Master News Kerala
Cinema

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

ബറോസും എമ്പുരാനും വലിയ നേട്ടമുണ്ടാക്കില്ലെന്നു പ്രവചനം

ബിജു ഗോപിനാഥന്‍ എന്ന പേര് പലര്‍ക്കും അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ മോഹന്‍ലാലിന്റെ അര്‍ദ്ധസഹോദരന്‍ എന്നു പറഞ്ഞാല്‍ അറിയില്ലെങ്കിലും ഒന്നു ശ്രദ്ധിക്കും. ബിജു ഗോപിനാഥന് ജ്യോതിഷത്തില്‍ ചില കഴിവുകളുണ്ടെന്നാണ് പറയുന്നത്. ബന്ധുഎന്നതിനപ്പുറം മോഹന്‍ലാലിന്റെ കരിയറിനെക്കുറിച്ച് താന്‍ പ്രവചിച്ച കാര്യങ്ങളൊക്കെ ശരിയായിട്ടുണ്ടെന്ന് ബിജു പറയുന്നു.

അതോടൊപ്പം മോഹന്‍ലാലിന്റെ ഭാവിപ്രൊജക്ടുകളെക്കുറിച്ച് ചില പ്രവചനങ്ങളും ബിജു ഗോപിനാഥന്‍ നടത്തുന്നു. മലൈക്കോട്ടൈ വാലിബന്‍ വിജയിക്കില്ല എന്ന് ആദ്യം പ്രവചിച്ചത് താനാണെന്നു ബിജു പറയുന്നു. അതേ പോലെ തന്നെ സംഭവിച്ചു. ക്യാപ്റ്റന്‍ രാജു ‘പവനായി ശവമായി’ എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്തു. അപ്പോള്‍ തന്നെ സിനിമയുടെ പേര് മാറ്റണമെന്നു ബിജു നിര്‍ദേശിച്ചതാണ്. ‘ശവമായി’ എന്നതുമാറ്റി ‘പവനായി വീണ്ടും’ എന്നോ മറ്റോ ആക്കാന്‍ നിര്‍ദേശിച്ചതാണ്. അത് ക്യാപ്റ്റന്‍ അംഗീകരിച്ചില്ല. പടം എട്ടുനിലയില്‍ പൊട്ടി. അതിനുശേഷം ക്യാപ്റ്റന്‍ രാജു അത് അംഗീകരിച്ചു.

ഒടിയന്‍ സിനിമയും ഇതുപോലെയാണ്. ആ സമയത്ത് മോഹന്‍ലാലിനെ നേരിട്ടു കാണാന്‍ കഴിഞ്ഞില്ല. എങ്കില്‍ ആ പ്രൊജക്ട് വേണ്ട എന്നു പറഞ്ഞേനെ. ആ ചിത്രത്തിന്റെ പേരുതന്നെ പരാജയത്തിനു കാരണമായി. അദ്ദേഹത്തിന്റെ മുഖത്തിനുണ്ടായ പ്രശ്‌നമൊക്കെ അതിന്റെ ഫലമാണ്.
എമ്പുരാന്‍ ലൂസിഫറിന്റെ അത്രമികച്ച സിനിമയായിരിക്കില്ല എന്നും ബിജു പറയുന്നു. സിനിമ ഹിറ്റായിരിക്കും പക്ഷേ ലൂസിഫര്‍ പോലെ വലിയ ഹിറ്റ് ആകില്ലെന്നാണ് ബിജുവിന്റെ പ്രവചനം. ബറോസും വലിയ ഹിറ്റാകില്ലെന്നു ബിജു പ്രവചിക്കുന്നു. സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കും. പക്ഷേ, പ്രചരിക്കുന്നതുപോലെ വലിയ തലങ്ങളിലേക്കു പോകില്ല.

മോഹന്‍ലാലിന്റെ പ്രശ്‌നങ്ങള്‍ ഒക്കെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ബിജുവിന്റെ കൈയിലുണ്ട്. ആന്ധ്രയിലൊ കാളഹസ്തിയിലോ ഒന്നും പോയതുകൊണ്ടോ ഹോമം നടത്തിയതുകൊണ്ടോ ഒന്നും ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകില്ല. അതിന് ഒരു മൂന്നു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അത് എന്താണെന്നു തനിക്കറിയാം എന്നാണു ബിജു പറയുന്നത്.
ആന്റണി പെരുമ്പാവൂര്‍ നല്ലൊരു ബിസിനസ് മാനാണ്. അദ്ദേത്തെക്കുറിച്ചു പ്രചരിക്കുന്ന കഥയില്‍ വാസ്തവമില്ലെന്നും ബിജു പറയുന്നു. മോഹന്‍ലാല്‍ തന്നെയാണ് സിനിമ തെരഞ്ഞെടുക്കുന്നത്. ലൊക്കേഷനില്‍ വാങ്ങുന്നത് ഏതു മീനാണെന്നുവരെ അറിയുന്നയാളാണ് ആന്റണി പെരുമ്പാവുര്‍.

മോഹന്‍ലാലിന്റെ സമയം തെളിയാന്‍ സ്വന്തം കൈയിലുള്ള വഴി പറഞ്ഞുകൊടുക്കാന്‍ ബിജു ഗോപിനാഥ് തയാറാണ് എന്നതു മാത്രമാണ് ലാലേട്ടന് ആശ്വാസകരമായുള്ളത്

Related posts

ജഗതിയെപ്പോലെ ജഗതി മാത്രം

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

നൂറ്റമ്പതിനു മേലെ ചിത്രങ്ങൾ അഭിനയിച്ചു; ഇപ്പോഴും തുടക്കക്കാരന്റെ പരിഗണന

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin

ഒരു രൂപ കുറഞ്ഞാലും അഭിനയിക്കില്ലെന്ന് സുരേഷ് കൃഷ്ണ;അങ്ങനെ കത്തനാരുടെ തലവര മാറി

Masteradmin

ഇന്ദ്രന്‍സ് കോസ്റ്റിയുമറല്ലെ; എന്തിനു നടനാകണം?

Masteradmin

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

മമ്മൂട്ടിയും മോഹൻലാലും ഒരിക്കലും വിഗ് വയ്ക്കാതെ നടക്കാൻ ധൈര്യപ്പെടില്ല

Masteradmin

ബിഗ് ബോസ് ചെയ്ത ചതി തുറന്നു പറഞ്ഞ് നടൻ..

Masteradmin

ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്

Masteradmin

ആക്ഷൻ ഹീറോ ബിജുവിലെ മേരി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin