Master News Kerala
Cinema

മമ്മൂട്ടിയും മോഹൻലാലും ഒരിക്കലും വിഗ് വയ്ക്കാതെ നടക്കാൻ ധൈര്യപ്പെടില്ല

സിനിമാരംഗത്തെ ചില പ്രവണതകൾ തുറന്നു പറയുകയാണ് നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. മലയാള താരങ്ങളും തമിഴ് താരങ്ങളും തമ്മിലുള്ള വ്യത്യാസം അദ്ദേഹം എടുത്തു പറയുന്നു. മമ്മൂട്ടിയും മോഹൻലാലും ഒരിക്കലും വിഗ് വയ്ക്കാതെ നടക്കാൻ ധൈര്യപ്പെടില്ല. അവർ രണ്ടും നല്ല സുന്ദരന്മാരാണ്. പക്ഷേ അവർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ പുറത്തിറങ്ങി നടക്കാൻ സാധിക്കില്ല. അതേസമയം തമിഴ് സൂപ്പർതാരം രജനീകാന്തിനെ ഇക്കാര്യത്തിൽ താണു വണങ്ങണം. സിനിമയിൽ വേറെ, ജീവിതത്തിൽ വേറെ എന്നതാണ് അദ്ദേഹത്തിൻറെ സ്റ്റൈൽ. തമിഴ്നാട്ടുകാരുടെ വിനയം മലയാളികൾ കണ്ടു പഠിക്കേണ്ടതാണ്.

ഐശ്വര്യ റായ് നായികയായി അഭിനയിച്ചപ്പോൾ ഐശ്വര്യ നിങ്ങളുടെ നായികയോ എന്ന് ഒരാൾ ചോദിച്ചത് പോലും രജനീകാന്ത്

തമാശയായി പറയും. അദ്ദേഹത്തിന് അത്തരത്തിലുള്ള യാതൊരു ജാഡകളും ഇല്ല എന്ന് നാസർ പറയുന്നു. അജിത്തിന്റെ കാര്യവും നാസർ എടുത്തു പറഞ്ഞു. എന്നൈ അറിന്താൽ എന്ന സിനിമയിൽ താൻ അഭിനയിക്കുമ്പോൾ നായകനായ അജിത്ത് അവിടേക്ക് വന്നു. താൻ അജിത്തിനൊപ്പം ഒരു സെൽഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അനുവാദം തരികയും പെട്ടെന്ന് സംവിധായകൻ ഗൗതം മേനോൻ അജിത്തിനെ വിളിച്ചതിനാൽ അത് നടക്കാതെ പോവുകയും ചെയ്തു. എന്നാൽ അധികം വൈകാതെ അജിത്ത് തന്നെ സെൽഫി എടുക്കാൻ അടുത്തേക്ക് വിളിച്ചു. താൻ പ്രകടിപ്പിച്ച ആഗ്രഹം മറന്നു പോവാതെ സെൽഫി എടുക്കാൻ അദ്ദേഹം തയ്യാറായത് ആ വിനയത്തിന്റെ ഉദാഹരണമാണ്.

മലയാളത്തിലെ പല യുവ നടന്മാരും കാണിക്കുന്ന ജാഡ വലുതാണ്. ചെറിയ ചില ചിത്രങ്ങളിൽ അഭിനയിച്ചവർ പോലും ഇപ്പോൾ സംവിധായകർ ഫോൺ വിളിച്ചാൽഎടുക്കാൻ പോലും കൂട്ടാക്കാറില്ല. മാനേജരുമായി സംസാരിക്കാൻ ആണ് പറയുക. ഇതൊന്നും ശരിയായ പ്രവണതയല്ല. സാൾട്ട് ആൻഡ് പെപ്പർ ലുക്കിന് ഒരു കുഴപ്പവുമില്ല, ഇപ്പോൾ അതിന് നല്ല സ്വീകാര്യത കിട്ടുന്നുണ്ടെന്നും നാസർ ലത്തീഫ് പറഞ്ഞു.

 വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin

കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin

എഫക്ട്‌സിന്റെ രാജാവ്

Masteradmin

ചെറിയ മുടക്കുമുതല്‍; വമ്പന്‍ ഹിറ്റ്, ഇത് നിസാര്‍ സ്‌റ്റൈല്‍

Masteradmin

ബാദുഷ മലയാള സിനിമയെ കാർന്നു തിന്നുന്ന ക്യാൻസർ; കെ ജി ജോർജിനെ മമ്മൂട്ടി എങ്കിലും നോക്കണമെന്നും തുറന്നടിച്ച് ശാന്തിവിള ദിനേശ്

Masteradmin

മദ്യപിച്ചവരെ ഇറക്കിവിട്ടിട്ടുണ്ട്; ഭാവിയില്‍ നടിമാര്‍ക്ക് ലൊക്കോഷനിലെത്താന്‍ പറ്റാതാകും

Masteradmin