Master News Kerala
Cinema

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

സീരിയല്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി സിനിമയിലേക്കു കടന്നുവന്ന താരമാണ് ഷാജി മാവേലിക്കര. ശ്രദേധയമായ ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ഷാജിയുജെ ജീവിതം ഏതൊരു സാധാരണ നടന്റെയുമാണ്. വിനയന്‍ കണ്ടെടുത്ത് സിനിമയിലേക്കു വരുമ്പോള്‍ ഷാജിയുടെ തലവര മാറി.

‘സന്മനസുള്ളവര്‍ക്കു സമാധാനം’ എന്ന സീരിയലിലൂടെയാണ് ഷാജി മാവേലിക്കര അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. സജി സെബാന്‍ സംവിധാനം നിര്‍വഹിച്ച ഈ സീരിയല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കലാരംഗത്തേക്ക് ആകസ്മികമായി എത്തിപ്പെട്ടതല്ല ഷാജി. 1986ല്‍ തിരുവനന്തപുരം സ്വതിതിരുനാള്‍ സംഗീത അക്കാദമിയില്‍ സംഗീതം പഠിക്കാനായി എത്തിയതാണ് ഷാജി. പഠിക്കാന്‍ സാമ്പത്തിക മാര്‍ഗം തേടി പഠനകാലത്ത് അഞ്ചുപേര്‍ ചേര്‍ന്ന് ഒരു മിമിക്‌സ് ട്രൂപ്പിന് രൂപം നല്‍കി. ‘ഹൈമിമിക്‌സ്’ എന്നായിരുന്നു അതിന്റെ പേര്. ജിമ്മി കിടങ്ങറ, വാമനപുരം മണി തുടങ്ങിയവരായിരുന്നു ട്രൂപ്പിലെ പ്രധാനികള്‍.

മാവേലിക്കര മോഹനന്‍ എന്ന കലാകാരനാണ് ഷാജിയെ കലകരഗഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. ഷാജിയിലെ കലാകാരനെ കണ്ടെത്തിയ മോഹനന്‍ തന്റെ മിമിക്രി പരിപാടികളില്‍ ഷാജിയെയും ചേര്‍ത്തു. ഈ അനുഭവുമായാണ് ഷാജി തിരുവനന്തപുരത്ത് എത്തുന്നത്്.  

യക്ഷിയും ഞാനും

‘സന്മനസുള്ളവര്‍ക്കു സമാധാനം’ എന്ന സീരിയലാണ് വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമയിലേക്കുള്ള വഴി തുറക്കാനുള്ള കാരണം. വിനയന്റെ ഭാര്യയും മകളും സന്മനസുള്ളവര്‍ക്കു സമാധാനം എന്ന സീരിയല്‍ കാണുമായിരുന്നു. അവരാണ് വിനയനോട് ഷാജി മാവേലിക്കരയെ സജസ്റ്റ് ചെയ്തത്. സജി, മണികണ്ഠന്‍ തുടങ്ങിയവരെയും ആ സിനിമയില്‍ ഉള്‍പ്പെടുത്തി. തിലകന്റെ കൂടെ പേടിച്ചിരുന്ന് ഒരു പൂജ ചെയ്യുന്ന സീനില്‍ അഭിനയിച്ചു. അദ്ദേഹത്തെ പേടിച്ചാണ് അഭിനയിച്ചത്്. ടൈമിങ്ങില്‍ നെല്ലിട വ്യത്യാസം വന്നാല്‍ പ്രശ്‌നമാകുമല്ലൊ. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അഭിനയിക്കുമ്പോള്‍ മിക്കവാറും തെറ്റിക്കും. പുള്ളി ഒരു നോട്ടം മാത്രമേ നോക്കുകയുള്ളു. തിലകന്റെ കൂടെയുള്ള സീന്‍ അഞ്ചു ടെയ്ക്കുവരെ പോയി. തിലകന്റെ കൂടെയിരുന്നല്ലെ അഭിനയിക്കുന്നത്. നടി കയറി വരുന്ന രംഗത്ത് ശൃംഗഗാരമൊക്കെ കാണിക്കണം. ശൃംഗാരം വരുന്നില്ല. തിലകന്റെ സാന്നിധ്യം കാരണം പേടിച്ചിരിക്കുകയല്ലെ. തിലകനു മനസിലായി. അദ്ദേഹം പറഞ്ഞു. ‘ഡാ.. നിങ്ങടെ ശൈലി എങ്ങനെയാണെന്നു വച്ചാല്‍ അങ്ങനെയങ്ങു ചെയ്യ്..പേടിക്കൊവൊന്നും വേണ്ട’ എന്ന്. അപ്പോളാണ് പിന്നെ ശരിയായത്.

മാള അരവിന്ദന്‍ അങ്ങനെയൊന്നുമല്ല. നല്ല പരിചയമുള്ള ആളുകളെപ്പോലെ പെരുമാറും. കാട്ടിലായിരുന്നു ഷൂട്ട്. അട്ടയൊക്കെ കടിച്ച് കഷ്ടപ്പെട്ടു.

‘രഘുവിന്റെ സ്വന്തം  റസിയ’ എന്ന അടുത്ത വിനയന്‍ ചിത്രത്തിലും അഭിനയിച്ചു. പുതിയൊരു നായകനെയാണ് അതില്‍ അവതരിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ ആ ചിത്രം മുന്നോട്ടു പോയില്ല.

 എപ്പോഴും സജീവമായി നില്‍ക്കാന്‍ കഴിയാറില്ല. സൂര്യ കോമഡി ചാനലില്‍ ‘മമ്മൂഞ്ഞിന്റെ ചായക്കട’ എന്ന ഒരു കോമഡി മെഗാസീരിയല്‍ അവതരിപ്പിക്കുകയാണിപ്പോള്‍. എട്ടു ചിത്രം ഇപ്പോള്‍ ചെയ്തു. ഒന്‍പതാമത്തെ ചിത്രം ഉടന്‍ തുടങ്ങും. സിനിമാ അഭിനയത്തില്‍ ചില മിസ്‌റ്റേക്കുകള്‍ വരും. ടെലിവിഷന്‍ പ്രോഗ്രാമുകളുടെ സ്വാധീനമാണ് അതിനു കാരണം. അപ്പോള്‍ ഒപ്പം അഭിനയിക്കുന്നവര്‍ തിരുത്തിത്തരും. മുകേഷൊക്കെ അങ്ങനെ ഒത്തിരി തിരുത്തി തന്നിട്ടുണ്ട്. എം.എസ്. മനു സംവിധാനം ചെയ്ത ‘സാന്‍വിച്ച്’ എന്ന ചിത്രം നല്ല ഒരു അനുഭവമായിരുന്നു.സുരാജിന്റെ പേഴ്‌സണല്‍ ഗുണ്ടയായിട്ടാണ് അഭിനയിച്ചത്.

വീണ്ടും ചില  വീട്ടുവിശേഷങ്ങള്‍ എന്ന സീരിയലാണ് പിന്നെ ചെയ്തത്. കെ.വി. ശശികുമാര്‍ സംവിധാനം ചെയ്ത സീരിയലില്‍ മല്ലികാ സുകുമാരനായിരുന്നു നായിക. പിന്നീട് ബി.ടി.വിയി അബദ്ധം അംബുജാക്ഷന്‍ എന്ന സീരിയല്‍. പിന്നെ വീണ്ടും ഏഷ്യാനെറ്റിലേക്ക് എങ്കിലും എന്റെ ഗോപാലകൃഷ്ണാ എന്ന സീരിയിലിലൂടെ. കാര്‍ട്ടൂണ്‍ ക്യാരക്ടര്‍ പോലുള്ള കഥാപാത്രങ്ങളാണ് സീരിയലുകളില്‍ ചെയ്യുന്നത്. അതിന്റെ സ്വാധീനമാണ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ വരുന്നത്.

മാവേലിക്കര ഷാജിയുടെ അഭിമുഖം കാണാന്‍ യൂട്യൂബ് ലിങ്കില്‍ കയറുക..

Related posts

എഫക്ട്‌സിന്റെ രാജാവ്

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

ബിജു മേനോന്‍ ഒരു മടിയനല്ല

Masteradmin

‘മോഹന്‍ലാല്‍ വിളിച്ചാല്‍ ഞാന്‍ അഭിനയിച്ചിരിക്കും’

Masteradmin

നായകനാവാൻ വിജയരാഘവൻ പിറകെ നടന്നു; എന്നാൽ തിരിച്ച് നന്ദി പോലും കിട്ടിയില്ല …

Masteradmin

സുകുമാരന്‍ പണം സമ്പാദിച്ച നടന്‍, ദാരിദ്ര്യത്തില്‍പെട്ട നല്ല നടന്‍മാരും ഉണ്ട്

Masteradmin

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin

മോഹൻലാൽ അവസാനകാലത്ത് ആ നിർമ്മാതാവിനെ സഹായിച്ചു എന്നത് പച്ച കള്ളം

Masteradmin

സി ഐ ഡി ഉണ്ണിക്കൃഷ്ണനിൽ മണിയൻപിള്ള ഗംഭീരമാക്കിയത് മുകേഷ് വേണ്ടെന്നു പറഞ്ഞ റോൾ …

Masteradmin

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin