മമ്മൂട്ടിയുടെ രാക്ഷസ രാജാവ് എന്ന സിനിമ തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഷക്കീലയെ വച്ച് രാക്ഷസ രാജ്ഞി എന്ന സിനിമ ഇറക്കിയതിന്റെ ഉള്ളറക്കഥകൾ തുറന്നു പറയുകയാണ് പ്രശസ്ത സംവിധായകൻ എ ടി ജോയ്.ഷക്കീല തരംഗം അവസാനിക്കാൻ അത് കാരണമായെന്നും AT ജോയ് പറഞ്ഞു. മമ്മൂട്ടിക്കെതിരെ ഇത്തരം ഒരു പടം ചെയ്യുന്നതിനോട് ഷക്കീലയ്ക്ക് താല്പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ രാക്ഷസ രാജ്ഞിയിൽ അഭിനയിക്കാനുള്ള ഓഫർ അവർ നിരസിച്ചു. പക്ഷേ മറ്റൊരു സിനിമയ്ക്ക് വേണ്ടി എന്ന പേരിൽ അവരെ കബളിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നു. ആ സിനിമ ഇറങ്ങിയില്ലായിരുന്നെങ്കിൽ ഇപ്പോഴും മലയാളത്തിൽ അത്തരം പടങ്ങൾ ഓടുമായിരുന്നു – ജോയ് പറഞ്ഞു. ഇത്തരം സിനിമകളിൽ അഭിനയിച്ചത് കൊണ്ട് സാമ്പത്തികമായി വലിയ നേട്ടമൊന്നും ഷക്കീലയ്ക്ക് ഉണ്ടായിട്ടില്ല. പലരും അവരെ മുതലെടുക്കുകയായിരുന്നെന്നും ജോയ് ചൂണ്ടിക്കാട്ടി.
സിൽക്ക് സ്മിതയുടെ ഇഷ്ട ഫോട്ടോഗ്രാഫർ
സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് AT ജോയിയുടെ തുടക്കം. അന്നത്തെ ചില അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് അദ്ദേഹം. സിൽക്ക് സ്മിത വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന കാലത്ത് അവർ ഫോട്ടോയ്ക്ക് പോസ് ചെയ്യുമായിരുന്ന ചുരുക്കം ചില ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു ജോയ്. എല്ലാവരും ചിത്രങ്ങൾ എടുക്കുന്നത് സ്മിതയ്ക്ക് ഇഷ്ടമല്ലായിരുന്നു. രണ്ടോ മൂന്നോ പേർക്കു വേണ്ടി മാത്രമേ അവർ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നുള്ളു. നിങ്ങൾ എടുക്കുന്ന ഫോട്ടോകൾ വളരെ നല്ലതാണ് എന്നു പറഞ്ഞ് സിൽക്ക് സ്മിത അഭിനന്ദിച്ച കാര്യവും എ ടി ജോയി ഓർത്തെടുക്കുന്നു …
ന്യൂജനറേഷൻ എന്നത് തട്ടിപ്പ്; ഡിജിറ്റൽ ക്യാമറകൾ വന്നത് സിനിമ നശിപ്പിച്ചു
ഡിജിറ്റൽ ക്യാമറകൾ വന്നതോടെയാണ് സിനിമാരംഗം നശിച്ചത് എന്ന് പ്രശസ്ത സംവിധായകൻ എ.ടി ജോയ്.
ആർക്കും സിനിമ എടുക്കാം എന്നതായി ഇപ്പോഴത്തെ സ്ഥിതി. കൃത്യമായ അറിവോ ധാരണയോ ഒന്നുമില്ലാതെയാണ് പലരും സിനിമ എടുക്കുന്നത്. പല സംവിധായകർക്കും സാങ്കേതികവിദ്യയിൽ അറിവില്ല. ഒരേ ഡയലോഗുകൾ തന്നെ വൈഡ് ഷോട്ടും ക്ലോസും എടുക്കുന്നവർ ഉണ്ട്. ഇതൊക്കെ അനാവശ്യ സമയ ചെലവാണ് ഉണ്ടാക്കുന്നത്. ന്യൂജനറേഷൻ വന്നതോടെ സിനിമ മേഖല മാറി എന്നത് ശരിയല്ല. അങ്ങനെ ഗുണപരമായ ഒരു മാറ്റവും ഈ രംഗത്ത് ഉണ്ടായിട്ടില്ല. പണ്ട് തുണ്ട് സിനിമകൾ എന്ന് കളിയാക്കിയിരുന്ന ചിത്രങ്ങളിലേക്കാൾ അധികം അത്തരം രംഗങ്ങൾ ഇപ്പോഴത്തെ സിനിമകളിലുണ്ട്. എന്തിന് ലിപ് ലോക്ക് സീനുകൾ പോലും പതിവായിരിക്കുന്നു.
ഷക്കീല തരംഗത്തിന്റെ കാലത്ത് അത്തരം സിനിമകൾ സംവിധാനം ചെയ്തതിന്റെ പേരിൽ പല അവമതിപ്പുകളും പിന്നീട് നേരിടേണ്ടി വന്നതായും ജോയ് പറഞ്ഞു
വീഡിയോ മുഴുവനായി കാണാൻ