മേലേപ്പറമ്പിൽ ആൺ വീടിന് ശേഷം ജയറാമിനെ വച്ച് രാജസേനൻ ചെയ്ത സൂപ്പർ ഹിറ്റ് സിനിമയായിരുന്നു സിഐഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്.സിനിമ വന്ന വഴിയും അതിലെ സുപ്രധാന കാര്യങ്ങളും ഓർത്തെടുക്കുകയാണ് പ്രശസ്ത സംവിധായകൻരാജസേനൻ.
വ്യത്യസ്തമായ ഒരു സിനിമയ്ക്ക് വേണ്ടി താനും ജയറാമും ഒക്കെ ഒത്തിരി അലഞ്ഞപ്പോഴാണ് ഇങ്ങനെയൊരു കഥ കിട്ടിയത് എന്ന് രാജസേനൻ പറയുന്നു. ആറാട്ടുവഴി ശശിധരൻ ആയിരുന്നു കഥയുടെ ത്രഡ് പറഞ്ഞത്. കേട്ടപ്പോൾ തനിക്ക് ഇഷ്ടമായി. ജയറാമിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും. അധ്യാപകൻ ആകാൻ വേണ്ടി മാതാപിതാക്കൾ പഠിപ്പിച്ച ചെറുപ്പക്കാരൻ സിഐഡി ആകാൻ വേണ്ടി പരിശ്രമിക്കുന്നതായിരുന്നു ചിത്രത്തിൽ.ജയറാമിന് പുറമേ നായികതുല്യമായ രണ്ട് വേഷങ്ങൾ കൂടി ഉണ്ടായിരുന്നു.
ഒന്ന് ജഗതി ശ്രീകുമാറിന് വേണ്ടി തന്നെ തയ്യാറാക്കിയത്. അടുത്ത റോളിൽ മുകേഷിനെയാണ് മനസ്സിൽ കണ്ടിരുന്നത്. എന്നാൽ കഥ കേട്ടപ്പോൾ തൻറെ കഥാപാത്രത്തിന് പ്രാധാന്യം കുറയുമോ എന്ന് മുകേഷ് സംശയിച്ചു. മുകേഷ് നിരസിച്ചത് കൊണ്ടാണ് ആ കഥാപാത്രത്തിനായി മണിയൻപിള്ള രാജുവിനെ സെലക്ട് ചെയ്തത് എന്നും രാജസേനൻ പറയുന്നു. ആ സിനിമയിൽ ഇന്ദ്രൻസിനായിരുന്നു ഏറ്റവും പ്രധാനപ്പെട്ട മുഴുനീള റോളുകളിൽ ഒന്ന്. അത് തനിക്ക് കിട്ടുമോ എന്ന് മണിയൻപിള്ള ചോദിച്ചിരുന്നു. 40 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് സിഐഡി ഉണ്ണികൃഷ്ണൻ.വൻ വിജയമായിരുന്ന സിനിമ ചിത്രീകരണ രംഗത്ത് തന്നെ ചിരി ഉണർത്തിയതാണെന്നും അദ്ദേഹം പറഞ്ഞു നിർത്തുന്നു
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ