നക്ഷത്രമായി ജീവിച്ച് ഒന്നുമില്ലാതെ ദാരിദ്ര്യത്തില്‍പെട്ട് വഴിയരികില്‍ മരിക്കുന്ന നിര്‍മ്മാതാക്കളും നടന്‍മാരും സിനിമയിലുണ്ടായിട്ടുണ്ട്. വ്യത്യസ്താമായ ഈ സിനിമാ ജീവിതനുഭവം പ്രൊഡക്ഷന്‍ കണ്‍ട്രോളറും അഭിനേതാവുമായ ബദറുദ്ദീറന്‍ പങ്കുവയ്ക്കുന്നു.
നടന്‍ സുകുമാരന്‍ തികച്ചും വ്യത്യസ്തായിരുന്നു, അഭിനയത്തിലും ജീവിതത്തിലും. ‘സുകുമാരന്‍ പണം സമ്പാദിച്ച നടനാണ്. അങ്ങേര്‍ക്കു വിദ്യാഭ്യാസമുണ്ടായിരുന്നു. പറയുന്ന തുക സുകുമാരന്‍ ചോദിച്ചുമേടിക്കും. അതിനു മടിയൊന്നും കാണിച്ചിട്ടില്ല. അതൊക്കെ ഇന്‍വെസ്റ്റ് ചെയ്യുകയും ചെയ്തു.
ടി.പി. മാധവനൊന്നും പോപ്പുലാരിറ്റിക്കനുസരിച്ചു പണം കിട്ടിയിട്ടില്ല. എറണാകുളത്ത് ഒരു ലോഡ്ജിലാണ് അദ്ദേഹമൊക്കെ ജീവിച്ചത്. കുടുംബവുമുണ്ടായിരുന്നില്ല. അതുകൊണ്ട് അടിച്ചുപൊളിച്ചുജീവിച്ചു. ഓരോരുത്തര്‍ക്കും പണം കളയാന്‍ കാരണങ്ങളുണ്ടായിരുന്നു. കുതിരവട്ടംപപ്പുവും അങ്ങനെ പണം കളഞ്ഞിട്ടുള്ള ആളാണ്. പണം സേവ് ചെയ്ത എത്രയോ പേരുണ്ട്. ഒടുവിലുണ്ണിക്കൃഷ്ണനൊന്നും ഒരുപാട് പണമൊന്നും കിട്ടിയിട്ടില്ല. സിനിമാനാടനാണെന്നതിന്റെ പേരില്‍ അവര്‍ക്ക് ഒരുപാട് അധികച്ചെലവുണ്ട്. ഒരുപാട്‌പേര്‍ക്കു സഹായം നല്‍കേണ്ടിവരും. അതുകൊണ്ടൊക്കെയാണ് പലപ്പോഴും പണമില്ലാതെ പോകുന്നത്.’
നിര്‍മ്മാതാവാണ് ആലോചിക്കേണ്ടത്. മലയാള സിനിമയിലെ നല്ല നിര്‍മ്മാതാവാണ് ജൂബിലി ജോയി. ‘167 സിനിമ കഴിഞ്ഞവര്‍ഷം റിലീസായെന്നു പറഞ്ഞാല്‍ അത്രേം ടെക്‌നീഷ്യന്‍മാര്‍ക്കു പണിയായില്ലെ. പടം വിജയിച്ചോ എന്നു ചോദിച്ചാല്‍ വിജയിക്കുന്നതിനേക്കുറിച്ചു നിര്‍മ്മാതാവാണ് ആലോചിക്കേണ്ടത്.
‘
ഇന്ന് ആവശ്യമില്ലാത്തവരെല്ലാം സിനിമയിലേക്കു വരുന്നു. സിനിമയിലേക്ക് എടുത്തങ്ങു ചാടുകയാണ് ഇപ്പോള്‍. എത്ര സിനിമയാണ് വിദേശമലയാളികള്‍ എടുക്കുന്നത്. അവര്‍ വരുമ്പോള്‍ അവരെ കറക്കിയെടുത്ത് എങ്ങനെയെങ്കിലും ഒരു സിനിമയെടുക്കും. അവര്‍ക്കാണെങ്കില്‍ സമയവുമില്ല. രണ്ടുമാസത്തിനിടയ്ക്ക് പോകാനുള്ള തയാറെടുപ്പിലാണ് അവര്‍ വരുന്നത്. അതിനിടയില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുന്നു. സിനിമയ്ക്ക് അതുകൊണ്ടു കൊഴപ്പമൊന്നുമില്ലെന്നാണ് ബദറുദ്ദീന്റെ അഭിപ്രായം.
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ