എന്തൊക്കെ കഴിവുകള്‍ ഉള്ളവരാണ് ഈ കൊച്ചു കേരളത്തില്‍?് ഓരോ ആളുകളെക്കുറിച്ചും അറിയുമ്പോള്‍ നമുക്ക് അത്ഭുതം അവസാനിക്കുന്നില്ല. അത്തരത്തില്‍ അത്ഭുതകഴിവുള്ള ഒരു വീട്ടമ്മയാണ് ലീലാമ്മ. ലീലാമ്മ അത്രവലിയ കാര്യങ്ങളൊ്ന്നും ചെയ്യുന്നില്ല. ആളുകള്‍ക്കു സഹായകരമായ ചെറിയ കാര്യം മാത്രമാണ് അവര്‍ നല്‍കുന്നത്. പുഴുത്ത പല്ലിനുള്ളിലെ പുഴുവിനെ അവര്‍ നാടന്‍ ചികിത്സകൊണ്ട് അവര്‍ പുറത്തെടുക്കും. അതിനു പല്ലില്‍ പുഴുവുണ്ടോ എന്നു ചോദിച്ചാല്‍ ‘ഉണ്ട്’ എന്നാണ് ലീലാമ്മയുടെ ഉത്തരം. പുഴുവിനെ അവര്‍ കണ്ടിട്ടുമുണ്ട്. പക്ഷേ, ഡോക്ടര്‍മാര്‍ സമ്മതിക്കില്ല. അതെന്താണു കാര്യം എന്നു ലീലാമ്മയ്ക്കറിയില്ല. എന്തായാലും ചെറുപ്പം മുതല്‍ മറ്റുള്ളവരുടെ വേദനയ്ക്കു ശമനം നല്‍കുന്ന ലീലാമ്മയ്ക്ക്് പല്ലില്‍ പുഴുവുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ നാത്തൂന്‍ ചെയ്യുന്നതുകണ്ടാണ്് ലീലാമ്മ പഴുവിനെ പിടിക്കാനുള്ള ചികിത്സ പഠിച്ചത്. പുഴുവിനെ ഇവര്‍ പല്ലില്‍നിന്നും എടുത്തിട്ടുമുണ്ട്. പല്ലില്‍നിന്നു എടുക്കുന്നതു വിവാഹം ചെയ്തു വന്നതിനുശേഷമാണ്.
ചിലരുടെ പല്ലിന്റെമോണ പഴുക്കാറുണ്ട്.ചിലരുടെ പല്ലിന് തേയ്മാനം ഉണ്ടാകാറുണ്ട്. ഇതുപോലുള്ള രോഗങ്ങള്‍ക്ക് ലീലാമ്മയുടെ കൈയില്‍ മരുന്നില്ല. ആകെ പല്ലില്‍ പുഴുവുണ്ടെങ്കില്‍ പുഴുവിനെ പിടിക്കും, അത്രമാത്രം.
സൂര്യന്‍ ഉദിച്ചുയരുന്ന സമയത്താണ് ചികിത്സ. ആ സമയത്ത് സംസാരമൊന്നുമില്ല. പല്ലില്‍ പുഴുവള്ളയാള്‍ക്ക് ചൂടുവെള്ളം വായില്‍ കൊള്ളാന്‍ നല്‍കും. അത് കുലുക്കുകുഴിഞ്ഞ് തുപ്പും. ഇങ്ങനെ രണ്ടുതവണ ആവര്‍ത്തിക്കും. തുടര്‍ന്ന് അസുഖമുളള പല്ലിന്റെ വശത്തെ കവിളില്‍ പച്ചമരുന്നു പുരട്ടുന്നു. മരുന്നു നന്നായി തേച്ചു പിടിപ്പിക്കും. ഈ സമയത്ത് ലീലാമ്മച്ചേടത്തി സംസാരിക്കില്ല. മരുന്നു ചെയ്ത് കുറച്ചുകഴിയുമ്പോള്‍ കഴുകിക്കളയും. പുഴുവുണ്ടെങ്കില്‍ കവിളില്‍ ഒരു തടിപ്പ് പ്രത്യക്ഷപ്പെടും. ആ തടിപ്പ് ബ്ലേഡുകൊണ്ട് പതിയെ ചുരണ്ടി പുഴുവിന്റെ തല മുറിച്ചുകളയും. ശരീരത്തിന്റെ രോമകൂപങ്ങളില്‍നിന്നാണ് പുഴുവരുന്നത് എന്നാണ് ലീലാമ്മച്ചേച്ചി പറയുന്നത്. ചികിത്സ നടത്തുന്നുണ്ടെങ്കിലും ലീലാമ്മച്ചേടത്തിക്കു പോലും ഈ ചികിത്സയുടെ രഹസ്യം അറിയില്ല.
ഇടയ്ക്ക് പോലീസുകാരും ഡോക്ടര്‍മാരും ഒക്കെ വിളിച്ചിരുന്നു. ലീലാമ്മച്ചേടത്തി രണ്ടുകൂട്ടരോടും വന്നു നോക്കിക്കോളൂ എന്നാണു പറയാറ്. എന്തെങ്കിലും തട്ടിപ്പുണ്ടെങ്കില്‍ അവര്‍ക്കു നോക്കാമല്ലൊ. അത്രയ്ക്ക് വിശ്വാസമാണ് ലീലാമ്മച്ചേച്ചിക്ക് സ്വന്തം ചികിത്സയില്‍.