Master News Kerala
Cinema

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

സൂപ്പർ താരങ്ങളായമോഹൻലാലും മമ്മൂട്ടിയും ഒത്തുള്ള ചില അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും നടനുമായ ബദറുദ്ദീൻ അടൂർ.മോഹൻലാൽ കഥ ഒരു വരിയിൽ കേട്ടാൽ പോലും അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കും  എന്ന് ബദറുദ്ദീൻ പറയുന്നു. മമ്മൂട്ടി ആകട്ടെ നൂറ് ചോദ്യങ്ങൾ ചോദിക്കും. ഒരു അഭിഭാഷകൻ കൂടി ആയതുകൊണ്ടാവാം അദ്ദേഹം അത്തരത്തിൽ ക്രോസ് ചെയ്യുന്നത് എന്നും ബദറുദ്ദീൻ പറയുന്നു.

ദശരഥവും ഹിസ് ഹൈനസ് അബ്ദുള്ളയും ഒക്കെ ഇത്തരത്തിൽ ഒറ്റവരി കഥ കേട്ട് ലാൽ ചെയ്ത ചിത്രങ്ങളാണ്. പ്രതിഭാധനരായ എഴുത്തുകാരോട് ഉള്ള വിശ്വാസവും അതിന് കാരണമായിരിക്കാം. ഇപ്പോൾ സിബി മലയിലും മറ്റും മോഹൻലാലിൻറെ ഡേറ്റ് കിട്ടില്ല എന്ന് പറയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മുമ്പ് വർഷം 30 സിനിമകൾ ലാൽ ചെയ്തിരുന്നു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് അംബാസിഡർ കാറിൽ ഇരുന്ന് ഉറങ്ങിവരുന്ന ലാലിനെ കണ്ടിട്ടുണ്ട്. ഇത്രയും വർഷങ്ങൾ ഇൻഡസ്ട്രിയിൽ മുൻനിരയിൽ തുടരുന്നത് ചെറിയ കാര്യമല്ല. അത് ആ നടൻറെ വലിയ വിജയമാണ്. ഇന്നും കേരളത്തിൽ ഏറ്റവും കൊമേഴ്സ്യല്‍ മൂല്യമുള്ള താരം മോഹൻലാലാണ്. ടിവിയിലും മറ്റും നോക്കിയാൽ മോഹൻലാലിൻറെ പരസ്യം ഇല്ലാത്ത ഇടവേളകൾ അപൂർവ്വമാണ്.

അദ്ദേഹംഇപ്പോൾ വർഷത്തിൽ നാല് സിനിമകൾ ചെയ്യുമ്പോൾ പഴയതുപോലെ ഡേറ്റ് കിട്ടില്ല എന്ന് പറയുന്നതിൽ കാര്യമില്ല. ഇപ്പോഴത്തെ യുവാക്കൾ ചെയ്യുന്നത് എവിടെനിന്നെങ്കിലും ഒരു കഥ സംഘടിപ്പിച്ച് ഒരു താരത്തെ ഇംപ്രസ്സ് ചെയ്യിപ്പിച്ച് ഡേറ്റ് വാങ്ങി പിന്നെ നിർമാതാവിനെ തേടി നടക്കലാണ്. പണ്ട് അങ്ങനെയായിരുന്നില്ല. മോഹൻലാലിൻറെ അഭിനയ മികവിന്റെ ചില ഉദാഹരണങ്ങളും ബദറുദ്ദീൻ ഓർത്തെടുക്കുന്നു. ഒരു റിഹേഴ്‌സലും കൂടാതെയാണ് മോഹൻലാൽ അഭിനയിക്കുന്നത്.

ദശരഥത്തിലെ രാജീവ് മേനോന്റെ പകർന്നാട്ടമൊക്കെ ഇതിന് ഉദാഹരണമാണ്.വർഷങ്ങളോളം ഒപ്പമുണ്ടായിരുന്ന തന്നെപ്പോലും അത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മോഹൻലാൽ നല്ല ഒരു ഡ്രൈവർ അല്ല. പക്ഷേ ഒരു ഡ്രൈവറായി അഭിനയിക്കാൻ പറഞ്ഞാൽ അത് ഏറ്റവും പെർഫെക്റ്റ് ആയി ചെയ്യുകയും ചെയ്യും.അഭിനയം മാത്രമാണ് അദ്ദേഹത്തിൻറെ തൊഴിൽ. അതിനുവേണ്ടി ജന്മം എടുത്ത ആളാണ് മോഹൻലാൽ. പകരം വയ്ക്കാനില്ലാത്ത അസാമാന്യ പ്രതിഭ.ബദറുദ്ദീൻ പറഞ്ഞു നിർത്തി.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin

ചെറിയ മുടക്കുമുതല്‍; വമ്പന്‍ ഹിറ്റ്, ഇത് നിസാര്‍ സ്‌റ്റൈല്‍

Masteradmin

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin

മോഹൻലാൽ അവസാനകാലത്ത് ആ നിർമ്മാതാവിനെ സഹായിച്ചു എന്നത് പച്ച കള്ളം

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin

സുരേഷ് ഗോപിക്ക് ഡിപ്ലൊമസിയില്ല; മമ്മൂട്ടിക്കുണ്ട്

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin

മമ്മൂട്ടി മോഹന്‍ലാലിനു കഥാപാത്രത്തെ വച്ചുനീട്ടി; സിനിമയും ഹിറ്റ് കഥാപാത്രവും ഹിറ്റ്

Masteradmin