മലയാള സിനിമയില്‍ തനതായ വഴി വെട്ടിത്തുറന്നയാളാണ് ബിജു മേനോന്‍. സീരിയലില്‍ ആരംഭിച്ച ബിജു മേനോന്റെ അഭിനയജീവിതം ഒപ്പം നിന്നു കണ്ടയാളാണ് പ്രശസ്ത അഭിനേതാവ് മനുവര്‍മ്മ.ബിജുവിന്റെ അഭിനയത്തെ മനവര്‍മ്മ വിശദമായി നിരീക്ഷിച്ചിട്ടുണ്ട്. ബിജുമേനോന്റെ അഭിനയത്തെക്കുറിച്ചു മനുവര്‍മ്മ മനസുതുറക്കുന്നു.
മനു വര്‍മ്മയുടെ വാക്കുകള്‍: ‘ബിജുമേനോന്‍ സഹോദരതുല്യനാണ്. കൂടെ ജനിച്ചുവളര്‍ന്നയാള്‍. സംയുക്ത ബന്ധുവാണ്. ആ കുടുംബം മുഴുവന്‍ എന്റെ ഫാമിലി തന്നെയാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ ബിജുവുമായി അടുത്ത ബന്ധമാണ്. തൃശൂരില്‍നിന്നു ഐ.സി.ഡബ്ല്യൂവിനു പോകുമ്പോഴാണ് ബിജു ആദ്യ സീരിയലില്‍ അഭിനയിക്കുന്നത്.’ അതിനുമുമ്പു തന്നെ മനുവര്‍മ്മ ഐ.വി. ശശിയുടെ നീലഗിരി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
ജൂഡ് അട്ടിപ്പേറ്റിയുടെ ഒരു ലൊക്കേഷനിലേക്ക് ബിജുവും ചേട്ടനും കൂടി ഒരു ഇന്റര്‍വ്യൂവിനു പോയതാണ്. ബിജു അന്ന് അഭിനയത്തോടൊന്നും ഒരു താല്‍പ്പര്യവുമില്ലാതെ താടിയൊക്കെ വളര്‍ത്തി നില്‍ക്കുകയായിരുന്നു. ചേട്ടനായിരുന്നു അഭിനയത്തിനു താല്‍പ്പര്യം. ‘മിഖായേലിന്റെ സന്തതികള്‍’ എന്ന സീരിയലായിരുന്നു അത്. ബിജു തെരഞ്ഞെടുക്കപ്പെട്ടു. മനോഹരമായ അഭിനയമായിരുന്നു അതില്‍ ബിജുമേനോന്റേത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ‘പുത്രന്‍’ എന്ന സിനിമ പുറത്തിറങ്ങിയത്. അതില്‍ നായകനായതും ബിജു മേനോനായിരുന്നു. ചിപ്പിയായിരുന്നു നായിക.നീലഗിരി എന്ന പടംകഴിഞ്ഞ് ബിജുമേേനാന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ സിനിമാ ഫീല്‍ഡിലേക്ക് ഇല്ലെന്ന ഉറച്ചനിലപാടിലായിരുന്നു ബിജു മേനാന്‍.
മടിയനായ ബിജു മേനോന്‍
അച്ഛനും അമ്മയും ഉള്ള അവസരത്തിലും അഭിയത്തിനില്ല എന്ന അഭിപ്രായത്തിലായിരുന്നു ബിജുമോനോന്‍. ഒരു മടിയനാണ് ബിജു മേനോന്‍ എന്നു കരുതുന്നില്ല. പക്ഷേ, ഫൈറ്റ് ചെയ്യാനൊക്കെ ഒരു മടിയുണ്ട്. അല്ലാതെ മറ്റു മടികളൊന്നമില്ല. നല്ലൊരു സൗണ്ട് ബിജു മേനോനുണ്ട്. ആക്ഷന്‍സില്‍ മറ്റുള്ളവരുടെ അനുകരണങ്ങളൊന്നുമില്ല. ബിജു എന്ന നടന്റെ സവിശേഷത എന്നു പറഞ്ഞാല്‍ വളരെ ഫ്‌ളെക്‌സിബളായിട്ടുള്ള നടനാണ് എന്നതാണ്. ‘വെള്ളിമൂങ്ങ’ ഉള്‍പ്പെടെയുള്ള സിനിമകള്‍ കണ്ടാല്‍ ഇതറിയാം. ബിജു മേനോന്റെ പോലീസ് വേഷങ്ങള്‍ മികച്ചതാണ്. ‘അസുരവംശം’ എന്ന സിനിമയിലെ വേഷമാണ് ഏറ്റവും മികച്ചതെന്നാണ് മനു കരുതുന്നത്. ബാബ കല്ല്യാണിയിലെ പോലീസ് വേഷവും ഫെഌക്‌സിബിളായിട്ടു ചെയ്ത വേഷമാണ്്.
ഇപ്പോഴത്തെ കാലത്തെ നായകസങ്കല്‍പ്പം വളരെ വ്യത്യസ്തമാണ്. സൗന്ദര്യത്തിന്റെ സങ്കല്‍പ്പങ്ങളും വ്യത്യസ്തമാണ്. ഇപ്പോഴത്തെ ന്യൂജെന്‍ എന്താണ് ആവശ്യപ്പെടുന്നത് അതുകൊടുക്കുക, അത്രേയുള്ളു. ഇപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. സീരിയലില്‍ അഭിനയിക്കുന്ന എല്ലാവരും താടി ഒരു ശീലമാക്കിയിട്ടുണ്ട്. മനുവൊക്കെ അഭിനയിക്കുന്ന സമയത്ത് ദിനവും ഷേവ് ചെയ്തിട്ടാണ് അഭിനയിച്ചിരുന്നത്. ഇപ്പോഴത്തെ പിളേളര്‍ അങ്ങനെയല്ല, രിവിെല കുളി കഴിഞ്ഞ് അങ്ങുപോവുക. ഇനി സിനിമാ ഭാവുകത്വം എങ്ങനെയാണ് എന്നു പറയാന്‍ കഴിയില്ല. അതു കണ്ടറിയേണ്ടിയിരിക്കുന്നു.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ