മലയാള സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും അഭിനേതാവായും തിളങ്ങിനില്‍ക്കുന്ന വ്യക്തിയാണ് കണ്ണന്‍ പട്ടാമ്പി. കര്‍മ്മയോദ്ധായിലെ വില്ലന്‍ വേഷവും ബ്ലാക്ക് സിനിമയിലെ മമ്മൂട്ടിയുടെ വില്ലനായും അഭിനയിച്ച കണ്ണനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ വിപലമായ ബന്ധങ്ങളാണ് കണ്ണനുള്ളത്. നയന്‍ താരയുമായും പ്രണവ്് മോഹന്‍ലാലുമായുമുള്ള ബന്ധം ആ ബന്ധങ്ങളില്‍ ചിലതുമാത്രം.
നയന്‍ താര കണ്ണന്റെ ഓഫീസില്‍നിന്നാണ് സിനിമാ ജീവിതം തുടങ്ങിയത്്. സത്യന്‍ അന്തിക്കാടിന്റെ ‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭ്രപാളിയിലെത്തുന്നത്. അന്നു പക്ഷേ, ‘ഈ സിനിമകൊണ്ട് അഭിനയം അവസാനിക്കുന്നു’ എന്നു കരുതിയ ഒരു പാവം കുട്ടിയായിരുന്നു നയന്‍ താര. കൂടുതല്‍ പരിചയമൊന്നുമില്ലെങ്കിലും മനസിനക്കരെയുടെ ഷൂട്ടിങ് സമയത്ത് കണ്ണനൊപ്പം തങ്ങിയത് ഇപ്പോഴും മറന്നിട്ടില്ലെന്ന് കണ്ണന്‍ പറയുന്നു. വരിക്കാശേരിമനയില്‍ ദിലീപിന്റെ ബോഡി ഗാര്‍ഡ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. അവിടെ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഷൂട്ടിങ്ങില്‍ ചില തടസങ്ങളുണ്ടായി. അതുപരിഹരിക്കാനായി പോയപ്പോള്‍ നയന്‍തരയെ കണ്ടു. കണ്ണനെ കണ്ടയുടന്‍ അവര്‍ എഴുന്നേറ്റു നിന്നു. സൂപ്പര്‍ താരപദവിയിലെത്തിയിട്ടും വിനയം കൈവിടാത്ത നടിയാണ് നയന്‍താര.
പ്രണവ് മിക്കവാറും കണ്ണന്റെ വീട്ടില്‍ തങ്ങാറുണ്ടായിരുന്നു. വീട്ടില്‍ കണ്ണന്റെ മകള്‍ക്കൊപ്പം കളിക്കുന്ന, അണ്ണാനെപിടിക്കാനായി പിന്നാലെയോടുന്ന ഒരു സാധാരണക്കാരനായാണ് പ്രണവിനെ കണ്ണന്‍ കാണുന്നത്. മോഹന്‍ലാല്‍ പ്രണവിനെ ‘അവന്‍, നീ’ എന്നൊന്നും സംബോധന ചെയ്യാറില്ല. ‘അയാള്‍’ എന്നേ പറയാറുള്ളു. പ്രണവിന്റെ ആദ്യസിനിമ റിലീസായപ്പോള്‍ പ്രണവിനെ വിളിക്കാനായി നമ്പര്‍ വാങ്ങാന്‍ അമ്മ സുചിത്രയെ വിളി്ച്ചു. അപ്പോള്‍ സുചിത്ര പറഞ്ഞത് പ്രണവിനെ കിട്ടുകയാണെങ്കില്‍ അമ്മയെ ഒന്നു വിളിക്കാന്‍ പറയണമെന്നാണ്. അഭിനയത്തില്‍ കണ്ണനെ എന്നും മോഹന്‍ലാല്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കൂടെയാണെങ്കിലും മമ്മൂട്ടിയുടെ കൂടെയാണെങ്കിലും അഭിനയം ഈസിയാണെന്നാണ് കണ്ണന്‍ പറയുന്നത്