മലയാളത്തിന് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തും സംവിധായകനുമാണ് ബാലു കിരിയത്ത്. എണ്‍പതുകളില്‍ തുടങ്ങിയ സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും അടങ്ങുന്ന സൂപ്പര്‍ താരനിരയെ വളര്‍ത്തിക്കൊണ്ടടുവന്നതിലും ബാലു കിരിയത്തിന് വലിയ പങ്കാണുള്ളത്.
തകിലുകൊട്ടാമ്പുറം
ബാലു കരിയത്തിന്റെ ആദ്യ സിനിമ ‘തകിലുകൊട്ടാമ്പുറ’മായിരുന്നു. പ്രേംനസീര്‍, ഷീല, ഭാസി, സുകുമാരന്‍ തുടങ്ങിയവെരാക്കെ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു അത്. അതിനുശേഷമാണ് ‘വിസ’ എന്ന ചിത്രം ചെയ്യുന്നത്. ഈ ചിത്രത്തിലേക്കു ബാലു കിരിയത്തിനെ നിര്‍ദേശിക്കുന്നത് പ്രശസ്ത കാമറാമാന്‍ വിപിന്‍ ദാസാണ്. ‘വിസ’ സിനിമയുടെ ത്രെഡ് വച്ച് ആരെവച്ച് സംവിധാനം ചെയ്യും എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍.പി. അബു എന്ന നിര്‍മ്മാതാവിന് ബാലു കിരിയത്തിന്റെ പേര് പറഞ്ഞുകൊടുക്കുന്നത് വിപിന്‍ ദാസായിരുന്നു. എം.പി. അബു അതിനു തൊട്ടുമുമ്പ് ‘അണിയാത്ത വളകള്‍’ എന്ന ചിത്രം ബാലചന്ദ്രമേനോനെവച്ച് ചെയ്തിരുന്നു.
‘വിസ’യുടെ പിറവി
അന്നത്തെ കാലത്ത് ഒരു ശരാശരി മലയാളിയുട സ്വപ്‌നമാണ് ഗള്‍ഫിലേക്കു പോകുക എന്നത്. തൊഴിലില്ലായ്മ കൊടികുത്തിവാണകാലത്താണ് ഈ സംഭവം നടക്കുന്നത്. വിദേശത്തുപോയി എങ്ങനെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുന്ന എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ വിഷമങ്ങള്‍ എന്താണ് എന്നതു കാണിക്കണം എന്നാണ് സിനിമയെക്കുറിച്ച് എം.പി. അബു പറഞ്ഞത്. ഈ വിഷയത്തില്‍ അതിനു മുമ്പ് അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് എഴുതിച്ചിരുന്നു. പ്രശസ്ത നാടകരചയിതാവും സംവിധായകനുമായ കെ.ടി. മുഹമ്മദ് ആണ് അത് എഴുതിയത്. ആ സ്‌ക്രിപ്റ്റ് അബു മാറ്റിവച്ചു. അത് ഒരു കൊമേഴ്‌സ്യല്‍ സിനിമയ്ക്കു പറ്റിയതായിരുന്നില്ല. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സിനിമയായിരുന്നു അത്. ഇത് ബാലു കിരിയത്തിനോടു പറഞ്ഞില്ല.
ബോംബെയിലേക്ക്
‘ജി. വിവേകാനന്ദന്റെ ‘ബോംബെയില്‍ ഒരു മധുവിധു’ എന്ന ഒരു ചെറുകഥയുണ്ട്. അത് വായിക്കാന്‍ എം.പി. അബു ബാലു കിരിയത്തിനു നല്‍കി. ഒരു യുവാവും യുവതിയും വിവാഹിതരാകുന്നതും അതിനുശേഷം ബോംബയിലെത്തുന്നതും അവിടെ ചെല്ലുമ്പോള്‍ താമസിക്കാന്‍ സൗകര്യം കിട്ടാത്തതുമൊക്കെയാണ് അതിലെ ഇതിവൃത്തം. ബോംബെയിലും തിരുവനന്തപുരത്തുമാക്കെയാണ് സിനിമ ചിത്രീകരിക്കേണ്ടതെന്നു കണ്ടു. അപ്പോള്‍ എം.പി. അബുവിനോട് പറഞ്ഞു. ‘എനിക്ക് ബോംബെ കാണണം. എന്നിട്ടെ സ്‌ക്രിപ്റ്റ് എഴുതൂ. കാരണം പഠിക്കാതെ എഴുതിയിട്ടു കാര്യമില്ല.’ അങ്ങനെ എം.പി. അബുവും വിപിന്‍ ദാസിനുമൊപ്പം ബാലു കിരിയത്ത് ബോംബെയിലേക്കു പോയി. ബോംബയില്‍ ചെന്നപ്പോള്‍ വിസ ഇന്നുവരും നാളെ വരും എന്നു പ്രതീക്ഷിച്ചു കാത്തുകിടക്കുന്ന നൂറുകണക്കിന് ആളുകളെ കണ്ടു. അവരുടെ താമസസ്ഥലങ്ങളും കണ്ടു. അവിടെനിന്നിറങ്ങുമ്പോള്‍ വിസ കിട്ടാതെ ചതിക്കപ്പെട്ട് ഗള്‍ഫിലേക്കും നാട്ടിലേക്കും പോകാന്‍ കഴിയാതെ കരിക്കുവില്‍ക്കുന്ന ഒരാളെ പരിചയപ്പെട്ടു. അയാളെകണ്ടപ്പോള്‍ തന്നെ അയാളെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാന്‍ തീരുമാനമായി. അങ്ങനെയാണ് വിസ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് രചന തുടങ്ങുന്നത്. ബോംബെയിലെ ജീവിതത്തില്‍ കാബറെ ഡാന്‍സുകള്‍ ഒഴിവാക്കാന്‍ കഴിയില്ല. കാബറെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ എം.പി. അബു താല്‍പ്പര്യപ്പെട്ടെങ്കിലും ബാലു കിരിയത്തിന് അതിനോട് യോജിപ്പില്ലായിരുന്നു. നാട്ടിലെത്തി തിരുവനന്തപുരത്തെ ഒരു ഹോട്ടലിലിരുന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വി.ആര്‍. ഗോപാലകൃഷ്ണനുമായി ചേര്‍ന്നു തിരക്കഥയെഴുതാന്‍ തുടങ്ങി. കരിക്കുകച്ചവടക്കാരനായി ജഗതി ശ്രീകുമാറിനെ നിശ്ചയിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ കുറേ കഥാപാത്രങ്ങളെ അനുബന്ധമായി സൃഷ്ടിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവായി മമ്മൂട്ടിയും ഭര്‍ത്താവ് വരാന്‍ കാത്തിരിക്കുന്ന ഭാര്യയായി ജലജയും വേഷമിട്ടു. ഇവരുടെയൊക്കെ കോമണ്‍ ഫ്രണ്ടായി കാച്ചിലുവിളയില്‍ ഔസേപ്പിന്റെ മകന്‍ സണ്ണിക്കുട്ടി എന്ന തൃശൂര്‍ക്കാരനായ അടിച്ചുപൊളിച്ചു ജീവിക്കുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചു. മോഹന്‍ലാല്‍ ആദ്യമായി കോമഡി അഭിനയിച്ച വേഷമാണിത്.
മമ്മൂട്ടിയില്‍ നിന്ന് ലാലിലേക്ക്്
ഈ കഥാപാത്രം മമ്മൂട്ടിയെക്കൊണ്ടു ചെയ്യിക്കാനായിരുന്നു താല്‍പ്പര്യം. മമ്മൂട്ടിക്ക് അക്കാലത്ത് ഒരു കോമഡി പടം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സ്‌ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിന് ഒരു താല്‍പ്പര്യം. അന്നു മോഹന്‍ലാല്‍ വില്ലന്‍ കഥാപാത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന കാലമാണ്. മദ്രാസില്‍ രഞ്ജിത്ത് എന്ന ഹോട്ടലിലായിരുന്നു ഷൂട്ടിങ്ങിനായി മമ്മൂട്ടിയും മോഹന്‍ലാലും ബാലു കിരിയത്തും മറ്റും താമസിച്ചിരുന്നത്. മോഹന്‍ലാല്‍ ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചത് ബാലു കിരിയത്ത് മമ്മൂട്ടിയോടു പറഞ്ഞു. ‘അതിനെന്താ, അവന്‍ ചെയ്‌തോട്ടെ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അങ്ങനെയാണ് മാേഹന്‍ലാല്‍ ആദ്യമായി ഹാസ്യകഥാപത്രം അവതരിപ്പിച്ചത്. അത് സൂപ്പര്‍ ഹിറ്റാകുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും അന്നും ഇന്നും ഒരുപോലെയാണ്. സഹോദരന്‍മാരെ പോലെയുള്ള അവരുടെ സ്്‌നേഹബന്ധത്തിന്റെ അടയാളം കൂടിയായി ആ സിനിമ.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ