പത്തനാപുരം നിവാസികൾ ഇപ്പോഴും ആ നടുക്കുന്ന ദൃശ്യത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതരായിട്ടില്ല. പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് വന്ന ഒരു യുവതി. അവളെ പിന്തുടർന്നു വന്ന് കഴുത്ത് അറുക്കാൻ ശ്രമിക്കുന്ന ഒരു യുവാവ്. അവൻ അവളുടെ കഴുത്തിൽ കുത്തിയും പരിക്കേൽപ്പിക്കുന്നു. പിടികൂടാൻ എത്തിയ നാട്ടുകാർക്ക് നേരെയും അവൻ ആക്രമാസക്തനാകുന്നു. ഒടുവിൽ നാട്ടുകാരും പോലീസുമൊക്കെ ചേർന്ന് പിടികൂടിയപ്പോൾ അവൾ വഞ്ചിച്ചത് കൊണ്ടാണ് താൻ ഇങ്ങനെയൊക്കെ ചെയ്തത് എന്ന് അവൻ പറയുന്നു.
മലപ്പുറം സ്വദേശിയായ ഗണേശൻ എന്ന യുവാവാണ് ഭാര്യ രേവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഇരുവരും തമ്മിൽ നിരവധി ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
വെറും ഏഴുമാസം മുമ്പാണ് ഇവർ വിവാഹിതരായത്. പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് രേവതി പോലീസിനെ സമീപിച്ചിരുന്നു. ഗണേശനും ഭാര്യയെ കാണാനില്ലെന്ന് കാട്ടി പോലീസിന് പരാതി കൊടുത്തിരുന്നു. പോലീസ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചു. സ്റ്റേഷനിൽ നിന്ന് ചർച്ച കഴിഞ്ഞ് പുറത്തേക്ക് പോയപ്പോഴാണ് ഗണേശൻ രേവതിയെ കൊല്ലാൻ ശ്രമിച്ചത്. എന്തായാലും അതിദാരുണമായ ഈ സംഭവം കണ്ടവരെല്ലാം ഞെട്ടലിലാണ്. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണം എന്നാണ് ഈ കുറ്റകൃത്യം നേരിട്ട് കണ്ടവരുടെ നിലപാട്. എന്തിനാകാം ഈ യുവാവ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്. എന്തൊക്കെയോ പ്രശ്നങ്ങൾ ഇവർക്കിടയിൽ ഉണ്ട് എന്നതാണ് വസ്തുത. എന്തായാലും ചെറിയ ദാമ്പത്യ പ്രശ്നങ്ങൾ പോലും അരുംകൊലയിലേക്ക് പോകുന്നു എന്നത്കേരളത്തിൻറെ സമാധാന അന്തരീക്ഷത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇത്തരം തിന്മകൾ സമൂഹത്തിൽ നിന്ന് അശേഷം ഇല്ലാതാക്കാൻ വേണ്ടിഎല്ലാവരും പരിശ്രമിക്കേണ്ടിയിരിക്കുന്നു.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ