മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വേഷത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തതകൊണ്ടുവന്ന ചിത്രമായിരുന്നു വി.ജി. തമ്പി സംവിധാനം ചെയ്ത ‘സൂര്യമാനസം’. മമ്മൂട്ടിയുടെ ഗെറ്റപ്പിലുള്ള വ്യത്യസ്തത തന്നെയായിരുന്നു ‘സൂര്യമാനസം’ എന്ന സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം.
സൂര്യമാനസത്തിന്റെ പിറവിക്കു പിന്നിലെ കഥ പറയുകയാണ് സംവിധായകന്‍ വി.ജി. തമ്പി.
1992ലാണ്് സൂര്യമാനസം തിയറ്ററുകളിലെത്തിയത്. 1988-ല്‍ ഇറങ്ങിയ വിറ്റ്‌നസ് കണ്ടശേഷമാണ് മമ്മൂട്ടി സിനിമ ചെയ്യാന്‍ താല്‍പ്പര്യമറിയിക്കുന്നത്. അന്ന് തനിയാവര്‍ത്തനം, മുദ്ര തുടങ്ങിയ സിനിമകളെടുത്ത നന്ദകുമാര്‍ എന്ന നിര്‍മ്മാതാവാണ് ഇതിനായി വി.ജി. തമ്പിയെ സമീപിച്ചത്. പല സബ്ജക്റ്റുകളും ആലോചിച്ചു.
അമ്മയുടെയും മകന്റെയും കഥ
അന്ന് മലയാളത്തില്‍ ഏറ്റവും ‘സ്റ്റാര്‍ഡ’മുള്ള നടനായിരുന്നു മമ്മൂട്ടി. അദ്ദേഹത്തെവച്ച് എന്തെങ്കിലും ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു വെറൈറ്റി വേണമെന്ന ഒരാഗ്രഹമുണ്ടായിരുന്നു വി.ജി. തമ്പിക്ക്. സാബ് ജോണ്‍ ആയിരുന്നു സ്‌ക്രിപ്റ്റ് റൈറ്റര്‍. ഒരുപാട് സബ്ജക്റ്റുകള്‍ ആലോചിച്ചു. പലതും മമ്മൂട്ടിയുമായി ഡിസ്‌കസ്് ചെയ്തു. ഇങ്ങനെ ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ഒരു പ്രത്യേക സാഹചര്യത്തിലാണ് സാബ് ജോണ്‍ സൂര്യമാനസത്തിന്റെ കഥ പറയുന്നത്.
ഒരു അമ്മയും മകനും തമ്മിലുള്ള ഒരു റിലേഷന്റെ കഥ. അമ്മയ്ക്കു മകനും മകന് അമ്മയും മാത്രം. മകനാണെങ്കില്‍ എട്ടവയസുകാരന്റെ മാത്രം ബുദ്ധി. നാലാളിന്റെ ആരോഗ്യവും. ആ കഥാപാത്രം നാട്ടില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അതിന്റെപേരില്‍ അവര്‍ക്ക് നാട്ടില്‍നില്‍ക്കാന്‍ കഴിയാതെ പലായനം ചെയ്യേണ്ടിവരുന്നതും ആയിരുന്നു കഥ. അതില്‍ താല്‍പര്യം തോന്നി മമ്മൂട്ടിയോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും താല്‍പ്പര്യമായി. സൂര്യമാനസമാണ് മമ്മൂട്ടി അന്നു ചെയ്തുകൊണ്ടിരുന്നതില്‍നിന്നു വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ വരുന്നത്. മമ്മൂക്ക രൂപത്തിലും ഭാവത്തിലുമൊക്കെ മാറ്റം വരുത്തി മലയാളത്തില്‍ ആദ്യം അഭിനിയിക്കുന്ന സിനിമയാണെന്ന പ്രത്യേകത ചിത്രീകരണസമയത്തു ചിത്രത്തെ ശ്രദ്ധേയമാക്കി. ഓരോ സീന്‍ കഴിയുമ്പോഴും ‘പഴയതൊന്നും കേറി വരുന്നില്ലല്ലൊ’ എന്നു ചോദിച്ചു കഥാപാത്രം തികച്ചും പുതുമയുള്ളതാക്കാന്‍ മമ്മൂട്ടിയും ശ്രദ്ധിച്ചു.
കാസ്റ്റിങ്ങിലും വ്യത്യസ്ത സമീപനമാണ് അണിയറപ്രവര്‍ത്തകര്‍ പുലര്‍ത്തിയത്. കവിയൂര്‍ പൊന്നമ്മയും സുകുമാരിയും ഒക്കെ ഉണ്ടായിട്ടും ഷൗക്ക ജാനകി എന്ന നടിയേയാണ് മമ്മൂട്ടിയുടെ അമ്മയുടെ വേഷത്തിനായി തെരഞ്ഞെടുത്തത്. മമ്മൂട്ടിയുടെ പ്രതിയോഗിയായി എസ്‌റ്റേറ്റ് മാനേജരുടെ വേഷത്തില്‍ രഘുവരന്‍ വന്നു. ജഗതി ശ്രീകുമാര്‍ വളരെ വ്യത്യസ്ത റോളാണ് കൈകാര്യം ചെയ്തത്.
സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ ചിത്രം ഒരു മാഗസിന്റെ കവറില്‍ കൊടുത്ത് ഇത് ആരാണെന്നറിയാമോ എന്നു ചോദിച്ചത് പ്രേക്ഷകരില്‍ ആകാംഷ സൃഷ്ടിക്കാന്‍ സഹായിച്ചു. അക്കാലത്ത് ഗെറ്റപ്പില്‍ മേക്ക് ഓവര്‍ വരുത്തി എടുത്ത ചിത്രങ്ങള്‍ ചുരുക്കമായിരുന്നു. കമലഹാസന്‍ മാത്രമായിരുന്നു അത്തരത്തിലുള്ള വേഷം ചെയ്തിരുന്നത്.
പേര്് വന്ന വഴി
ചിത്രത്തില്‍ മനോഹരമായ ഗാനങ്ങളുമുണ്ടായിരുന്നു. സംഗീതം കീരവാണിയാണ്. കൈതപ്രമാണ് ലിറിക്‌സ്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പുട്ടുറുമീസ് എന്നായിരുന്നു. ആ പേര് സിനിമയ്ക്കിട്ടാല്‍ തിരിച്ചടിയാകുമോ എന്ന സംശയത്തില്‍ പലപേരുകളും ആലോചിച്ചു. അപ്പോഴാണ് ‘സൂര്യമാനസം’ എന്ന വാക്ക് കൈതപ്രത്തിന്റെ പാട്ടില്‍നിന്നു കിട്ടിയത്. തിളച്ചുമറിയുന്ന മനസിന്റെ പ്രതീകമായി ആ പേര് സിനിമയ്ക്കു നല്‍കുകയായിരുന്നു.
ഫഌഷ്ബാക്ക് ബ്ലാക്ക് ആന്‍്ഡ് വൈറ്റില്‍
ഊട്ടിക്കടുത്ത് കുളൂരായിരുന്നു ആദ്യഘട്ട ഷൂട്ടിങ്ങിന്റെ ലൊക്കേഷന്‍. രണ്ടാം ഘട്ടം കുട്ടനാട്ടിലും. ജയാനനന്‍ വിന്‍സന്റായിരുന്നു ക്യാമറാമാന്‍. മമ്മൂട്ടിയുെട ചെറുപ്പവും സൂര്യമാനസം പാട്ടും ബ്ലാക്ക്ആന്‍ഡ് വൈറ്റിലാണ് ഷൂട്ട് ചെയ്തത്. അതുമാത്രം ചെയ്തത് സന്തോഷ് ശിവനാണ് ചെയ്തത്. ജയാനനന്‍ വിന്‍സെന്റിന് എന്തോ ആവശ്യം വന്നു പോകേണ്ടിവന്നതുകൊണ്ടായിരുന്നു അത്. സന്തോഷിന്റെ ഏതോ സിനിമയ്ക്കുവേണ്ടി ബോളിവുഡില്‍നിന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം വരുത്തിയിരുന്നു. അതുപയോഗിച്ചാണ് ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.
തിയറ്ററില്‍ കയറുന്ന പ്രേക്ഷകന്‍ ആദ്യ അഞ്ചുമിനിറ്റില്‍ തന്നെ സിനിമയിലേക്കു കയറണം. അത്തരത്തില്‍ പ്രേക്ഷകനെ ആകര്‍ഷിക്കാനുള്ള ചേരുവകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു.
കൂടുതല്‍ അഭിമുഖം കാണാന്‍ യൂട്യൂബ്് ലിങ്കില്‍ കയറുക