കഴിഞ്ഞ ബിഗ്ബോസിൽ അവസാനം വരെ എൻട്രി പ്രതീക്ഷിച്ചിരുന്ന ആളായിരുന്നു നടൻ മുൻഷി രഞ്ജിത്ത്. ആദ്യഘട്ട ഇൻറർവ്യൂകൾ എല്ലാം വിജയകരമായി പാസാക്കി ബിഗ് ബോസിലേക്ക് പ്രവേശനം പ്രതീക്ഷിച്ചിരിക്കവെയാണ് അവസരം നിഷേധിക്കപ്പെട്ടത് എന്ന് രഞ്ജിത്ത് പറയുന്നു.
ഏറെ ദുഃഖം ഉണ്ടാക്കിയ സംഭവം ആണത്. നൂറു ദിവസം വീട്ടിൽനിന്ന് വിട്ടുനിൽക്കാനായി ധാരാളം ഒരുക്കങ്ങൾ ചെയ്യേണ്ടിയിരുന്നു. അതുവരെ ചെയ്തുവന്ന എല്ലാ കാര്യങ്ങളും അത്രയും ദിവസം മുടങ്ങും എന്നത് മുൻകൂട്ടി കണ്ട് തയ്യാറെടുപ്പുകൾ നടത്തി. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ പ്രൊഡ്യൂസറോട് ഇക്കാര്യം പറഞ്ഞതിനെ തുടർന്ന് താൻ അവതരിപ്പിച്ചിരുന്ന കഥാപാത്രം ജയിലിലാകുന്ന ഒരു സീൻ ചെയ്ത് ആ വേഷം അവസാനിപ്പിച്ചു. ബിഗ് ബോസിലേക്ക് വേണ്ടി ധാരാളം ഡ്രസ്സുകളും മറ്റും വാങ്ങിക്കൂട്ടിയിരുന്നു. എല്ലാം കഴിഞ്ഞ് ഇരിക്കുമ്പോഴാണ് അവസാനം പ്രവേശനം നിഷേധിക്കപ്പെട്ട കാര്യം ബിഗ് ബോസിൻറെ അണിയറക്കാർ വിളിച്ച് പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു.
അതറിഞ്ഞ് അഖിൽ മാരാർ തന്നെ വിളിച്ചിരുന്നു. പരിചയക്കാരായ പലരും ഉണ്ടാകുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു അഖിലും എന്ന് രഞ്ജിത്ത് ഓർക്കുന്നു.
ബിഗ് ബോസിൽ പ്രവേശനം കിട്ടില്ല എന്ന് പറഞ്ഞപ്പോൾ ആദ്യം വിളിച്ചത് സീരിയലിന്റെ പ്രൊഡ്യൂസറെ ആണ്. കാര്യം പറഞ്ഞപ്പോൾതന്നെ ജയിലിൽ പോയ കഥാപാത്രത്തെ ജാമ്യം എടുത്ത് പുറത്തുകൊണ്ടുവരാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഏറെ സന്തോഷം പകരുന്ന കാര്യമായിരുന്നു അത്.
ബിഗ് ബോസിന് വേണ്ടി വാങ്ങിയ വസ്ത്രങ്ങൾ ഇപ്പോൾ ചാനലുകളിൽ അഭിമുഖം വരുമ്പോഴോ മറ്റോ ആണ് ഉപയോഗിക്കുന്നത് എന്ന് രഞ്ജിത്ത് തമാശരൂപേണ പറഞ്ഞു.
ബിഗ് ബോസിൽ പ്രവേശനം ഏറെ ആഗ്രഹിച്ചിരുന്നു. അതിന് കാരണം മറ്റൊന്നുമല്ല. ലോകത്തോട് പറയാൻ തനിക്ക് ഏറെ കാര്യങ്ങൾ ഉണ്ട്. വെറുതെ റോഡിൽ നിന്ന് പറയുന്നവരെ ആളുകൾ ഭ്രാന്തൻ എന്ന് മുദ്രകുത്തും. എന്നാൽ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് പറഞ്ഞാൽ അത് കേൾക്കാൻ ആളുകൾ ഉണ്ടാവും. ബിഗ് ബോസ് ഇത്തരത്തിൽ വലിയൊരു വേദിയാണ്. പങ്കെടുക്കുന്നവരുടെ ജീവിതവീക്ഷണങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ അവസരം നൽകുന്ന ഒരു വേദി. ഇത്തവണ പ്രവേശനം നിഷേധിക്കപ്പെട്ടു എങ്കിലും അടുത്ത തവണയെങ്കിലും അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുൻഷി രഞ്ജിത്ത് …
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ