുരത്തെ യാത്രകളിലൊക്കെ മമ്മൂട്ടിയെ അനുഗമിക്കുകയും കഥകള്‍ പറയുകയുമൊക്കെ ചെയ്തു.
സുരേഷ്ബാബു -ടി. ദാമോദരന്‍ കൂട്ടുകെട്ട്
പിന്നീടും പലചിത്രങ്ങളും മറ്റുപലരെയും വച്ചെടുത്തെങ്കിലും മമ്മൂട്ടിയെ വച്ചുള്ള ചിത്രം സാധ്യമാകുന്നത് 1999ലാണ്. ‘സ്റ്റാലിന്‍ ശിവദാസ്’ എന്നചിത്രം. ഒരിക്കല്‍ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു വിളിച്ചിട്ടു പറഞ്ഞു. ‘കഴിഞ്ഞദിവസം മമ്മൂട്ടിയെ കണ്ടിരുന്നു. അദ്ദേഹത്തോട് ഒരു സിനിമയുട കഥ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഓ.കെയാണ്. തിരുവനന്തപുരത്തുനിന്നു ഞാനൊരു നിര്‍മ്മാതാവിനെ കണ്ടെത്താം’ എന്നു പറഞ്ഞതിനും മമ്മൂട്ടി സമ്മതമറിയിച്ചിട്ടുണ്ടെന്ന് സുരേഷ് ബാബു പറഞ്ഞു.
പിറ്റേന്നുതന്നെ സുരേഷ് ബാബുവുമായി ചേര്‍ന്ന് മമ്മൂട്ടിയെ പോയി കണ്ടു. കൂടിക്കാഴ്ചയില്‍ ടി.ദാമോദരന്റെ തിരക്കഥയില്‍ സുരേഷ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമെടുക്കാന്‍ ധാരണയായി.
തിരക്കഥയുടെ പാളിച്ച
പിന്നെ അതിവേഗം അതിനുള്ള നടപടികളുമായി മൂന്നോട്ട് പോയി. ദാമോദരന്‍ മാഷിനെ തിരുവനന്തപുരത്തേക്കു വരുത്തി. കഥ ആലോചിച്ചു. മമ്മൂട്ടി ആ സമയത്തൊന്നും രാഷ്ട്രീയം പശ്ചാത്തലമാക്കിയ സിനിമകളൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. ദാമോദരന്‍ മാഷ് ഒരു കഥ പറഞ്ഞു. രാഷ്ട്രീയം തലയ്്ക്കുപിടിച്ച ഒരു ചെറുപ്പക്കാരന്റെ കഥ. അയാളുടെ അച്ഛന്‍ ഒരു സ്്കൂള്‍ അദ്ധ്യാപകനാണ്. അയാളെക്കൊണ്ട് വീട്ടുകാര്‍ക്ക് ഒരു ഉപകാരവുമില്ല. ഒടുവില്‍ അയാളെ വീട്ടുകാരും കാമുകിയും കൈവിടുന്ന കഥ. കഥ ഇഷ്ടപ്പെട്ടു. ചെയ്യാമെന്നു തീരുമാനിച്ചു. ‘ചെെങ്കാടി’ എന്നു സിനിമയ്ക്കു പേരുമിട്ടു. തിരക്കഥ പക്ഷേ വേണ്ടതുപോലെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒതുക്കിയെഴുതാന്‍ ദാമോദരന്‍ മാഷിനു കഴിയാത്തതിനേത്തുടര്‍ന്ന് ദിനേശ് പണിക്കര്‍ക്ക് തിരക്കഥാ രചനയില്‍ അസംതൃപ്തിയുണ്ടായി.
രാഷ്ട്രീയം കുറച്ചുകൂടിേപ്പായോ എന്നു സംശയം തോന്നി. മമ്മൂട്ടിയെ വിളിച്ചു ദിനേശ് പണിക്കര്‍ പറഞ്ഞു.’ ഞാന്‍ ഈ സിനിമയില്‍നിന്നു പിന്‍മാറുകയാണ്. ഈ തിരക്കഥയുമായി സിനിമയെടുക്കാന്‍ ഞാനില്ല. എടുത്താല്‍ എനിക്ക് 50 ലക്ഷം രൂപയെങ്കിലും നഷ്ടമുണ്ടാകും.’ മമ്മൂട്ടിക്ക് ഇതുകേട്ട് ദേഷ്യം വന്നു. ഷൂട്ടിങ് ഇത്ര അടുത്തെത്തുേമ്പാഴാണോ സിനിമ വേണ്ടെന്നുവയ്ക്കുന്നത് എന്നു ചോദിച്ച് മമ്മൂട്ടി പിണങ്ങി. ഒടുവില്‍ പിണക്കം അവസാനിപ്പിച്ച് മമ്മൂട്ടി പറഞ്ഞു. ‘ദിനേശെ ഒരു പതിനഞ്ചുദിവസംകൂടി തരാം. അതിനുള്ളില്‍ തിരക്കഥ വെട്ടിയൊതുക്കാന്‍’ പറഞ്ഞു.
പാര്‍ട്ടിയുടെ എതിര്‍പ്പ്
ഇപ്പോഴത്തെ നിര്‍മ്മാതാവ് എം. രഞ്ജിത്ത്( രജപുത്ര ഫിലിംസ്) ആയിരുന്നു സിനിമയുടെ പ്രൊഡഷക്ഷന്‍ കണ്‍ട്രോളര്‍. സിനിമയില്‍ ഒരുപാടു സഹായങ്ങള്‍ ചെയ്തതത് എം. രഞ്ജിത്തായിരുന്നു. ഒടുവില്‍ പലസീനുകളും ഒഴിവാക്കി തിരക്കഥ പാകപ്പെടുത്തി. ഈ സിനിമയ്ക്ക് ആദ്യമിട്ടപേര് ചെങ്കാടി എന്നായിരുന്നു. മമ്മൂട്ടി അഭിനയിക്കുന്ന ചെങ്കൊടി എന്ന പേര് അനൗണ്‍സ് ചെയ്തതോടെ പല സ്ഥലങ്ങളില്‍നിന്നും ദിനേശിന് ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങി. നിങ്ങളെടുക്കുന്ന സിനിമ മാര്‍ക്‌സിസത്തിനെ കളിയാക്കുന്ന സിനിമയാണ്. നിങ്ങള്‍ ഇടതുപക്ഷത്തെ കളിയാക്കുന്ന സിനിമയാണ് എടുക്കന്നത് എന്നൊക്കെപ്പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍കോളുകള്‍. ഒടുവില്‍ സുരേഷ് ബാബവും ദിനേശും കൂടി എം.എ. ബേബിയെ പോയി കണ്ടു. സ്‌ക്രിപ്റ്റ് പുര്‍ണമായും വായിച്ചുകേള്‍പ്പിച്ചു. ഇടതുപക്ഷത്തെ ഉയര്‍ത്തിപ്പിടിച്ചാണ് ആ സിനിമ രൂപപ്പെടത്തിയിരുന്നത്. അവര്‍ അത് അംഗീകരിച്ചു.
ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞ് മറ്റൊരു പ്രശ്‌നം ഉയര്‍ന്നുവന്നു. പ്രക്ഷോഭങ്ങള്‍ നടത്തുന്ന സീനുകളും സമരങ്ങളുടെ സീനുകളും ഒക്കെ ധാരാളമുണ്ടയിരുന്നു. അങ്ങനെ വന്നപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ബഹളമായി. പല സീനുകളിലും ഒരു അഞ്ഞൂറുപേര്, ആയിരം പേര് ഒക്കെ വേണ്ടിവന്നു. സീനുകളിലെല്ലാം ഇവര്‍ക്കെല്ലാം ചുവന്നകൊടി കൊടുക്കണം, വസ്ത്രം കൊടുക്കണം എല്ലാം കൂടി വന്നുകഴിഞ്ഞപ്പോള്‍ ബജറ്റ് കൂടി. ഈ വിവരം ടി.എസ്. സുരേഷ് ബാബുവിനോടു കാര്യം പറഞ്ഞു. സുരേഷ് ബാബു നന്നായി സഹകരിക്കുന്ന ആളായിരുന്നു. സംവിധായകന്‍ കാരണം സിനിമയുടെ ചെലവു കൂടില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
സ്റ്റാലിന്‍ ശിവദാസ്
അദ്ദേഹത്തിന്റെ അനുജന്‍ ടി.എസ്. സജി ഈ സിനിമയില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. രണ്ടു ഷെഡ്യൂളുകള്‍ ഒരേ സമയത്തുതന്നെ വര്‍ക്ക് ചെയ്ത് പടം ചെയ്തു. മമ്മൂട്ടിയുടെ 45 ദിവസം വാങ്ങിയിരുന്ന ആ സിനിമ 38 ദിവസംകൊണ്ട് തീര്‍ത്തു. അതിന്റെ ഫുള്‍ ക്രെഡിറ്റ് ഈ സംവിധായകന്‍മാര്‍ക്കാണ്. അതുകൊണ്ട് പടത്തിന്റെ ചെലവ് ഉദ്ദേശിച്ച രീതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞു. ഇതിനിടയില്‍ ‘ചെങ്കൊടി’ എന്ന പേരിനെച്ചൊല്ലി ഒരു ആശങ്ക ഉയര്‍ന്നു.
അതിനു മുമ്പ് ഇറങ്ങിയ രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന സിനിമ ഓടാത്ത ഒരു സിനിമയായിരുന്നു. അതിനുമുമ്പ് ഇറങ്ങിയ ലാല്‍സലാം ഓടി. പക്ഷേ അതിനുശേഷം രാഷ്ട്രീയത്തോട് ആളുകള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. അപ്പോള്‍ ആ പേരിനോട് ഒരു പേടി തോന്നി. ചെങ്കൊടി എന്ന പേര് മാറ്റാന്‍ തീരുമാനിച്ചു. സുരേഷ് ബാബുവിന്റെ അതിനുമുമ്പെ ചെയ്ത സിനിമകളെല്ലാം കോട്ടയം കുഞ്ഞച്ചന്‍, പ്രായിക്കരപാപ്പാന്‍ എന്നിങ്ങനെയായിരുന്നു. അതേപോലെ ഒരു പേരിടാമെന്നു കരുതി. ഇതില്‍ രാഷ്ട്രീയക്കാരനായ നായകന്‍ ശിവദാസ്. സ്റ്റാലിനെ പിന്തുണയ്ക്കുന്ന ശിവദാസ്. അങ്ങനെയാണ് സ്്റ്റാലിന്‍ ശിവദാസ് എന്ന പേര് സിനിമയ്ക്കു വന്നത്്
ഈ സിനിമയില്‍ മമ്മൂട്ടിയുണ്ട്, അടിയുണ്ട്, തമാശയുണ്ട് എല്ലാമുണ്ട്്. നായികയായി ഖുശ്ബുവുമുണ്ട്. മമ്മൂട്ടിയാണ്് ഖുശ്ബുവിന്റെ പേര് നിര്‍ദേശിക്കുന്നത്്. ഖുശ്ബു അന്ന് മലയാളത്തില്‍ അധികം അഭിനയിച്ചിട്ടില്ല. ആറുദിവസത്തോളമാണ് ഖുശ്ബു ഷൂട്ടിങ്ങില്‍ ഉണ്ടായിരുന്നത്. അവരുടെ സീനുകള്‍ കുറവായിരുന്നു.
പാരയായി ‘പത്രം’
ഒന്നേകാല്‍ കോടിരൂപയാണ് ആ സിനിമയ്ക്കു മുടക്കിയത്. കൃത്യമായി സംവിധായകന്‍ ഷൂട്ട് ചെയ്തു. ദിനേശ് പണിക്കര്‍ തന്നെയായിരുന്നു വിതരണക്കാരന്‍. ആദ്യത്തെ രണ്ടുദിവസം ചിത്രത്തിനു നല്ല കളക്ഷന്‍ കിട്ടി. ശനിയാഴ് വൈകുന്നേരം ഒരു തിയറ്ററില്‍നിന്ന് ഒരു കോള്‍ വരുന്നു. നാളെ ഞായറാഴ്ച ഒരു സിനിമ റിലീസ് ചെയ്യുന്നു. കുറേനാളായി പെട്ടിയില്‍ കിടന്നിരുന്ന ഒരു പ്രധാന സിനിമ ഞായറാഴ്ച റിലീസ് ചെയ്യുന്നു. പത്രം എന്ന സിനിമ. പത്രം അന്ന് വിപ്ലവം സൃഷ്ടിച്ച സിനിമയായിരുന്നു. കാരണം മലയാള മലയാളമനോരമക്കാരെ മോശമാക്കി എഴുതിയിട്ടുണ്ട് എന്ന പേരില്‍ ആ സിനിമ തടഞ്ഞുവയ്ക്കുകയോ റിലീസ് ചെയ്യാതിരിക്കുകയോ ചെയ്തിരിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ സിനിമ എന്ന പ്രത്യേകതയും ആ സിനിമയ്ക്കുണ്ടായിരുന്നു. 32 സെന്ററുകളിലായിരുന്നു സ്്റ്റാലിന്‍ ശിവദാസിന്റെ റിലീസ്. പത്രം മിക്കവാറും തിയറ്ററുകളില്‍ റിലീസ് ചെയ്തു. പത്രം ഇറങ്ങിയതോടെ എല്ലാവരും സ്റ്റാലിന്‍ ശിവദാസിനെ മറന്നു. പത്രം ഹിറ്റായതോടെ മൂന്നാം ദിവസം സ്റ്റാലിന്‍ ശിവദാസ് താഴേക്കു പോയി. ദിനേശ് പണിക്കര്‍ പ്രതീക്ഷിച്ച സിനിമയായില്ല സ്റ്റാലിന്‍ ശിവദാസ് എന്ന് അദ്ദേഹം തന്നെ പറയുന്നു. തിരക്കഥയില്‍ കുറേക്കൂടി മാറ്റം വരുത്തിയിരുന്നെങ്കില്‍ പടം നന്നായി ഓടിയേന. പടം വിജയിച്ചില്ലെങ്കിലും നല്ല അനുഭവങ്ങളാണ് സ്്റ്റാലിന്‍ ശിവദാസ് നല്‍കിയതെന്ന് നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ പറയുന്നു. മമ്മൂട്ടിയുടെ സൗഹൃദവും പല സിനിമകളിലും അഭിനയിക്കാനുള്ള അവസരവും ടി.എസ്. സുരേഷ് ബാബുബിന്റെയും ടി.എസ്. സജിയുടെയും പല സിനിമകളിലുംഗ സീരിയലുകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതും ആ സിനിമകൊണ്ടാണെന്നും ദിനേശ് പണിക്കര്‍ കരുതുന്നു.
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ