മലയാളത്തിലും അന്യഭാഷാ സിനിമകളിലും വലിയ സ്വാധീനമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് എ. കബീര്‍. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിരവധി അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ട്. അത്തരം രസകരങ്ങളായ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് കബിര്‍ ഇവിടെ.
സെയ്ഫലിഖാനും കരീന കപൂറും പ്രണയത്തിലായത്് എങ്ങനെ?
അക്ഷയ്കുമാറും സെയ്ഫലിഖാനും കരീനാകപുറുമൊക്കെ അഭിനയിച്ച ‘തക്ഷന്‍’ എന്ന സിനിമയുടെ ഷൂട്ടിങ് ആലപ്പുഴയിലാണു നടന്നത്. താരങ്ങള്‍ ഷൂട്ടിങ്ങിനായി വന്നിറങ്ങിയത് മാധ്യമങ്ങള്‍ അറിഞ്ഞു. കൈരളിക്കും ഏഷ്യാനെറ്റിനും ഇന്ത്യാവിഷനുമൊക്കെ താരങ്ങള്‍ എത്തിയ വാര്‍ത്ത ആദ്യം കൊടടുക്കണമെന്ന മത്സരമായിരുന്നു. അതിനായി അവര്‍ ആകുന്നതു ശ്രമിച്ചു. താരങ്ങള്‍ ബോട്ടിങ്ങിനു പോകാനായി ബോട്ടില്‍ കയറിയപ്പോള്‍ കബീറിന്റെ സുഹൃത്തായ ഒരു പത്രപ്രവര്‍ത്തകന്‍ എല്ലാവരും കയറുന്നതിനു മുമ്പെ ബോട്ടില്‍ ചാടിക്കയറി ഇവരുടെ ദൃശ്യങ്ങളെല്ലാം പകര്‍ത്തി. കബിറിന്റെ സുഹൃത്തായതുകൊണ്ട് കബീറിനെ അയാളെ വിലക്കാനും കഴിഞ്ഞില്ല. ബോട്ട് കരയ്ക്കടുത്തപ്പോള്‍ ആദ്യംതന്നെ ചാടിയിറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ താരങ്ങള്‍ നടന്നുവരുന്നതും മറ്റും ഷൂട്ട് ചെയ്തു. സെയ്ഫലിഖാനും കരീനാ കപൂറും സംസാരിക്കുന്നതൊക്കെയും വളരെ വിശദമായി ഇയാള്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. എല്ലാം ഷൂട്ട് ചെയ്ത് ഇയാളുടെ ചാനലില്‍ മാത്രമല്ല നല്‍കിയത്. ബോംബെയിലെ പ്രശസ്ത ചാനലിന് ഈ ദൃശ്യങ്ങള്‍ വില്‍ക്കുകയും ചെയ്തു. എന്നാല്‍ ബോംബെയിലെ ചാനലുകള്‍ വാര്‍ത്ത നല്‍കിയത് കരീന കപൂറും സെയ്ഫലിഖാനും പ്രണയത്തിലായി എന്നു പറഞ്ഞായിരുന്നു. അതുവരെ സുഹൃത്തുക്കള്‍ മാത്രമായിരുന്ന അവര്‍ പ്രണയത്തിലേക്കു നീങ്ങിയത് ഈ വാര്‍ത്ത പ്രചരിച്ചതോടെയാണ്.
മമ്മൂട്ടിയും മോഹന്‍ലാലും
മമ്മൂട്ടിയുടെ സഹായി ആയി ജോര്‍ജും മോഹന്‍ലാലിന്റെ സഹായിയായി ആന്റണി പെരുമ്പാവൂരും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. താരങ്ങള്‍ക്കു തിരക്കുകൂടുമ്പോഴും പ്രായമാകുമ്പോഴും സഹായികളില്ലാതെ കഴിയില്ല. അതിനു പറ്റുന്നയാളെയാണ് താരങ്ങള്‍ ഇത്തരം ജോലികള്‍ക്കായി സ്വീകരിക്കുന്നത്. പല ആളുകളും സിനിമയില്‍ അവസരം ചോദിച്ചു വരും. അവസരം ലഭിച്ചില്ലെങ്കില്‍ കുറ്റം പറഞ്ഞു നടക്കും. ജോര്‍ജിന്റെയും ആന്റണിയുടെയും സ്ഥാനം തട്ടിയടുക്കാന്‍ പലരും നോക്കുന്നുണ്ട്. പക്ഷേ അവര്‍ക്കു സഹായമായി പ്രവര്‍ത്തിക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല.
കൂടുതല്‍ കാണാന്‍ യൂട്യൂബ് ലിങ്കില്‍ കയറുക..