Master News Kerala
Cinema

സൂപ്പർസ്റ്റാർ ആയ ശേഷം മമ്മൂട്ടി ആളാകെ മാറി; തുറന്നുപറഞ്ഞ് പഴയ കോസ്റ്റ്യൂം ഡിസൈനർ …

സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആണ് സൂര്യ ശ്രീകുമാർ. തുടക്കകാലത്ത് മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ച് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുകയാണ് സൂര്യ ശ്രീകുമാർ.

യവനികയാണ് സൂര്യ ശ്രീകുമാർ മമ്മൂട്ടിക്കൊപ്പം ആദ്യം ചെയ്ത ചിത്രം. സന്ദർഭം എന്ന സിനിമ ആയപ്പോഴേക്കും മമ്മൂട്ടി ആളാകെ മാറിയെന്ന് സൂര്യ ശ്രീകുമാർ ഓർക്കുന്നു.

തുടക്കക്കാലത്ത് എല്ലാവരോടും വളരെ സ്നേഹപൂർവ്വം പെരുമാറിയിരുന്ന നടനാണ് മമ്മൂട്ടി.ഭക്ഷണം കഴിക്കുമ്പോൾ അതിൽനിന്ന് എടുത്തു കഴിച്ച് കുശലം പറഞ്ഞു വരെ പോയിട്ടുണ്ട്. എന്നാൽ ന്യൂഡൽഹി ആയതോടെ അദ്ദേഹം സൂപ്പർസ്റ്റാർ ആയി. സ്വഭാവത്തിൽ പല മാറ്റങ്ങളും വന്നു. ആരോടും പെട്ടെന്ന് ക്ഷുഭിതനാവുകയും ഇറക്കി വിടുകയും ഒക്കെ ചെയ്യുന്ന ആളാണ് മമ്മൂട്ടി എന്ന് ഇദ്ദേഹം പറയുന്നു.എന്നാൽ അല്പം കഴിഞ്ഞ് തിരികെ വിളിക്കാനും മടിയില്ല.

അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിൽ പ്രവർത്തിക്കുമ്പോൾ മമ്മൂട്ടിയുമായി മുഷിച്ചിലുണ്ടായി.  ബിന്ദു പണിക്കരുടെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും ഒക്കെ കോസ്റ്റ്യൂംസ് കാണണമെന്ന് മമ്മൂട്ടി വാശിപിടിച്ചതിനാലാണത്. ചില വസ്ത്രങ്ങൾ അവർക്ക് കൊടുക്കരുതെന്ന് മമ്മൂട്ടി നിർദ്ദേശിച്ചു. കൊടുത്താൽ വൈകിട്ട് തന്നെ ഇവിടെനിന്ന് മടങ്ങേണ്ടി വരുമെന്നും പറഞ്ഞു. പക്ഷേ താൻ അത് അനുസരിച്ചില്ല. ആരാണ് വസ്ത്രം എടുത്തു തന്നത് എന്ന് ബിന്ദു പണിക്കരോട് ചോദിച്ച മമ്മൂട്ടി തന്നെ ഒന്ന് രൂക്ഷമായി നോക്കിയെങ്കിലും പിന്നീട് അക്കാര്യം വിട്ടതായി ശ്രീകുമാർ പറയുന്നു.ഒപ്പം അഭിനയിക്കുന്നവർ തന്നെക്കാൾ നല്ല വസ്ത്രം ധരിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ല.

കോസ്റ്റ്യൂം ഡിസൈനർ പോലും അത്തരത്തിൽ വസ്ത്രം ധരിക്കാൻ പാടില്ല. മഹി എന്ന ഒരു കോസ്റ്റ്യൂം ഡിസൈനറെ ഇക്കാരണത്താൽ മമ്മൂട്ടി സിനിമയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.യഥാർത്ഥത്തിൽ മമ്മൂട്ടി നല്ല മനുഷ്യനാണ്. പക്ഷേ പെട്ടെന്ന് അദ്ദേഹം പ്രതികരിച്ചു കളയും. 

പിന്നെ ആളുകൾ വലിയവരാകുമ്പോൾ നമ്മൾ സ്വയം ഒഴിഞ്ഞു നിൽക്കണമല്ലോ എന്നും ശ്രീകുമാർ പറഞ്ഞുവയ്ക്കുന്നു …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

മമ്മൂട്ടിയും മോഹൻലാലും ഒരിക്കലും വിഗ് വയ്ക്കാതെ നടക്കാൻ ധൈര്യപ്പെടില്ല

Masteradmin

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

Masteradmin

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin

ചാൻസിനായി ജയസൂര്യ ആരുടെയും കാലു പിടിക്കുമായിരുന്നു; തുറന്നു പറഞ്ഞ് പഴയ സുഹൃത്ത്

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin

ബിഗ് ബോസ് ചെയ്ത ചതി തുറന്നു പറഞ്ഞ് നടൻ..

Masteradmin

നൂറ്റമ്പതിനു മേലെ ചിത്രങ്ങൾ അഭിനയിച്ചു; ഇപ്പോഴും തുടക്കക്കാരന്റെ പരിഗണന

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin

ആ തന്റേടം ഉള്ളതുകൊണ്ടാണ് ജോജു ജോർജ് നായകനായത്; പുന്നപ്ര അപ്പച്ചൻ തുറന്ന് പറയുന്നു …

Masteradmin

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin