തുറന്നു പറഞ്ഞ് ശാന്തിവിള
ഷൈന്‍ ടോം ചാക്കോ മുമ്പ് മയക്കുമരുന്നുമായി പിടിയിലായ സംഭവത്തില്‍ ഷൈനു പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയുമായിരുന്നെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. പത്തുമിനിറ്റുമുമ്പായിരുന്നു റെയ്ഡ് നടന്നിരുന്നതെങ്കില്‍ സംവിധായകനും അയാളുടെ നടിയായ ഭാര്യയുമായിരുന്നു അകത്താകേണ്ടിയിരുന്നത്. അതില്‍ ഷൈന്‍ ടോം ചാക്കോ പെട്ടുപോകുകയാണ് ചെയ്തതെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. പുതിയ താരങ്ങളില്‍ ആന്റണി പെപ്പെയുടെ ഉള്‍പ്പെടെ കൈയിലിരിപ്പു ശരിയല്ല. പുതിയ താരങ്ങളുടെ വാക്കും പ്രവൃത്തിയുമായി ഒരു പൊരുത്തവുമില്ല.
ശ്രീനാഥ് ഭാസിയോ…യെവന്‍ നല്ല പയ്യന്‍!
ഷെയ്ന്‍ നിഗമോ, ഷൈന്‍ടോം ചാക്കോയേ ശ്രീനാഥ് ഭാസിയോ മാത്രമല്ല സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത്. അവര്‍ മണ്ടന്‍മാരായതുകൊണ്ട് പെട്ടുപോയെന്നു മത്രം. ചാനല്‍ അവതരകരോടും മറ്റും ശ്രീനാഥ്ഭാസി മോശമായി പെരുമാറിയ അനുഭവം നമുക്കുമുമ്പിലുണ്ട്. ലഹരി ഉപയോഗത്തിന്റെ പേരില്‍ ശ്രീനാഥ് ഭാസിക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ സംവിധായകരും നടന്‍മാരുമൊക്കെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇവരോടൊക്കെ ഇതിനേക്കുറിച്ചു ചോദിച്ചാല്‍ ‘ശ്രീനാഥ് ഭാസിയോ”ഏയ്…മയക്കുമരുന്നോ…ഏയ്. അയാളൊ…അവനൊന്നും അങ്ങനെ ചെയ്യില്ല.’ എന്നാണ് നിര്‍മ്മാതാക്കളൊക്കെ പറയുന്നത്. ‘അവന്‍ നെറ്റിയിലെഴുതിയൊട്ടിച്ചിരിക്കുകയാ…അടിച്ചുപെരുത്തിരിക്കുകയാണെന്ന്’. ‘അവതാരകയായ പെണ്ണിനെയും ചെറക്കനെയുമൊക്കെ വിളിക്കുന്ന തെറി, ആരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയതെന്നറിയില്ല്, ഏതുപടത്തിനു വാങ്ങിച്ചതന്നറിയില്ല, ഞാനിപ്പ എവിടെ നിക്കുന്നെന്നറിയില്ല. അങ്ങനെയുള്ളവന്‍ ലഹരിയുപയോഗിക്കില്ലെന്നു ന്യായീകരിക്കുകയാണ് സിനിമാക്കാര് ചെയ്തത്.” ശാന്തി വിള പറഞ്ഞു. ഫെഫ്ക ഈ സംവിധായകര്‍ക്കെതിരേയാണു നടപടിയടുക്കേണ്ടതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ടിനി ടോം പറഞ്ഞത് സ്വന്തം അനുഭവത്തില്‍നിന്ന്
ടിനി ടോം തന്റെ മകനെ അഭിനയിക്കാന്‍ വിടാത്തതു മയക്കുമരുന്നിനെ പേടിച്ചാണെന്ന അഭിപ്രായത്തെ ശാന്തിവിള പിന്താങ്ങി. സ്വന്തം അനുഭവത്തില്‍നിന്നായിരിക്കാം ടിനി ടോം അങ്ങനെ പറഞ്ഞത്. സെറ്റില്‍ അനുചിതമല്ലാത്ത പല സംഭവങ്ങളും നടക്കുന്നുണ്ട്.
സെറ്റിലെ 120 പേര്‍ നോക്കിനില്‍ക്കെ നടിയുമായി കാരവാനില്‍ കയറി കതകടച്ച സംഭവങ്ങള്‍ സിനിമാ ചിത്രീകരണത്തിനിടയില്‍ നടന്നു. എന്നിട്ടും അതിനെതിരേ പ്രതികരിക്കാന്‍ നിര്‍മ്മാതാക്കള്‍ തയാറാകുന്നില്ല. ഇപ്പോള്‍ വിവാദത്തില്‍പെട്ട ഒരു നായകനാണ് നായികയെയും കൂട്ടി കാരവാനില്‍ കയറി കതകടച്ചത്. ഒന്നരമണിക്കൂറോളമാണ് നൂറിലേറെ ആളുകള്‍ അതില്‍ നടക്കുന്ന കാര്യങ്ങള്‍ ആലോചിച്ചോണ്ടു കാത്തുനിന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ ടിനി ടോം പറയുന്നതില്‍ കാര്യമുണ്ട്.
ശ്രീനിവാസന്റെ മക്കള്‍ കൊള്ളാം
ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും തനിക്ക് ഇഷ്ടമുള്ളവരാണെന്ന് ശാന്തിവിള പറഞ്ഞു. ഒരാള്‍ ശാന്തമായി വിവാദങ്ങളിലൊന്നും പെടാതെ നല്ലസിനിമകള്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റെയാള്‍ തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധനേടുന്നെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ആരും ആരുടെയും വായില്‍വച്ചുകൊടുക്കുന്നില്ലല്ലൊ എന്ന ധ്യാനിന്റെ അഭിപ്രായത്തില്‍ തെറ്റും ശരിയുമുണ്ട്. മലയാള സിനിമയിലേക്കു അഭിമാനമുള്ളവര്‍ കടന്നുവരരുത് എന്നാണ് തന്റെ അഭിപ്രായമെന്നും ശാന്തിവിള തുറന്നു പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസന്‍ സ്വന്തം അച്ഛന്റെ സിനിമയെ തന്നെ വിമര്‍ശിക്കുന്നതു കണ്ടു. അച്ഛന്‍ എടുത്ത സിനിമകളെല്ലാം ഒരേ ടൈപ്പുതന്നെയാണെന്നു ധ്യാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്്. ശ്രീനിവാസന്‍ സ്വയം വിമര്‍ശനം നടത്താറുണ്ട്. ആ ഒരു രീതിതന്നെയാണ് ധ്യാന്‍ ശ്രീനിവാസന്റെയും.
സംഘിയാണെന്നു പറയാന്‍ അനുശ്രീക്കു മടി
നടി അനുശ്രീയുമായി ബന്ധപ്പെട്ട ഒരു സംഭവവും ശാന്തിവിള പങ്കുവച്ചു. ഒരു ചാനല്‍ അഭിമുഖത്തില്‍ നിങ്ങള്‍ സംഘിയാണോ എന്നു ചോദിച്ചു. അനുശ്രീ അങ്ങു ചൂടായി. അപ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കു നാണക്കേടുണ്ടാകുന്ന രീതിയിലായിരുന്നു അവതാരികയുടെ പെരുമാറ്റം.
നടി അനുശ്രീയൊക്കെ ചാനല്‍ അവതാരകരോട് അഭിമുഖം എങ്ങനെ വരണമെന്നതു സംബന്ധിച്ചു നിര്‍ദേശം കൊടുക്കാറുണ്ട്. ഇപ്പോഴും സംഘിയാണോ എന്നു ചോദിച്ച അവതാരികയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്നു പറഞ്ഞതല്ലെ എന്നു തന്റെ ഇഷ്ടക്കേട് തുറന്നു പറഞ്ഞു. എന്നാല്‍ ആ മാധ്യമപ്രവര്‍ത്തക അവരുടെ അഭിപ്രായം മാനിക്കാതെ ചോദ്യോത്തരങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയാണു ചെയ്തത്. സംഘി രാഷ്ട്രീയത്തെ മറച്ചുവയ്ക്കാനാണ് അനുശ്രീ ശ്രമിച്ചത്. പുറത്തുപറയന്നതില്‍ എന്തോ ചളിപ്പ്. അഭിമാനത്തോടെ പറയാന്‍ പറ്റാത്ത പാര്‍ട്ടിയിലാണ് അനുശ്രീ പ്രവര്‍ത്തിക്കുന്നതെന്നാണ് അതിന്റെ അര്‍ത്ഥം.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ