Master News Kerala
Cinema

നൂറ്റമ്പതിനു മേലെ ചിത്രങ്ങൾ അഭിനയിച്ചു; ഇപ്പോഴും തുടക്കക്കാരന്റെ പരിഗണന

ഏബ്രഹാം കോശി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രൊമോഷന്‍ കിട്ടാന്‍ സമയമായിട്ടും അദ്ദേഹത്തിനു കിട്ടേണ്ട പ്രൊമോഷന്‍ കിട്ടിയില്ല. അതോടെ എന്താണു കാരണം എന്നറിയാന്‍ ഒരു ജ്യോത്സ്യനെ കണ്ടു. അദ്ദേഹം പറഞ്ഞു. ‘നമ്മള്‍ ഒരു സദ്യക്കു പോകുകയാണെങ്കില്‍ എല്ലാ വിഭവങ്ങളും വിളമ്പും. ഓരോന്നും കിട്ടേണ്ട സമയത്തെ നമ്മുടെ ഇലയിലെത്തു. സമയമെത്തുമ്പോള്‍ നമ്മുടെ ഇലയില്‍ കിട്ടാനുള്ളതു നമ്മുടെ ഇലയില്‍ കിട്ടും. പ്രൊമോഷന്റെ കാര്യവും അങ്ങനെ തന്നെയായിരിക്കും’ എന്ന്. സനിമയിലെ അവസരങ്ങളുടെ കാര്യത്തിലും ഈ വിശ്വസക്കാരനാണ് അഭിനേതാവുകൂടിയായ ഏബ്രഹാം കോശി.

അതുകൊണ്ട് നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും താരസംഘടനയായ ‘അമ്മ’യില്‍ മെമ്പര്‍ഷിപ്പില്ലാത്തതിനേക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയില്ല. ചെറുതും വലുതുമായ വേഷങ്ങള്‍ക്കൊണ്ട് പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച നടനാണ് ഏബ്രഹാം കോശി. ഇതുപോലുള്ള നിരവധി അനുഭവങ്ങള്‍ അദ്ദേഹം അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.

അമ്മയില്‍ മെമ്പര്‍ഷിപ്പില്ലെങ്കിലും അമ്മ നിര്‍മ്മിച്ച ’20ട്വന്റി’ സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒക്കെ വ്യക്തിപരമായി അറിയാമെങ്കിലും അദ്ദേഹം അതാന്നും ഉപയോഗിക്കേണ്ട എന്ന നിലപാടിലാണ്.

ഒരു ആര്‍ട്ടിസ്‌റ്റെന്നാല്‍…

അമ്മയിലെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ കഴിയാത്തത് തന്റെ തലവിധിയാണെന്ന് അദ്ദേഹം പറയുന്നു. സിനിമയിലെ കാര്യങ്ങളെല്ലാം അങ്ങനെ തന്നെയാണ്. സിനിമയിലെ ആര്‍ട്ടിസ്റ്റിനെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഏബ്രഹാം കോശിക്കുണ്ട്. അത് ഇങ്ങനെയാണ്. ‘ഒരു ആര്‍ട്ടിസ്‌റ്റെന്നാല്‍ മുപ്പതു ശതമാനം ബന്ധങ്ങളും അറുപതുശതമാനം ഭാഗ്യവും പത്തുശതമാനം കഴിവുമാണ്.’

മുതിര്‍ന്ന താരങ്ങളെപ്പോലെ അവസരം കിട്ടാത്തതിനാല്‍ വിഷമിച്ചിട്ട് കാര്യമില്ല. ഇത്രയും സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിട്ടും ദുരനുഭവങ്ങള്‍ക്കു കുറവൊന്നുമില്ല ഏബ്രഹാം കോശിക്ക്. ഭക്ഷണം കഴിക്കാന്‍ പാത്രമെടുത്തുകൊണ്ടു പുറകില്‍ പോയി ക്യൂ നില്‍ക്കൂ എന്നു പറഞ്ഞിട്ടുള്ള അനുഭവങ്ങുമുണ്ടായിട്ടുണ്ട് ഏബ്രഹാം കോശിക്ക്. പലപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരിഗണനയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്.

സിനിമയില്‍ ഭക്ഷണത്തില്‍ പോലും വേര്‍തിരിവുണ്ട്. അത് എന്തിനെന്നു വ്യക്തമല്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും തുല്യപ്രാധാന്യം അക്കാര്യത്തിലെങ്കിലും നല്‍കേണ്ടതാണ്. മമ്മൂട്ടിയുടെ തല്ലുവാങ്ങുന്ന നടനും ആ സിനിമയില്‍ ഒരു സ്ഥാനമുണ്ട്. ആ പരിഗണന നടന്‍മാര്‍ക്കു നല്‍കണം. ഒരിക്കല്‍ മറ്റൊരാള്‍ക്കു സെറ്റിലെ മോശം അനുഭവമുണ്ടായപ്പോള്‍ പ്രൊഡക്ഷന്‍മാനേജരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍’ നിങ്ങള്‍ നിങ്ങളുടെ പണി നോക്കിയാല്‍ മതി എന്നായിരുന്നു മറുപടി’. പിന്നെ അങ്ങനെ ഇടപെടാന്‍ ഏബ്രഹാം കോശി ശ്രമിച്ചിട്ടില്ല. സിനിമ ഒരു സ്വപ്‌നലോകമല്ലെന്നു വ്യക്തമാക്കുകയാണ് ഏബ്രഹാം കോശി എന്ന നടന്‍.

Related posts

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin

നസീര്‍ മകനുവേണ്ടി ഡേറ്റ് നല്‍കി; ജയന് ഒരു മകനുണ്ട്

Masteradmin

ഷൈന്‍ ടോം ചാക്കോയ്ക്ക് പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയും

Masteradmin

ചാൻസിനായി ജയസൂര്യ ആരുടെയും കാലു പിടിക്കുമായിരുന്നു; തുറന്നു പറഞ്ഞ് പഴയ സുഹൃത്ത്

Masteradmin

പട്ടിണി കിടന്നാലും ആ നടൻറെ മുഖത്തു ഇനി ക്യാമറ വക്കില്ല

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

Masteradmin

ഇടച്ചേന കുങ്കനെ ഹിറ്റാക്കിയത് ശരത്കുമാർ തന്നെയോ; ഇത് കേട്ടാൽ ആരും അങ്ങനെ പറയില്ല

Masteradmin

ആ ഒരു ചിത്രം തകർത്തത് സാജൻ സൂര്യയുടെ സിനിമാ സ്വപ്നങ്ങൾ …

Masteradmin

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

സുകുമാരന്‍ പണം സമ്പാദിച്ച നടന്‍, ദാരിദ്ര്യത്തില്‍പെട്ട നല്ല നടന്‍മാരും ഉണ്ട്

Masteradmin